13
Saturday August 2022

പെരുമ്പാവൂർ: കേരളത്തിലെ കാർഷിക സംസ്കാരത്തിന്റെ പരമ്പരാഗതവും നൂതനവുമായ പാഠങ്ങൾ പുതിയ തലമുറയ്ക്ക് ആസ്വാദ്യകരമായി അറിഞ്ഞാസ്വദിച്ചു പഠിയ്ക്കാനായി എറണാകുളം ജില്ലാ പഞ്ചായത്തിനു കീഴിലുള്ള പെരുമ്പാവൂർ ചേലമറ്റത്തിനടുത്ത് ഒക്കൽ സംസ്ഥാന...

ഇറ്റാനഗർ: അപൂർവസസ്യമായ ലിപ്സ്റ്റിക്ക് പ്ലാന്റിനെ കണ്ടെത്തിയതായി ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ. അരുണാചൽ പ്രദേശിലെ ഉൾഗ്രാമമായ അൻജാവിൽ നിന്നാണ് അപൂർവ്വ സസ്യത്തെ വർഷങ്ങൾക്ക് ശേഷം കണ്ടെത്തുന്നത്. ഏകദേശം...

കരിമ്പ: വലുപ്പത്തിലല്ല,കരുത്തിലാണ് കാര്യമെന്ന് തെളിയിച്ച ഔഷധഗുണമുള്ള കുഞ്ഞന്‍ മുളകാണ് കാന്താരി. ഹൃദയത്തിന്റെ സംരക്ഷകനായാണ് കാന്താരി മുളക് അറിയപ്പെടുന്നത്. മുളകുകളുടെ രാജാവ്. സർക്കാരിന്റെ രണ്ടാം നൂറുദിന പരിപാടികളുടെ ഭാഗമായി...

രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പോഷകാഹാരങ്ങൾ ശരിയായ രീതിയിൽ കഴിക്കേണ്ടത് ആവശ്യമാണ്. അതിനായി പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കണം. എന്നാൽ ചില പച്ചക്കറികൾ മഴക്കാലത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല....

ഗുണനിലവാരമില്ലാത്ത ഫലവൃക്ഷത്തൈകൾ അമിത വിലയ്ക്ക് ഓൺലൈനിലൂടെ വ്യാജ വാഗ്ദാനങ്ങൾ നൽകി വ്യാപമായി വിൽക്കുന്നു. പെട്ടെന്നുള്ള കായ്ഫലം, ചുരുങ്ങിയ കാലംകൊണ്ട് വിളവ് നൽകുന്ന തൈകൾ തുടങ്ങിയാണ് വാഗ്ദാനങ്ങളെങ്കിലും പറഞ്ഞ...

ദിവസവും വ്യത്യസ്തമായ എത്രയോ തരം വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. ഇവയില്‍ പലതും ഏറെ കൗതുകമുളവാക്കുന്നതും പുതിയ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതുമെല്ലാം ആകാം. ഇക്കൂട്ടത്തില്‍ ചില വീഡിയോകളുണ്ട്,...

More News

തൃശൂർ: ജാതി, വാഴക്കൃഷിയിൽ നിന്ന് വിദേശ പഴക്കൃഷിയിലേക്ക് മാറുകയാണ് ചാലക്കുടി പരിയാരത്തെ കർഷകർ. ഇന്തോനേഷ്യൻ, മലേഷ്യൻ സ്വദേശികളായ മങ്കോസ്റ്റീനും റംബൂട്ടാനുമാണ് താരങ്ങൾ. 100 മുതൽ 200 ഹെക്ടർ വരെയാണ് നാളിതുവരെയുള്ള ജാതി, വാഴ, തെങ്ങ് കൃഷി. എന്നാൽ ഏഴ് വർഷത്തിനുള്ളിൽ റംബൂട്ടാൻ 100 ഹെക്ടറും മങ്കോസ്റ്റിൻ 70 ഹെക്ടറുമായി. കയറ്റുമതി ചെയ്യുന്നവർക്ക് ഏക്കർകണക്കിന് തോട്ടവുമുണ്ട്. പുരയിടങ്ങളിലുള്ള സ്ഥലത്ത് പഴക്കൃഷി ചെയ്യുന്നവരും ധാരാളം. അവ്ക്കഡോ, ഡ്രാഗൺ കൃഷി ചെയ്യാൻ ഒരുങ്ങുന്നവരുമുണ്ട്. പരിയാരത്തെ 2,469 ഹെക്ടർ കൃഷിഭൂമിയിൽ മൂന്നിലൊന്ന് പഴക്കൃഷിയാണ്. […]

