വയനാട്ടിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഓഫീസ് അടിച്ചു തകര്‍ത്തതില്‍ പ്രതികരിച്ച രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പിന്തുണച്ച് ജോയ് മാത്യു. ‘പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓർമിപ്പിച്ച രാഹുൽ ഗാന്ധിക്ക് 100/100’ എന്നായിരുന്നു ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്. കല്‍പ്പറ്റയിലെ തകര്‍ക്കപ്പെട്ട തന്റെ ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയും ഓഫീസ് അക്രമിച്ചവരോട് ഒരു ദേഷ്യവുമില്ലെന്നു പറയുകയും ചെയ്തിരുന്നു. സ്വന്തം ഓഫീസ് തകർത്ത സംഭവത്തെ തുടർന്ന് വയനാട് എംപി ഓഫീസിൽ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ പ്രതികരണത്തെ കുറിച്ചുള്ള നടൻ […]
ചണ്ഡീഗഡ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. അമരീന്ദറിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ്-ബിജെപി ലയനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നടുവിന്റെ ശസ്ത്രക്രിയക്കായി ലണ്ടനിലേക്ക് പോയ അമരീന്ദര്‍ അടുത്തയാഴ്ച തിരിച്ചെത്തും. ഇതിനുശേഷമാകും ലയനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമരീന്ദര്‍ ഫോണില്‍ സംസാരിച്ചിരുന്നു. നേരത്തെ കോണ്‍ഗ്രസ് വിട്ടതിന് ശേഷമാണ് അഞ്ചാബ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ചത്.
ജീവിതച്ചെലവ് കൂടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വരുമാനം കണ്ടെത്താന്‍ ഭര്‍ത്താവിനെ വാടകയ്ക്ക് നല്കാന് യുവതിയുടെ നീക്കം. മൂന്ന് കുട്ടികളുടെ അമ്മയായ യുകെ സ്വദേശിനി ലോറ യങ്ങാണ് ഭര്‍ത്താവ് ജെയിംസിനെ വാടകയ്ക്ക് നല്കാന് ശ്രമിക്കുന്നത്. ‘ഹയര്‍ മൈ ഹാന്‍ഡി ഹസ്ബന്റ്’ എന്ന പേരില്‍ ഒരു വെബ്സൈറ്റ് മുഖേനയാണ് ഇവര്‍ ഈ വിചിത്ര ആശയം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഭര്‍ത്താവ് എന്തു പണിയും ചെയ്യുമെന്ന് ഇവര്‍ പറയുന്നു. വീട്ടിലേയും പറമ്പിലേയും എല്ലാ ജോലികളും നന്നായി ചെയ്യുമെന്നും ലോറ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു.
ന്യൂഡല്‍ഹി: ഇന്ത്യന്‍ അണ്ടര്‍-17 വനിതാ ഫുട്ബോള്‍ താരത്തോട് മോശമായി പെരുമാറിയ സഹപരിശീലകന്‍ അലക്സ് ആംബ്രോസിനെ സസ്പെന്‍ഡ് ചെയ്തു. വിദേശ പര്യടനത്തിനിടെയാണ് സഹപരിശീലകന്‍ മോശമായി പെരുമാറിയത്. ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഫിഫ അണ്ടര്‍-17 വനിതാ ലോകകപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ഇന്ത്യന്‍ ടീം നിലവില്‍ നോര്‍വേയിലാണ്. അലക്സ് ആംബ്രോസിനെ ഇവിടെ നിന്ന് തിരികെ ഇന്ത്യയിലേക്ക് വിളിപ്പിച്ചു.
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കുമെന്ന് അകാലിദള്‍. ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ, ദ്രൗപദിയുമായി കൂടിക്കാഴ്ച നടത്തി. ചരൺജിത് സിങ് അത്വാൾ, പ്രേം സിങ് ചന്ദുമജ്ര, ഹർചരൺ ബെയിൻസ് എന്നിവരും ബാദലിനൊപ്പം ഉണ്ടായിരുന്നു. വിവിധ വിഷയങ്ങളില്‍ ബിജെപിയുമായി അഭിപ്രായവ്യത്യാസമുണ്ട്. ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും സ്ത്രീകളുടെ അന്തസ്സിന്റെയും പ്രതീകമായാണ് ദ്രൗപദിയെ കാണുന്നതെന്ന് അകാലിദൾ പറഞ്ഞു.
തിരുവനന്തപുരം: പ്രസംഗത്തിനിടെ ചെണ്ട കൊട്ടിയ വാദ്യസംഘത്തോട് നീരസപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിയാഴ്ച വൈകീട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന മെഡിസെപ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. വേദിക്ക് പുറത്ത് സ്വാഗതമേകാന്‍ നിയോഗിച്ച ചെണ്ടമേളസംഘം വേദിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ കൊട്ടിക്കയറുകയായിരുന്നു. പ്രസംഗം നിർത്തി ദേഷ്യപ്പെട്ട മുഖ്യന്ത്രി ഇപ്പോൾ ഇതിനെക്കുറിച്ച് താൻ സംസാരിക്കുന്നില്ലെന്ന് പറഞ്ഞ് ക്ഷുഭിതനായി. മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തിയതോടെ വേദിയില്‍ നിന്ന് ഏഴുന്നേറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പോലീസുകാരോട് പറഞ്ഞാണ് ചെണ്ടമേളം നിര്‍ത്തിച്ചത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി […]
ചെന്നൈ: ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് നടി മീന സാഗര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മീന ഇക്കാര്യം ആവശ്യപ്പെട്ടത്. “സ്നേഹനിധിയായ ഭർത്താവ് വിദ്യാ സാഗറിന്റെ വേർപാടിൽ ഞാൻ അതീവ ദുഃഖിതയാണ്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ എല്ലാ മാധ്യമങ്ങളോടും ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. ഈ വിഷയത്തിൽ എന്തെങ്കിലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ദയവായി നിർത്തുക. ഈ പ്രയാസകരമായ സമയങ്ങളിൽ, ഞങ്ങളുടെ കുടുംബത്തെ സഹായിക്കുകയും ഒപ്പം നിലകൊള്ളുകയും ചെയ്ത എല്ലാ നല്ല മനസ്സുകൾക്കും എന്റെ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. […]