Advertisment

ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ച മില്ലുകള്‍ തുറക്കുന്നില്ല; പള്ളൂരിലെ കേനന്നൂര്‍ സ്പിന്നിങ് മില്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ 23 മില്ലുകളുടെ ഭാവി ആശങ്കയില്‍

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

മാഹി: കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള പള്ളൂരിലെ കേനന്നൂർ സ്പിന്നിങ് മിൽ ഉൾപ്പെടെ രാജ്യത്തെ 23 മില്ലുകളുടെ ഭാവി ആശങ്കയിൽ . ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് 21ന് അടച്ച മില്ലുകൾ തുറക്കാത്തത് കേന്ദ്ര സർക്കാറിൻ്റെ പൊതു മേഖല സ്ഥാപനങ്ങളോടുള്ള അവഗണയുടെ ഭാഗമാണെന്ന് വ്യക്തമാകുന്നു.

എൻടിസി മില്ലുകളിലെ ഭൂമി അളക്കുന്ന നടപടി തുടരുകയും വിസമ്മതിക്കുന്ന യൂണിറ്റുകളെ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്ന സമീപനം തുടരുന്നതാണ് ജീവനക്കാരെ ആശങ്കയിലാക്കുന്നത്. മുംബൈ ആസ്ഥാനമായ നാഷനൽ ബിൽഡിങ്ങ് കൺസ്ട്രക് ഷൻ കോർപറേഷൻ (എൻബി സി സി ) എന്ന കൺസൾട്ടൻസിയാണ് മില്ലുകളിലെ ഭൂമി അളക്കാൻ കരാർ ഏറ്റെടുത്തത് കൊച്ചിൻ ലേബർ കമ്മീഷണർ സംയുക്ത ഫെഡറേഷനുകളുമായി നടത്തിയ ചർച്ചകൾ അട്ടിമറിക്കുകയാണ്.

publive-image

മിൽ തൊഴിലാളികളുടെ ഭീമ ഹരജിയിൽ മില്ലിലെ സ്ത്രി തൊഴിലാളികളുടെ ക്ഷേമസമിതി ചെയർപേഴ്സൺ അഡ്വ.എൻ.കെ സജ്ന ആദ്യത്തെ ഒപ്പ് ചാർത്തി ഉദ്ഘാടനം ചെയ്യുന്നു

പുതുച്ചേരി സംസ്ഥാനത്തെ ഏക പൊതുമേഖല സ്ഥാപനമായ പള്ളൂരിലെ മില്ല് തുറക്കാത്തതിനാൽ മേഖലയിലെ 400 തൊഴിലാളികളാണ് ജീവിതം വഴിമുട്ടിയ നിലയിലായത്. ഭൂരിപക്ഷം സ്ത്രീ തൊഴിലാളികളും താൽക്കാലിക ജീവനക്കാരയ ഗെയിറ്റ് ബദലികളാണ്. ഇവർക്ക് ശമ്പളവും ഇല്ല. ഇതിനെതിരെ പൊതുപ്രവർത്തകയായ അഡ്വ.എൻ.കെ.സജ്ന വനിതാ കമ്മീഷന് നൽകിയ പരാതിയിൽ പുതുച്ചേരി ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി ക്കഴിഞ്ഞു. സ്ഥിര തൊഴിലാളികൾക്ക് 35 ശതമാനം വരുമാനമാണ് ലഭിക്കുന്നത്.

പള്ളൂരിലെ മില്ലിൽ പ്രതിദിനം 6500 കിലോ ഉൽപാദനം നടത്തി മികച്ച പ്രവർത്തനം നടത്തിയതാണ്. മുംബൈ മാർക്കറ്റിൽ മറ്റ് നൂലുകളേക്കാലും 5 രൂപ അധികം നൽകി മയ്യഴി നൂൽ വാങ്ങാൻ കമ്പനികൾ രംഗത്തുള്ളപ്പോഴാണ് മിൽ അടച്ചുപൂട്ടാൻ ശ്രമിക്കുന്നത്.

publive-image

ഇതിനിടെ 11ന് എൻടിസി മിൽ മാനേജ്മെൻ്റ് ഉന്നതതല യോഗം ചേരുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ 23 മില്ലുകളിൽ പകുതി തുറക്കാൻ സാധ്യതയുള്ളതായി. അറിയുന്നു. ശേഷിച്ച മില്ലുകളിലെ ജീവനക്കാരെ നിർബന്ധിത വിടുതൽ പദ്ധതിയിൽ ഉൾപ്പെടുത്താൻ നീക്കവുമുണ്ട്.

മില്ല് തുറക്കാത്ത സാഹചര്യത്തിൽ ജീവനക്കാർ നാളെ ചൊവ്വാഴ്ച സമര സഹായസമിതി നേതൃത്വത്തിൽ മാഹി നഗരസഭ മൈതാനിയിൽ നിന്നും ഗവ.ഹൗസിലേക്ക് മാർച്ചും നടത്തുമെന്ന് സംയുക്ത യൂണിയൻ കൺവീനർ വി.വത്സരാജ് പറഞ്ഞു.

റിപ്പോർട്ട് - സി.കെ.സി.മാഹി

Advertisment