05
Monday June 2023

വിഷാദം ചുണ്ടുകളെ വിലക്കെടുത്തപ്പോഴാണവൾ ചിരിക്കാൻ മറന്നുപോയത് ഹേമന്തവും വാസന്തവും ഏതോ വറുതിക്കാലത്തിലവളെ മറന്നു വെച്ചപ്പോഴാണവൾ ശിശിരത്തിലെ ശിഖരങ്ങൾ പോലെ ശുഷ്‌ക്കിച്ചത് ചായം തേയ്ച്ചു തേയ്ച്ചു ജീവിതം മിനുക്കി...

1. രാപകലുകൾ ലഹരി പെയ്ത രാപകലുകളിൽ നനയാതെ കുട ചൂടിയവൾ നീ. 2. നഷ്ടങ്ങളുടെ കൊട്ടാരം നഷ്ടങ്ങളുടെ കൊട്ടാരത്തിൽ ജീവിതം തുടങ്ങുമ്പോഴും പുഞ്ചിരിയായി നിന്നവൾ നീ. 3....

പുഛദൃഷ്ടികൾ മാഞ്ഞിടും നാൾ വരും അന്ന് നീ പുഷ്പവൃഷ്ടിതൻ ചോട്ടിലായ് നിന്നിടും തോറ്റകാലങ്ങൾ നോറ്റിരുന്നൊരാ മാറ്റമെല്ലാമണഞ്ഞിടും മൂഢസ്വർഗ്ഗത്തിലാണുനിൻ വാസമെന്നാരു ചൊല്ലിയെന്നാകിലും ഗൂഢഹാസം തിരിച്ചേകി നീ നിന്റെ കർമ്മത്തിൽ...

ന്യൂ ഡൽഹി : ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനത്തിനുള്ള ലോങ് ലിസ്റ്റില്‍ ഇടം നേടി തമിഴ് നോവലിസ്റ്റ് പെരുമാള്‍ മുരുകന്റെ . 13 പുസ്തകങ്ങളുടെ പട്ടികയിലാണ്...

കൊച്ചി ; കൊച്ചി മുസ്സിരിസ് ബിനാലെയ്ക്ക് അഞ്ചാം പതിപ്പിന് തുടക്കം. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ബിനാലെ ഉദ്ഘാടനം നിർവഹിച്ചു. സംസ്‌കാരമെന്നത് പൊതുമണ്ഡലത്തില്‍...

ന്യൂഡല്‍ഹി: സാഹിത്യത്തിനുള്ള അഞ്ചാമത് ജെ.സി.ബി പുരസ്‌കാരം പ്രശസ്ത ഉറുദു എഴുത്തുകാരൻ ഖാലിദ് ജാവേദിന്. നിമത് ഖാന (ദി പാരഡൈസ് ഓഫ് ഫുഡ്) എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്....

More News

ഒരു ബന്ധവും മഹനീയമല്ല, സുന്ദരമല്ല, പവിത്രവുമല്ല. രാത്രികളും പകലുകളും പോലെ നിഗൂഢമാണവ. ബാഹ്യകവനരൂപത്തിൽ നിന്നെത്രയോ വിദൂരമാവും യാഥാർഥ്യം. അവയെല്ലായ്‌പോഴും സുഖാനുകൂല്യങ്ങളിൽ വിരാജിക്കുകയുമില്ല. അന്ധമായ വിശ്വാസങ്ങളെല്ലാം വിവേകശൂന്യമായ ചപലതകളാണെന്നെ ഞാൻ പറയൂ. അതിനാൽ അവയെ വാരിപുതച്ചുറങ്ങിയേക്കരുത്. കലക്കുവെള്ളം പോലാണ് ഓരോ ബന്ധവും. വ്യാധി പിടിപെടാൻ നേരമധികം വേണ്ടതില്ല. ബന്ധങ്ങളെന്നാൽ എല്ലായ്‌പോഴും ദേവാലയങ്ങളല്ലെന്നർത്ഥം. അവിടെ കൈത്തോടുകളും പാതകളുമുണ്ട്. വഴിതെറ്റിക്കാനുള്ള കൺകെട്ടു വിദ്യകളാണവ. ഞാൻ ഉറപ്പിക്കുന്നു, ഒരു ബന്ധവും സുന്ദരവുമല്ല, പവിത്രവുമല്ല, പരിശുദ്ധവുമല്ല. അതിനാൽ ഓടിയൊളിചേക്കുക. അതിന്റ നിഴലിൽ നിന്നുപോലും. ശേഷം, […]

