Advertisment

ചില രോഗങ്ങൾക്കുള്ള ചികിത്സ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ട്; ഏലയ്ക്കാ കഴിക്കുന്നത് ശീലമാക്കിക്കോളൂ!

New Update

മാറുന്ന ജീവിതരീതിൽ ഗുരുതര ആരോഗ്യപ്രശ്‌ങ്ങൾ ആണ് നമ്മൾ നേരിടുന്നത്. ഇത് സ്ത്രീയെയും പുരുഷനെയും ഒരു പോലെ തന്നെ ബാധിക്കുന്നു.എങ്കിലും സ്ത്രീകളുടെയും പുരുഷൻമാരുടെയും രോഗങ്ങൾ വ്യത്യസ്തമായിരിക്കും.ചില രോഗങ്ങൾ നാം ഡോക്ടറിനെ കാണിച്ചു പരിഹാരം കാണുന്നു.

Advertisment

എന്നാൽ പുരുഷമാരെ സംബന്ധിച്ചു പുറത്ത് പറയാൻ മടിക്കുന്ന ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു.ഇത്തരം ചില രോഗങ്ങൾക്കുള്ള ചികിത്സ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ട്.വളരെ ഔഷധഗുണമുള്ള ഒന്നാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നത് കൊണ്ട് ഒന്നല്ല ഗുണങ്ങൾ പലതാണ്.

publive-image

വെറും വയറിൽ ഒരു ഗ്ലാസ് ഏലയ്ക്ക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1)ശരീരത്തിലെ വിഷാംശം പുറന്തള്ളുന്നു

2)ദഹനക്കേട് മലബന്ധം എന്നിവ ഇല്ലാതാക്കുന്നു

3)വായ്നാറ്റത്തിനുള്ള ഉത്തമ പരിഹാരം

4)ചുമ പനി ജലദോഷം പകർച്ച വ്യാധികൾ എന്നിവയ്ക്കുള്ള പ്രതിവിധി

5)ആസ്ത്മ

6)സ്വപ്‌നസ്ഖലനവും ലൈംഗിക ആരോഗ്യവും

7)ലിംഗത്തിന്റെ അനാരോഗ്യവും ഉദ്ദാരണ കുറവും

1)ശരീരത്തിലെ വിഷാംശം പുറന്തള്ളുന്നു

നമ്മൾ കഴിക്കുന്ന പല ഭക്ഷ്യവസ്തുക്കളിൽ നിന്നും ധാരാളം വിഷാംശം ശരീരത്തിൽ അടിഞ്ഞു കൂടുന്നു.

ഇവയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഏലയ്ക്ക.

ചൂട് വെള്ളത്തിൽ ഒരു ഏലക്ക ഇടുക. ഈ വെള്ളം കുടിക്കുന്നത് ശരീരത്തിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളും വിഷാംശവും പുറന്തള്ളാൻ സഹായിക്കുന്നു.

2)ദഹനക്കേട് മലബന്ധം എന്നിവ ഇല്ലാതാക്കുന്നു.

കുഞ്ഞുങ്ങൾ ഉൾപ്പെടെ ഉള്ളവരുടെ ഒരു വലിയ പ്രശ്നം ആണ് മലബന്ധം.

പലതരം മരുന്നുകളും കഴിചാലും സ്ഥിരമായ ആശ്വാസം ലഭിക്കാറില്ല.

എന്നാൽ മലബന്ധത്തിനു ഉള്ള ഉത്തമ പരിഹാരമാണ് ഏലയ്ക്ക.

ഏലയ്ക്ക ഇട്ട ചെറു ചൂട് വെള്ളം കുടിക്കുന്നത് മലബന്ധം ഇല്ലാതാക്കുന്നു.

ദഹന സംബന്ധമായ രോഗങ്ങൾക്കും ഏലയ്ക്ക വെള്ളം കുടിക്കുന്നത് നല്ലതാണ്.

3)വായ്നാറ്റത്തിനുള്ള ഉത്തമ പരിഹാരം

നമ്മളിൽ പലരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് വായ്‌നാറ്റം.

വായ്നാറ്റം ഉള്ളവർ മറ്റുള്ളവരുടെ അടുത്ത് പോകാൻ മടിക്കുന്നു.

ആത്മവിശ്വാസം കുറയ്ക്കുന്നു.

ഓഫീസിലും സമൂഹത്തിലും ഒറ്റപ്പെടുന്ന അവസ്ഥ ഉണ്ടാകും.

ദിവസവും ഒരു ഏലയ്ക്ക ഇട്ട വെള്ളം കുടിക്കുന്നതും ഒരു ഏലയ്ക്ക വായിലിട്ടു ചവയ്ക്കുന്നതും വായ്‌നാറ്റം കുറയ്ക്കാൻ സഹായിക്കുന്നു.

ഇളം ചൂടുള്ള ഏലയ്ക്ക വെള്ളത്തിൽ വായ കഴുകുന്നതും വളരെ നല്ലതാണ്.

4)ചുമ പനി ജലദോഷം പകർച്ച വ്യാധികൾ എന്നിവയ്ക്കുള്ള പ്രതിവിധി.

സാധാരണ നമ്മളെ അലട്ടുന്ന പ്രധാന അസുഖമാണ് പനിയും ചുമയും ജലദോഷവും എല്ലാം.

കുഞ്ഞുങ്ങൾക്ക് മിക്കപോഴും പനിയും ജലദോഷവും വരാറുണ്ട്.

പണ്ടൊക്കെ നമ്മുടെ വീട്ടിൽ തന്നെ ഉള്ള ഒറ്റമൂലികൾ ആണ് നാം ഉപയോഗിച്ചിരുന്നത്.

ഇപ്പോൾ ഡോക്ടറിന്റെ അടുത്താണ് പോകുന്നത്.

ധാരാളം ആന്റിബിയറ്റിക്സ് കഴിക്കേണ്ടി വരുന്നു. ഇത് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി കുറയ്ക്കുന്നു.

എന്നാല്‍ ചുമയ്ക്കും പനിയ്ക്കും ഫലപ്രദമായ ഒന്നാണ് ഏലക്ക.

ഏലക്ക ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് പനി, ചുമ, ജലദോഷം, പകർച്ചവ്യാധികൾ എന്നിവയ്ക്കുള്ള നല്ല പ്രതിവിധിയാണ്.

cardomom health
Advertisment