വളപ്പില്‍ വളരുന്ന കീഴാര്‍ നെല്ലി നെല്ലിക്കയുടെ ഫാമിലില്‍ പെടുന്ന ഒന്നാണ്. ഇത് കരളിനെ അലട്ടുന്ന മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്കുള്ള ഉത്തമമായ മരുന്നാണ്. കീഴാര്‍ നെല്ലിയുടെ സമൂലം അതായത് വേരടക്കം ഇടിച്ചു പിഴിഞ്ഞു കുടിയ്ക്കുന്നത് ഗുണം നല്‍കുന്ന ഒന്നാണ്. ആയുര്‍വേദത്തില്‍ പണ്ടു കാലം മുതല്‍ ഉപയോഗിച്ചു വരുന്ന ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന സസ്യമാണ് ചെറുതെങ്കിലും കീഴാര്‍ നെല്ലി. ഇത് പല രൂപത്തിലും മരുന്നായി ഉപയോഗിയ്ക്കാറുമുണ്ട്. ലിവര്‍ സംബന്ധമായ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്കാണ് ഇത് ഏറെ പ്രയോജന പ്രദമായ തെളിഞ്ഞിട്ടുള്ളത്. […]

നാലു വാഴയില്ലാത്ത പുരയിടമുണ്ടാവില്ല കേരളത്തിൽ. നാലു സെന്റിൽ വീടുവയ്ക്കുന്നവർക്കുപോലും നാലു മൂലയിലും ഒരോ വാഴ വയ്ക്കാൻ കഴിയും. ഗ്രാമ– നഗര ഭേദമില്ലാതെ, ചില്ലറയായും മൊത്തമായും ഏറ്റവുമധികം വ്യാപാരം നടക്കുന്ന കാർഷികോൽപന്നവും വാഴപ്പഴം തന്നെയാവണം. ഇതൊക്കെയാണെ ങ്കിലും വാഴക്കൃഷി പ്രധാന വരുമാനമാർഗമാക്കുന്നവർ കുറവാണ്. സംസ്ഥാനത്ത് ആവശ്യമുള്ള വാഴപ്പഴം നല്ല പങ്കും ഇന്നും അയൽസംസ്ഥാനങ്ങളിൽ നിന്നാണെത്തുന്നത്. അതേസമയം വാഴക്കുലയുമായി വിപണിയിലെത്തുന്ന കേരളത്തിലെ കൃഷിക്കാർക്ക് ആദായകരമായ വില കിട്ടുന്നത് അപൂര്‍വം. വില ഉയരുന്ന അവസരത്തിൽ ഉൽപാദനം തീരെ കുറവായിരിക്കുമെന്നതിനാൽ അതിന്റെ നേട്ടം […]