ഇളം തിങ്കൾ ഇളം തിങ്കൾ ഭംഗിയോടെ ഉടൽ പറയുമെൻ ആത്മാവിൻ കഥകളിങ്ങനെ. കനലിന് ചുറ്റും വസന്തമായിരുന്നു! ഇളം തെന്നൽ ഇളം തണുത്തൊരു തെന്നൽ പാടും ഉടലഴകിൽ പാറും ശലഭത്തിൻ കഥകൾ ! ഇളം മധുരം ഇളം മധുരമുള്ളൊരു ചുംബനം ചൊല്ലും കിന്നാരം പാടുമൊരു കുയിലിൻ നാദത്തിൻ പരിണാമ കഥകൾ! ഇളം നിലാവ് ഇളം നിലാവും ഏറെ കാലമായ് ചിത്രങ്ങൾ കോറും നിശയുടെ പ്രണയകഥകൾ പറയുന്നു.. ഇളം നീർ ഇളം മധുരമുള്ള തെളിനീരിൻ തെളിയും നിലാവിൻ ചിത്രമുള്ള തെന്നലിൻ […]

ഒന്നു നിൽക്കൂ…. യുദ്ധസമാനമായ തെരുവുകളിലൂടെ ഗായക സംഘങ്ങൾ യാത്ര ചെയ്യുകയാണ് കുരുടനായ നിങ്ങൾ ഈ തിരക്കിലൂടെ എങ്ങനെ കടന്നുപോകാനാണ് ബോഗൺവില്ലകൾ പൂത്ത താഴ്‌വരകളിലേക്കാണ് അവർ നടന്നു പോകുന്നത് ചെണ്ടക്കാരും ബ്യൂഗിൾ വായിക്കുന്നവരും പെപ്പരപ്പേയെന്ന് കുഴലൂതുന്നവരുമുണ്ടവിടെ അവർക്ക് കണ്ണുകളുണ്ട് കാണാനാവില്ല കാതുകളുണ്ട് കേൾക്കാനുമാവില്ല ചിന്തകളുണ്ട് ഓർത്തെടുക്കാനാവില്ല അവർ പിൻതുടർച്ചക്കാരാണ് നേതാക്കൻമാരുടെ നിർദ്ദേശങ്ങൾ മാത്രം അനുസരിക്കുന്നവർ അവർക്ക്, രാവെന്നോ ,പകലെന്നോയില്ല ഇരുട്ടെന്നോ ,വെളിച്ചമെന്നോയില്ല അവരിങ്ങനെ നഗരങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ടേയിരിക്കും നിങ്ങൾ പക്ഷേ …. അന്ധനായൊരു യാത്രക്കാരനാണ് അതുകൊണ്ട് നിങ്ങളീ വെട്ടം […]

