Advertisment

'സിന്ദൂരം' തൊട്ട് ട്രോള്‍, പേജ് കാക്ക കൊണ്ടുപോകാതിരിക്കാന്‍ പൊടിക്കൈ

New Update

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടന്ന പരിപാടിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചെത്തിയ സ്ത്രീയെ മറ്റു സ്ത്രീകള്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഇതിനെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നതിനൊപ്പം തന്നെ രസകരമായ ചില ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

Advertisment

publive-image

നെറ്റിയിലെ സിന്ദൂരം കാണിച്ചു കൊണ്ട് നിയമത്തെ അനുകൂലിക്കുന്ന സ്ത്രീകളില്‍ ഒരാള്‍ പറഞ്ഞത് ' ഞാനിത് തൊടുന്നത് എന്തിനാന്നറിയോ എനിക്ക് രണ്ടു പെണ്മക്കളാ.. അതിനെ ഒരു 'കാക്ക'യും തൊടാതിരിക്കാനാ' എന്നായിരുന്നു. സിന്ദൂരം തൊട്ടാല്‍ കാക്ക വരാതിരിക്കുമോ എന്നാണ് ട്രോളന്മാര്‍ക്ക് സംശയം.

സോഷ്യല്‍ മീഡിയയിലെ ട്രോള്‍ പേജില്‍ പ്രധാനിയായ 'ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍' അഥവാ 'ഐസിയു' തങ്ങളുടെ പേജിന്റെ പ്രൊഫൈല്‍ ഫോട്ടോയില്‍ സിന്ദൂരം തൊട്ടുകൊണ്ടാണ് പരിഹാസം തൊടുത്തു വിട്ടത്. ''പേജ് കാക്ക കൊണ്ട് പോകാതിരിക്കാനുള്ള ഒരു ചെറിയ പൊടിക്കൈ'' എന്നും കൂടെ ചേര്‍ത്തിട്ടുണ്ട്.

publive-image

പൗരത്വ നിയമത്തെ അനുകൂലിച്ച് കലൂര്‍ പാവക്കുളം ക്ഷേത്രത്തിലെ ഓഡിറ്റോറിയത്തില്‍ ഒരുകൂട്ടം ആളുകള്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവതി. എന്നാല്‍ ഇവരുടെ വാദങ്ങളെ സംഘം ചേര്‍ന്ന് എതിര്‍ക്കുകയായിരുന്നു ഒരു കൂട്ടം സ്ത്രീകള്‍.

പരിപാടിയില്‍ പങ്കെടുത്തിരുന്ന ചില പുരുഷന്മാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. ഐസിയു മാത്രമല്ല. ട്രോള്‍ മലയാളം, ട്രോള്‍ റിപ്പബ്ലിക്ക് എന്നീ പേജുകളിലും 'സിന്ദൂരം' തന്നെയാണ് മുഖ്യവിഷയം.

caa bill sindhooram troll
Advertisment