Advertisment

ബുള്ളറ്റ് ട്രെയിന് പേരു നിർദ്ദേശിച്ചാൽ കൈനിറയെ സമ്മാനം !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2022 ആഗസ്റ്റ് 15 ന് മുംബൈ യിൽ നിന്നും അഹമ്മദാബാദിലേക്ക് 508.5 കിലോമീറ്റർ ദൂരം മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ചീറിപ്പായിക്കാനുള്ള തയ്യാറെടുപ്പിലാണ് റെയിൽവേ. ഇതിനായി National High Speed Rail Corporation Ltd ( NHSCL) പ്രവർത്തനങ്ങൾ തകൃതിയായി നടത്തുകയാണ്‌.

Advertisment

publive-image

ജപ്പാന്റെ സഹകരണത്തോടെ പൂർത്തിയാക്കുന്ന ഈ ബുള്ളറ്റ് ട്രെയിൻ പ്രൊജക്റ്റ് ഭാവിയിൽ ബാംഗ്ലൂർ വരെ നീട്ടാനും പദ്ധതിയുണ്ട്. ( മലയാളികൾക്ക് തല്ക്കാലം ഇതൊക്കെ സ്വപ്നം കാണാം)

നമ്മുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന് നല്ലൊരു പേര് നിർദ്ദേശിക്കുന്നവർക്ക് 50000 രൂപയാണ് സമ്മാനം. കൂടാതെ ട്രെയിനിന്റെ ആകർഷകമായ ഡിസൈൻ രൂപകൽപ്പന ചെയ്തു നൽകുന്നവർക്ക് ഒരു ലക്ഷം രൂപ സമ്മാനവുമുണ്ട്.ഇതൊരു മത്സരമാണ്. വിജയികളെ തെരഞ്ഞെടുക്കുന്നത് പ്രത്യേകം കമ്മിറ്റിയാണ്.

പേരും ഡിസൈനും നിർദ്ദേശിക്കുന്നതിനുള്ള അവസാനതീയതി മാർച് 25,2019 ആണ്. ഇതിനായി mygov.in വെബ്‌സൈറ്റിൽ എല്ലാ വിവരങ്ങളും ലഭ്യമാണ്.വെബ്‌സൈറ്റിൽ ലോഗിൻ ചെയ്തു നിയമാവലിക്കനുസരിച്ചു പങ്കെടുക്കുക.

വിജയിക്കു ക്യാഷ് പ്രൈസ് കൂടാതെ സർട്ടിഫിക്കറ്റും നൽകുന്നതാണ്. ഇതുകൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന 5 പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകപ്പെടുന്നു.

Advertisment