Advertisment

ശ്രീനിവാസന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം

New Update

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ സുവര്‍ണാവസരം.

Advertisment

publive-image

ശ്രീനിവാസനൊപ്പം 'ഒരു അഡാറ് ലവ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോഷന്‍ അബ്ദുള്‍ റൗഫ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മൂണ്‍ വോക്കേഴ്‌സിന്റെ ബാനറില്‍ ഒരുക്കുന്ന പുതിയ ചിത്രത്തിനായി മൂന്ന് കാറ്റഗറികളിലായാണ് അഭിനേതാക്കളെ തേടുന്നത്. 16 വയസ്സിനുള്ളിലും 21 വയസ്സിനുള്ളിലും ഇടയില്‍ പ്രായത്തിലുള്ള പെണ്‍കുട്ടികളെയാണ് ചിത്രത്തിനായി ആവശ്യം. 16 വയസ്സിനുള്ളിലും 21 വയസ്സിനുള്ളിലും ഇടയില്‍ പ്രായത്തിലുള്ള ആണ്‍കുട്ടികളെയും ചിത്രത്തിനായി തേടുന്നുണ്ട്. 28 വയസ്സിനും 35 വയസ്സിനും ഇടയിലുള്ള വലിയ കണ്ണുള്ള സുന്ദരിയായ യുവതിയെയും ആവശ്യമുണ്ട്.

നിങ്ങള്‍ ചെയ്യേണ്ടത്: മേക്കപ്പ് ഇല്ലാത്തതും എഡിറ്റ് ചെയ്യാത്തതുമായ 3 ഫോട്ടോകളും ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വീഡിയോയും ഈ മാസം 20 നുള്ളില്‍ അയക്കേണ്ടതാണ്. 8590013051 എന്ന വാട്ട്‌സാപ്പ് നമ്പരിലേക്കോ casting4mwm@gmail.com എന്ന നമ്പരിലേക്കോ ഇവ അയക്കണം. അടുത്തമാസം ചിത്രീകരണം ആരംഭിക്കും.

malayalam movie casting call sreenivasan
Advertisment