താരതമ്യേന ചിലവു കുറഞ്ഞ ഒരു സംരംഭമാണ് പോത്ത് വളർത്തൽ. ”കുറഞ്ഞ അദ്ധ്വാനം, കുറഞ്ഞ മുതൽ മുടക്ക് കൂടുതൽ വരുമാനം ” ഇതാണ് പോത്തുവളർത്തലിനെ പറ്റി പറയാവുന്നത്. വളരെ നല്ല രീതിയിൽ ആസൂത്രിതമായി ആരംഭിക്കുന്നത് വിജയ സാധ്യത പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു. നമുക്ക് മുന്നിലുള്ള അനുകൂല സാഹചര്യങ്ങൾ പ്രതികൂല സാഹചര്യങ്ങൾ എന്നിവയെപ്പറ്റി ശരിയായ ധാരണയുണ്ടാക്കുകയാണ് ആദ്യം വേണ്ടത്. പോത്ത് വളർത്തലിൽ മുൻപരിചയം ഉണ്ട് എങ്കിലും ഒരു വാണിജ്യ സംരംഭം എന്ന നിലയിൽ തുടങ്ങുന്നതിന് ഈ മേഖലയിൽ അനുഭവസമ്പത്തുള്ള ഇപ്പോഴും തുടരുന്ന […]

കഴിഞ്ഞ വർഷംവരെ എങ്ങനെയെങ്കിലും വിറ്റഴിക്കാൻ പാടുപെട്ടിരുന്ന ഉണക്ക കപ്പ  ഇപ്പോൾ കിട്ടാകനി. കപ്പയ്ക്കുള്ള ക്ഷാമമാണ് ഉണക്ക കപ്പ ഉത്പാദനത്തിനും തടസം. അന്ന് കപ്പയുടെ ഉത്പാദനം കൂടിയതോടെ കർഷകരെ സഹായിക്കാനായി സർക്കാരിന്റെ കിറ്റിനൊപ്പം ഉണക്ക കപ്പയും നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ആ തീരുമാനം നടപ്പായില്ലെങ്കിലും ഇക്കുറി ഡിമാൻഡ് കൂടി. ഒപ്പം വിലയും. ഇപ്പോൾ പച്ച കപ്പയ്ക്ക് 50 രൂപവരെയാണ് പച്ചക്കപ്പയുടെ വില. ഉണക്ക കപ്പയ്ക്ക് 75 രൂപ മുതലും. കഴിഞ്ഞ വർഷം കപ്പക്കൃഷി വ്യാപകമായതോടെ വിലയിടിഞ്ഞിരുന്നു. ഇതോടെ കർഷകരെല്ലാം […]

കാണാൻ ഇത്തിരി പോന്ന കുഞ്ഞനാണെങ്കിലും വില കേട്ടാൽ കണ്ണുതള്ളും. കോട്ടയത്തിന്റെ വഴിയോരം കച്ചവടത്തിൽ കൂടുതലും കാണാൻ കഴിയുന്നത് ഈ കുഞ്ഞി ആഞ്ഞിലിച്ചക്കയാണ്. കാക്ക കൊത്തി താഴെയിട്ടു ചീഞ്ഞുപോയിരുന്ന ആഞ്ഞിലിച്ചക്കയുടെ വില 150-200 രൂപയാണ്. ഡിമാൻഡ് കൂടിയതോടെയാണ് വിലയും കൂടിയത്. രുചിയോർക്കുമ്പോൾ വില നോക്കാതെ വാങ്ങാനും ആളുണ്ട്. ചക്കപോലെ ആഞ്ഞിലിച്ചക്ക വാങ്ങാനും കച്ചവടക്കാർ ഇപ്പോൾ പറമ്പിലുണ്ട്. നാടനും വിദേശിയുമായ വിവിധ പഴവർഗങ്ങളുടെ കുത്തൊഴുക്കിൽ മലയാളി മറന്നുകളഞ്ഞ ആഞ്ഞിലിച്ചക്കയുടെ തിരിച്ചുവരവ് ആഘോഷമാവുകയാണ്. നവമാദ്ധ്യമങ്ങളിലൂടെ ആഞ്ഞിലിച്ചക്കയ്ക്ക് അടുത്തകാലത്ത് കൂടുതൽ പ്രചാരം ലഭിച്ചു. […]