ആ വഴികൾക്കപ്പുറമങ്ങേയറ്റമൊരു വളവിലാ വീട്ടിൽ നീയുണ്ടെന്നറിയാം.. ഈ വഴികൾക്കിപ്പുറമിങ്ങേയറ്റമൊരിടത്ത് ഞാനുള്ളതും നിനക്കറിയാം.. പരസ്പരമൊരു വാക്കുപോലുമില്ലെങ്കിലും പലയിടങ്ങളിലും നമ്മൾ കണ്ടു മുട്ടുന്നുണ്ടാവാം.. ഒരു പുഞ്ചിരി മാത്രമൊരു മറുപടിയായൊതുക്കി തിരിഞ്ഞു നോക്കാതെ നാമകന്നു പോകുന്നുണ്ടാകാം.. കണ്ണുകൊണ്ടുപോലുമൊരു നോട്ടമെറിയാതെ ഒരേയിടങ്ങളിൽ പരിചയമുള്ള അപരിചിതരായിട്ടുണ്ടാവാം.. ഒരു നിമിഷമൊന്നൊരുമിച്ചു നിന്നിട്ടില്ലയെങ്കിലും നമുക്കിരുവർക്കും നമ്മെ നന്നായി അറിയുന്നുണ്ടാവാം.. ഇവിടെ പെയ്യുന്ന മഴയും അവിടെ തെളിയുന്ന വെയിലും രണ്ടിടങ്ങളിലിരുന്ന് ഒരുമിച്ചാസ്വധിക്കുന്നുണ്ടാവാം.. ഞാനറിയാൻ വേണ്ടി മാത്രം പറഞ്ഞ വാക്കുകളും നീയറിയാൻ വേണ്ടി മാത്രമെഴുതിയ വരികളും ഇന്നുമവിടങ്ങളിൽ കാത്തുകിടപ്പുണ്ടാവാം.. കാത്തിരുപ്പ് […]

പറയാൻ കൊതിക്കുന്ന വാക്കുകൾക്കിന്ന് പരിമളമേറെ തോന്നിടുന്നു. പ്രണയഛായങ്ങൾ ഇളം തെന്നലിൽ പടർന്നലിയുന്നീ നിശയിൽ. മകരമഞ്ഞിന്റെ മധുരമൂറുന്ന കുളിരും, പ്രണയമായിപൂക്കുന്നു. നിന്നിലെയെന്നിലേക്ക് ചൊരിയുന്ന സുഗന്ധമാണിന്നെന്റെലോകം. നീവരയ്ക്കും മുഖചിത്രങ്ങളിലെ ഛായങ്ങളും ഞാൻ മാത്രം. എന്നെ കാതോർത്തപ്രണയപല്ലവിയും നീയെ സഖി. പാടാൻമറന്ന അനുപല്ലവിയിന്നെന്റെ പ്രണയകഥയുടെയൊടുവിൽ ഞാൻ രചിക്കും,നിനക്കൊപ്പം ആലപിക്കും. നിശയിൽവിടരും പുഷ്പമായി… പൂനിലാവിന്റെ പുഞ്ചിരിയായി.. കോടമഞ്ഞിന്റെ കുളിരായി.. നീയും ഞാനും പ്രണയവും അനന്തകാലം സഞ്ചരിക്കും.

ഇന്നലെയൊരു ഗിരിഗോപുരത്തിനു മുകളിലായി പ്രതീക്ഷയുടെ പൂവിരിഞ്ഞു.. ഇതളുകൾ അധികമില്ലാത്ത നിറമേതെന്ന് തിരിച്ചറിയാത്തൊരു പൂവ്. പ്രതികാരത്തിന്റെ നിറമായിരുന്നോ? പ്രതീക്ഷയുടെ നിറമായിരുന്നോ? പ്രതിരോധത്തിന്റെ നിറമായിരുന്നോ? നാളെയുടെ നിറമായിരുന്നോ? ഇന്നലെയുടെ, ഇന്നിന്റെ നിറമായിരുന്നോ? ആരോടും പറയാതെ ആരാരും കാണാതെ പതിയെ വിരിഞ്ഞുയുയർന്നു നിന്നു. ഓരോ നിമിഷത്തിലും അടർത്തിയെറിയും വിരലുകൾ പൂവും കണ്ടിരുന്നു.. ഹൃദയത്തിലും ചിന്തയിലും. വലിഞ്ഞു മുറുകുന്ന വേദനയോടെ നീറിനീറി എരിയുന്ന കനലോടെ പൊന്നിൻ നിറമുള്ളവൾ പ്രതീക്ഷയോടെ വിരിഞ്ഞു പൊന്തി…

