Advertisment

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം ടൂറിസത്തെ ബാധിച്ചിട്ടില്ല: പ്രഹ്ലാദ് സിംഗ്

New Update

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ശക്തമായ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ അലയടിക്കുമ്പോള്‍ അത് ടൂറിസം മേഖലയെ മോശമായി ബാധിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ഇതില്‍ വ്യക്തത വരുത്തി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍. പ്രതിഷേധങ്ങള്‍ പൊട്ടിപുറപ്പെട്ട ഈ കാലയളവില്‍ ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിച്ചെന്നും മന്ത്രി പറഞ്ഞു.

Advertisment

publive-image

2018-നെ അപേക്ഷിച്ച് 2019-ല്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇന്ത്യയിലെത്തിയ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി അദ്ദേഹം പറഞ്ഞു. 2018-ല്‍ 10,12,569 പേര്‍ എത്തിയ സ്ഥാനത്ത് 10,91,946 ടൂറിസ്റ്റുകളാണ് 2019-ല്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തിയത് 7.8 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഇ വിസ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ 43 ശതമാനം വര്‍ധനയുണ്ടായി. പോയവര്‍ഷം 2,61,956 വിദേശ ടൂറിസ്റ്റുകള്‍ ഇ വിസ സൗകര്യം ഉപയോഗപ്പെടുത്തിയെങ്കില്‍ ഈ വര്‍ഷം 3,75,484 പേരാണ് ഇത് ഉപയോഗപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ടൂറിസത്തില്‍നിന്നുള്ള വരുമാനത്തിലും 19.6 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി പ്രഹ്ലാദ് സിംഗ് അറിയിച്ചു.

protest tourism caa minister
Advertisment