നെന്മാറ: ഏറെ പ്രതീക്ഷയോടെ ഒന്നാംവിള നെൽകൃഷിക്ക് പകരം നീർവാർച്ചക്കുള്ള ചാലുകൾ ഒരുക്കി കടുത്ത വേനൽ വകവയ്ക്കാതെ പാവൽ, പയർ, തുടങ്ങിയ പച്ചക്കറിക്കൃഷി ഇറക്കിയ കർഷകരെ കഷ്ടത്തിലാക്കി പാവൽ വിലയിടിവ് തുടരുന്നു. കടുത്ത വേനലിൽ വെള്ളം കോരിയും മോട്ടോർ പമ്പ് ചെയ്തും കിലോയ്ക്ക് 10,000 രൂപയോളം വിലവരുന്ന ഹൈബ്രീഡ് ഇനത്തിൽപ്പെട്ട പാവയ്ക്ക വിത്തുകൾ നട്ട് മയിലിന്റെയും കീടങ്ങളുടെയും ആക്രമണത്തിൽനിന്ന് സംരക്ഷിച്ച് കൃഷി ചെയ്തു. ആദ്യം വിളവെടുത്ത മാർക്കറ്റിൽ എത്തിച്ചാൽ നല്ല വില കിട്ടുമെന്ന പ്രതീക്ഷയിൽ വിളവെടുപ്പ് ആരംഭിച്ച പാവയ്ക്കക്ക് […]

ആലപ്പുഴ: മൂന്നിരട്ടിയോളം വില കുത്തനെ കയറിയതോടെ കപ്പയ്ക്ക് നഗരത്തിൽ ഇന്നലെ വില 42ലെത്തി. ഒരുമാസം മുമ്പ് കിലോയ്ക്ക് 15രൂപയായിരുന്നു വില. കനത്തമഴയെത്തുടർന്ന് കർഷകർ വിളവിറക്കാത്തതിനാൽ കപ്പയുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് വിലവർദ്ധനവിന് കാരണമായി പറയുന്നത്. കഴിഞ്ഞ വർഷത്തെ വിലക്കുറവും വിളവിറക്കാത്തതിന് കാരണമാണ്. വിപണിയിൽ നല്ല വിലയുണ്ടെങ്കിലും മരച്ചീനി കർഷകർക്ക് ഇതിന്റെ പ്രയോജനം ഒട്ടും തന്നെ ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നു. മൊത്തവ്യാപാരികൾ കർഷകരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എടുക്കുന്ന കപ്പ ചെറുകിടക്കാർക്ക് 35രൂപയ്ക്കാണ് നൽകുന്നത്. വില വർദ്ധന കപ്പ […]

ഡല്‍ഹി: കര്‍ഷകര്‍ക്ക് പ്രാദേശിക ഭാഷകളില്‍ ഹ്രസ്വ സന്ദേശ സേവനം (എസ്‌എംഎസ്) വഴി സൗജന്യമായി പ്രാദേശിക ഇടത്തരം കാലാവസ്ഥാ പ്രവചനങ്ങള്‍ അയയ്‌ക്കുന്നതിനുള്ള തന്ത്രം വികസിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). കാറ്റിന്റെ വേഗത, മഴ, താപനില, ഈര്‍പ്പം എന്നിവയുള്‍പ്പെടെ അടുത്ത അഞ്ച് ദിവസത്തേക്ക് അവരുടെ ഗ്രാമത്തിന്റെയോ ബ്ലോക്കിന്റെയോ കാലാവസ്ഥാ വിവരങ്ങള്‍ ലഭ്യമാകും. ഇത് ലഭിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് ഒരു പ്രത്യേക ഹോട്ട്‌ലൈനിലേക്ക് വിളിക്കാം. പ്രാദേശിക കാലാവസ്ഥാ പ്രവചനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതിനും ഇതേ ഫോണ്‍ നമ്ബര്‍ […]

error: Content is protected !!