തിരുവനന്തപുരം: അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിയെയും, കോണ്‍ഗ്രസിനെയും പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി രംഗത്തെത്തിയിരുന്നു. പാർട്ടി ഒരു വ്യക്തിയുടെ വിഡ്ഢിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിർത്തി രാജ്യത്തിന്റെ പ്രശ്നങ്ങളിൽ പ്രവർത്തിക്കണമെന്നും, അല്ലാത്തപക്ഷം 2024-നപ്പുറം നിലനിൽക്കില്ലെന്നുമായിരുന്നു കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ മുന്‍ കണ്‍വീനര്‍ കൂടിയായിരുന്ന അനിലിന്റെ പരിഹാസം. അനിലിന്റെ പരിഹാസത്തിനെതിരെ കോണ്‍ഗ്രസ് സൈബറിടങ്ങളില്‍ പ്രതിഷേധവും ശക്തമാണ്. മോജു മോഹന്‍ എന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് അനിലിനെതിരെ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റും ശ്രദ്ധേയമാവുകയാണ്. ആയിരക്കണക്കിന് ശരത് […]
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തില്‍ നിന്ന് അയോഗ്യനാക്കിയ സംഭവത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളിൽ സംഘർഷം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചു. കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. വെള്ളയമ്പലം ജംഗ്ഷനിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകർക്കും നേരെ പൊലീസ് ജലപീരങ്കിയും ലാത്തിചാർജും പ്രയോഗിച്ചു. നിരവധി പ്രവർത്തകരുടെ തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റു. രാഹുലിന്റെ ലോക്സഭാ മണ്ഡലമായിരുന്ന വയനാട്ടിലെ കല്‍പ്പറ്റയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ […]
മുംബൈ: ഞായറാഴ്ച നടക്കുന്ന വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. ഇന്ന് നടന്ന മത്സരത്തില്‍ യുപി വാരിയേഴ്സിനെ 72 റണ്‍സിന് തോല്പിച്ചാണ് മുംബൈ ഫൈനലിലെത്തിയത്. സ്കോര്‍: മുംബൈ-20 ഓവറില്‍ നാലു വിക്കറ്റിന് 182. യുപി-17.4 ഓവറില്‍ 110. പുറത്താകാതെ 38 പന്തില്‍ 72 റണ്‍സെടുത്ത നാറ്റ് സിവര്‍ ബ്രന്‍ഡ്, 19 പന്തില്‍ 29 റണ്‍സെടുത്ത അമേലിയ കെര്‍, 26 പന്തില്‍ 26 റണ്‍സെടുത്ത ഹെയ്ലി മാത്യുസ് എന്നിവരുടെ ബാറ്റിംഗാണ് മുംബൈയ്ക്ക് മികച്ച […]
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാലു ശതമാനം വര്‍ധിപ്പിച്ചു. കേന്ദ്രമന്ത്രിസഭായോഗം ഇതിന് അംഗീകാരം നല്കി. അലവൻസ് കണക്കാക്കുന്നതിനുള്ള പുതിയ നിരക്ക് 2023 ജനുവരി മുതൽ ബാധകമാകും. നിലവിൽ 38 ശതമാനമുണ്ടായിരുന്ന ക്ഷാമബത്ത 42 ശതമാനമായാണ് ഉയർത്തിയത്. ക്ഷാമബത്ത ഉയർത്തുന്നതോടെ കേന്ദ്ര സർക്കാരിനു 12,815 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. 47.58 ലക്ഷം ജീവനക്കാർക്കും 69.76 ലക്ഷം പെൻഷൻകാർക്കും ഗുണം ലഭിക്കും. ഉജ്വല പദ്ധതി പ്രകാരമുള്ള എല്‍പിജി സബ്സിഡി ഒരു വര്‍ഷത്തേക്ക് […]
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി. സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി മുഖമുയർത്തി അനീതികൾക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ പലരും ഇന്ന് അയാളെ ഭയപ്പെടുന്നുവെന്ന് ഹരീഷ് പേരടി പറയുന്നു. രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കിയതിന് പിന്നാലെയാണ് ഹരീഷിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റ്: രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സ്വന്തം അമ്മയുടെ ചിതയിലേക്ക് നോക്കി നിൽക്കുന്ന സ്വന്തം അച്ഛന്റെ നെഞ്ചിൽ അഭയം പ്രാപിച്ച ആ കുട്ടിക്ക് അന്നറിയില്ലായിരുന്നു ആ അച്ഛനും രാജ്യത്തിനു വേണ്ടി രക്തസാക്ഷിയാവുമെന്ന് …സത്യത്തിന്റെ ചൂടേറ്റ് വളർന്ന […]
തിരുവനന്തപുരം: കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ ലോക്സഭാ അംഗത്വം റദ്ദാക്കിയ സംഭവം പ്രതിഷേധാർഹമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാജ്യത്തെ ഭരണഘടനാ മൂല്യങ്ങൾക്കും ജനാധിപത്യ വ്യവസ്ഥയ്ക്കുമെതിരെയുള്ള വെല്ലുവിളിയായേ ഈ നടപടിയെ കാണാൻ കഴിയൂവെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾക്കെതിരെ രാഷ്ട്രീയ പകപോക്കൽ നടത്തുന്ന സംഘപരിവാർ ശൈലിയാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിയിലും പ്രതിഫലിക്കുന്നത്. അപ്രഖ്യാപിത അടിയന്തിരാവസ്ഥയ്ക്ക് തുല്യമായ സ്ഥിതിയാണ് സംഘപരിവാർ ഭരണത്തിനുകീഴിൽ ഇതോടെ ഇന്ത്യയിൽ സംജാതമായിരിക്കുന്നത്. ഈ വിഷയത്തിൽ […]
രാഹുല്‍ ഗാന്ധിക്കെതിരെ സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ കോടതി വിധി വന്ന് 24 മണിക്കൂര്‍ തികയും മുമ്പുതന്നെ ലോക്സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ അയോഗ്യനാക്കി. വയനാട്ടില്‍ നിന്നുള്ള ലോക്സഭാംഗമായ രാഹുല്‍ ഗാന്ധിയെ അംഗമല്ലാതാക്കാന് ലോക്സഭാ സെക്രട്ടേറിയറ്റ് കാട്ടിയത് അസാധാരണ തിടുക്കം. സൂറത്തിലെ കോടതി പോലും രാഹുല്‍ ഗാന്ധിക്ക് അപ്പീല്‍ നല്കാന് അനുമതി നല്‍കിയെങ്കിലും ലോക്സഭാ സെക്രട്ടേറിയറ്റ് അങ്ങനെയൊരു ഔദാര്യം കാണിക്കാന്‍ മെനക്കെട്ടില്ല. എന്താണ് ബി.ജെ.പിക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇത്രയ്ക്കു പേടി ? ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 33 […]