മരണവാതിലിന് ഭംഗിയേറെയുണ്ട്. ഒരാൾ പൊക്കത്തിൽ നെഞ്ചുവിടർത്തി ശിരസ്സുയർത്തി ഉയർന്നു നിൽക്കുന്നു. നാല് വശങ്ങളും പൂക്കൾക്കൊണ്ട് അലങ്കരിതമാണ്. ഞാനാ വാതിലിനപ്പുറമുള്ള ലോകം കാണാൻ കൊതിച്ചു. വാതിലിനോട് ചേർന്നൊരു ജാലകമുണ്ട്. ജാലകകണ്ണാടിയിൽ ഭൂമിയുണ്ട്. ജാലകത്തിനപ്പുറം കൊതിച്ചലോകവും! ടോക്കൺ നമ്പർ പ്രകാരമെന്റെയൂഴമെത്തി. അംഗത്വനമ്പർ ലഭിക്കണമെങ്കിൽ നാലുവരിയിൽ ജീവിതക്കുറിപ്പ് എഴുതിനൽകണമത്രെ! പുതിയ നിയമം. നിയമപുസ്തകത്തിലേ പുതിയ ഭേദഗതി! മരിക്കും വരെ ജീവിച്ചിരുന്നുവെന്നു മറന്നുപോയ ഒരുവനാണ് ഞാൻ. ജീവിതമെന്തെന്നു തിരിച്ചറിയാത്ത കോടികളിൽ ഒരുവനും. വെറുതെ ജനിച്ച് മരിച്ചൊരുവന് നാലുവരികളെഴുതാൻ മാത്രമില്ല, ജീവിതം! ഒടുവിൽ ഇവടെയും […]

പുഴയോരത്തെവിടെയൊ നഷ്ടമായ മാനസം തേടി… പുലരുവോളം നിലാവെളിച്ചത്തിലലഞ്ഞു.. ഇന്നലയുടെ തീരങ്ങളിൽ നഷ്ടമാക്കിയാ ഓർമകളൊക്കെയും, അലതല്ലിയൊഴുകുന്നതും കണ്ടു. കുന്നുപോലെ മാലിന്യങ്ങൾ.. ഒപ്പമോഴുകിചേർന്നുവെൻ ഓർമകളും. നഷ്ടങ്ങളുടെ മുഖങ്ങളൊക്കെയും, ഛായങ്ങൾ ചേർത്തൊരു ചിത്രമായി.. പുഴയുടെ ഓളങ്ങളിൽ നൃത്തമാടി. ഭയന്നുവിറച്ചാരോ പാടിയ പല്ലവിയും ഓളങ്ങളിൽ ചേർന്നോഴുകി. അടുത്തരാവിലും പകലിലും ഞാനെന്റെ മാനസം തേടി യാത്രതുടരും. തേടിയോടുവിൽ കണ്ടെത്തും വരെ.

ഞാൻ വരയ്ക്കാത്ത ചിത്രം നീ മറന്നു വച്ച് പോയ സ്വപ്നങ്ങളിൽ തട്ടി തടഞ്ഞു വീഴുന്നുണ്ട് വെളിച്ചത്തിന്റെ സുലഭതയിൽ നീ കോരികുടിക്കാൻ കൊതിച്ച ദാഹനീരുറവയിൽ ശരണംപ്രാപിച്ച കണ്ണീർകിനാക്കൾ ഇനിയുമെത്താത്ത കാറ്റിനെ കുറ്റംപറയുന്നുണ്ട് അഹം ചൂടിനെ തണുപ്പിക്കാൻ വിശറിയോട് മോഹങ്ങൾക്ക് കാവലാകാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട് എരിയുന്ന തീക്കാറ്റിന്റെ വേഗമുനയിൽകയറി സുരക്ഷിതയാത്ര ചെയ്യാൻ കൊതിക്കുന്ന ഇന്നിന്റെ വിലാപങ്ങൾ മുഴുമിപ്പിച്ചചിത്രത്തിന്റെ വിശപ്പകറ്റാൻ വായയെ തിരക്കി കിതക്കുന്ന ചിത്രകാരൻ കാണാത്ത കാഴ്ചയിൽ സ്വപ്നങ്ങളെ ചേർത്തെഴുതാൻ ഇനിയും പിറക്കാത്തമക്കളെ സ്വപ്നം കാണുന്നുണ്ട്  

error: Content is protected !!