Advertisment

സാമ്പത്തിക തട്ടിപ്പ്: എം.സി. കമറുദ്ദീന്‍ എം.എല്‍.എയ്‌ക്കെതിരെ കൂടുതല്‍ കേസുകള്‍

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

Advertisment

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എയും മുസ്‌ലിം ലീഗ് നേതാവുമായ എം.സി.കമറുദിനെതിര കൂടുതല്‍ കേസുകള്‍. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ചെറുവത്തൂർ സ്വദേശികളായ മൂന്നു പേരാണ് ചന്തേര പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

പഴയങ്ങാടി മുട്ടം സ്വദേശി അബ്ദുൾ റഹ്മാൻ (15 ലക്ഷം രൂപ), ചെറുവത്തൂർ സ്വദേശികളായ മഹമൂദ്, ഖദീജ (10 ലക്ഷം രൂപ) എന്നിവരാണ് ചന്തേര പൊലീസിൽ പരാതി നൽകിയത്. ഇതോടെ രജിസ്റ്റർ ചെയ്ത കേസുകൾ 7 ആയി.

നേരത്തെ ചെറുവത്തൂരിലെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ കാടങ്കോട് സ്വദേശി അബ്ദുള്‍ ഷുക്കൂര്‍, ആരിഫ, സുഹറ എന്നിവര്‍ നല്‍കിയ പരാതിയില്‍ ചന്തേര പോലീസ് ജ്വല്ലറി ചെയര്‍മാന്‍ എംസി കമറുദ്ദീന്‍ എംഎല്‍ക്കും മാനേജിംഗ് ഡയറക്ടറും സമസ്ത നേതാവുമായ ടികെ പൂക്കോയ തങ്ങള്‍ക്കുമെതിരെ വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

30 ലക്ഷം രൂപ തട്ടിയെന്ന് അബ്ദുള്‍ഷുക്കൂറും ഒരു ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് സുഹറയും മൂന്ന് ലക്ഷം തട്ടിയെന്ന് ആരിഫയും നല്‍കിയ പരാതിയിലാണ് വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തത്.

Advertisment