തൃശൂര്‍: ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചെന്ത്രാപ്പിന്നി ചാമക്കാലയിലാണ് സംഭവം. മോസ്ക്കോ പാലത്തിന് സമീപം കോഴിശേരി വീട്ടില്‍ സജീവന് (52), ഭാര്യ ദിവ്യ (42) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. പണമിടപാട് സ്ഥാപനത്തില്‍ നിന്ന് ലോണ്‍ ഗഡു പിരിക്കാനെത്തിയ യുവാവാണ് മൃതദേഹം കണ്ടത്. വീടിന്റെ ഹാളിനകത്ത് സജീവനെയും കിടപ്പുമുറിയില്‍ ദിവ്യയെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്ത് നിന്ന് കയറും കണ്ടെത്തിയിട്ടുണ്ട്. സജീവന് മത്സ്യതൊഴിലാളിയാണ്. ഇവര്‍ക്ക് സാമ്പത്തിക […]
മുംബൈ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബജറ്റ് വിമാനമായ ഗോ ഫസ്റ്റ് ജൂൺ 12 വരെയുള്ള വിമാന സർവീസുകൾ റദ്ദാക്കി. വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ നേരിട്ട അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. നിലവിൽ ഗോ ഫസ്റ്റ് ടിക്കറ്റ് വിതരണം നിർത്തിവച്ചിരിക്കുകയാണ്. ജൂൺ 7 വരെയുള്ള വിമാന സർവീസുകൾ മുഴുവനും നിർത്തിവയ്ക്കുമെന്ന് നേരത്തെ ഗോ ഫസ്റ്റ് മേധാവി കൗശിക് ഖോന പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റദ്ദാക്കൽ നടപടി വീണ്ടും ദീർഘിപ്പിച്ചത്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോ ഫസ്റ്റ്. സാമ്പത്തിക […]
ഭുവനേശ്വർ: ഇന്ത്യ നിർമ്മിച്ച മധ്യദൂര ബാലിസ്റ്റിക്ക് മിസൈൽ അഗ്നി പ്രൈമിന്റെ രാത്രികാല പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഒഡീഷയിലെ ഡോ എ.പി.ജെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി 7.30 നാണ് മിസൈൽ പരീക്ഷിച്ചത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഘട്ടങ്ങളായി ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മിസൈൽ ആണവായുധ പോർമുന വഹിക്കാൻ ശേഷിയുള്ളതാണ്. 1000-2000 കിലോമീറ്റർ ദൂരം സഞ്ചരിക്കും. ആണവ വാഹക ശേഷിയുള്ള മിസൈൽ പരീക്ഷണ […]
കൊച്ചി: മഴയെ തുടര്‍ന്ന് നീരൊഴുക്കു ശക്തമായതിനാല്‍ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ഒരു മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. 235 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മൂവാറ്റുപുഴയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.അതേസമയം, മൂഴിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 190 മീറ്ററിന് മുകളില്‍ എത്തി. 192.3 മീറ്റര്‍ ആയാല്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഷട്ടറുകള്‍ ഒരു ഒരുമീറ്റര്‍ വരെ ഉയര്‍ത്തും. സീതത്തോട്, ആങ്ങാമൂഴി മേഖയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അതേസമയം, കാലവര്‍ഷം കേരളത്തിലെത്തിയതായി കേന്ദ്ര […]
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ നിര്‍മിച്ചിട്ടില്ലെന്ന് എസ്എഫ്ഐ നേതാവ് കെ.വിദ്യ. മഹാരാജാസ് കോളജില്‍ ജോലി ചെയ്തെന്ന എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എവിടെയും നല്‍കിയിട്ടില്ലെന്നും വിദ്യ അവകാശപ്പെട്ടു. അതേസമയം, അട്ടപ്പാടി സര്‍ക്കാര്‍ കോളജില്‍ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നുവെന്ന് വിദ്യ പറഞ്ഞു. പാലക്കാട് അട്ടപ്പാടി ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ അഭിമുഖത്തിനു മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതിയെന്നാണ് കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ കെ.വിദ്യയ്ക്കെതിരായ (വിദ്യ വിജയൻ) ആരോപണം. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് എഫ്ഐആർ […]
പാലക്കാട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രം ഊരിത്തെറിച്ചു. ബസ് സമീപത്തെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചുനിന്നതിനാൽ ഒഴിവായത് വൻ ദുരന്തം. അട്ടപ്പാടിക്കു സമീപമാണ് ഓടുന്ന ബസിന്റെ ടയർ ഊരിത്തെറിച്ചത്. മണ്ണാര്‍ക്കാടുനിന്ന് ആനക്കട്ടിയിലേക്കു പോകുന്ന ബസാണ് അപകടത്തില്‍പെട്ടത്. അപകട സമയത്ത് വിദ്യാർഥികൾ ഉൾപ്പെടെ നാൽപതിലധികം യാത്രക്കാർ ബസിലുണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. ടയർ ഊരിത്തെറിക്കാനിടയായ കാരണം വ്യക്തമല്ലെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നാണ് അധികൃതരുടെ ഭാഷ്യം.
കോഴിക്കോട്: കോഴിക്കോട് ചെറുവാടിയില്‍ ബസ് ഡ്രൈവറുടെ സമയോചിത ഇടപെടപെടലില്‍ സ്കൂട്ടര്‍ യാത്രികന് അത്ഭുതകരമായിരക്ഷപ്പെട്ടു. റോഡില്‍ തെന്നി വീണ സ്കൂട്ടര്‍ യാത്രികന് എതിരെ വന്നബസ് ഡ്രൈവറുടെ ഇടപെടലിനെ തുടര്‍ന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച്ച വൈകീട്ട് 6 മണിയോടെ കോഴിക്കോട് ചെറുവാടിയിലാണ് സംഭവം. റോഡില്‍ തെന്നി വീണ സ്കൂട്ടര്യാത്രികന് എതിരെ വന്ന ബസിന്റെ അടിയില്‍പെടാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ലിമിറ്റഡ്സ്റ്റോപ്പ് ബസാണ് എതിരെ വന്നത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വലിയൊരു അപകടം ഒഴവായത്. സമീപത്തെ ഒരു കടയിലെ സിസിടിവി യില്‍ […]