Advertisment

മുട്ടോളം മുടിയെത്താന്‍ ആവണക്കെണ്ണ ഇങ്ങനെ ഉപയോഗിക്കൂ..

author-image
സത്യം ഡെസ്ക്
Updated On
New Update

വരണ്ട തലയോട്ടി, മുടിയുടെ അനാരോഗ്യം, അറ്റം പിളരുന്നത്, മുടി കൊഴിച്ചില്‍ എന്നിവയ്ക്കുള്ള ഏറ്റവും ഫലപ്രദമായ വീട്ടുവൈദ്യമാണ് ആവണക്കെണ്ണ. ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ കാരണം ഇത് പല സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങളിലും ഒരു സാധാരണ ഘടകമാണ്. പ്രോട്ടീന്‍, ധാതുക്കള്‍, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായതിനാല്‍ കാസ്റ്റര്‍ ഓയില്‍ നിങ്ങളുടെ മുടിക്ക് ഒരു മാന്ത്രിക മരുന്നായി പ്രവര്‍ത്തിക്കുന്നു. ഇത് നിങ്ങളുടെ മുടിക്ക് എങ്ങനെ പ്രയോജനം ചെയ്യുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്.

Advertisment

publive-image

മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും മുടി കൊഴിച്ചില്‍ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട് ആവണക്കെണ്ണ. ഇതില്‍ ധാരളം റിച്ചിനോലിക് ആസിഡും ഒമേഗ 6 അവശ്യ ഫാറ്റി ആസിഡുകളും വഹിക്കുന്നു, ഇത് തലയോട്ടിയിലേക്ക് രക്തചംക്രമണം ത്വരിതപ്പെടുത്തുന്നു, അതിനാല്‍ മുടിയുടെ വളര്‍ച്ച വര്‍ദ്ധിക്കുന്നു. അവശ്യ പോഷകങ്ങളുടെ സഹായത്തോടെ തലയോട്ടി പോഷിപ്പിക്കുന്നതിനും വേരുകളെ ശക്തിപ്പെടുത്തുന്നതിനും ഇത് പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ തന്നെ നമുക്ക് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആവണക്കെണ്ണ ഉപയോഗിക്കാവുന്നതാണ്.

ഒരു ചെറിയ പാത്രത്തില്‍ അല്‍പം ആവണക്കെണ്ണ അല്‍പം വെളിച്ചെണ്ണ എന്നിവ മിക്‌സ് ചെയ്ത് വെക്കുക. ഇത് നിങ്ങളുടെ കൈകളിലേക്ക് കുറച്ച് അളവ് എടുത്ത് തലയോട്ടി നന്നായി മസാജ് ചെയ്യുന്നത് ആരംഭിക്കുക. ചെയ്തുകഴിഞ്ഞാല്‍, ഒരു പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് തല മൂടുക, സാധ്യമെങ്കില്‍ രാത്രി മുഴുവന്‍ ഇത്തരത്തില്‍ തലയില്‍ ഈ എണ്ണ വെക്കാവുന്നതാണ്. അടുത്ത ദിവസം നിങ്ങളുടെ മുടി നല്ല വൃത്തിയായി വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകാവുന്നതാണ്. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

തലയോട്ടിയിലെ അണുബാധ, താരന്‍ എന്നിവ വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. തലയോട്ടിയിലെ അണുബാധ, താരന്‍ എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് ആവണക്കെണ്ണ മിശ്രിതം സഹായിക്കുന്നുണ്ട്. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗസ്, ആന്റിവൈറല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍, തലയോട്ടിയിലെ അണുബാധകളും കഷണ്ടി പാടുകള്‍, ചൊറിച്ചില്‍ തലയോട്ടി തുടങ്ങിയ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള മികച്ച പരിഹാരമാണിത്. ഈ ഗുണങ്ങള്‍ രോഗകാരികളോടും സൂക്ഷ്മജീവികളോടും പോരാടുന്നു. കൂടാതെ, ഇത് ഏറ്റവും സാധാരണമായ മുടി പ്രശ്നമായ താരനെ ഇല്ലാതാക്കുന്നു.

നിങ്ങളുടെ തലയിലെ താരന്‍ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാന്‍ സഹായിക്കുന്ന ഫലപ്രദമായ പ്രതിവിധിക്ക്, ഒലിവ് ഓയിലിനൊപ്പം 1 ടേബിള്‍ സ്പൂണ്‍ കാസ്റ്റര്‍ ഓയില്‍ എടുത്ത് അര നാരങ്ങയില്‍ നിന്ന് ജ്യൂസ് കലര്‍ത്തുക. ഇത് നന്നായി മിക്‌സ് ചെയ്ത് തലയില്‍ പ്രയോഗിച്ച് അരമണിക്കൂറിനുശേഷം കഴുകുക. ഇത് ആഴ്ചയില്‍ ഒരു തവണ ശീലമാക്കുക. ആദ്യത്തെ പ്രാവശ്യം തന്നെ നിങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നുണ്ട്. ഓരോ അവസ്ഥയിലും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നതിന് ഈ മിശ്രിതം സഹായിക്കുന്നു.

castor oil hair growth oil
Advertisment