20
Thursday January 2022

ലണ്ടന്‍: ഉച്ചത്തില്‍ സംസാരിക്കുന്നുവെന്ന് ആരോപിച്ച് സര്‍വകലാശാല പുറത്താക്കിയ അധ്യാപികയ്ക്ക് 100,000 പൗണ്ട് (ഒരു കോടിയിലധികം രൂപ) നഷ്ടപരിഹാരം. യു.കെയിലെ എക്സിറ്റർ സർവകലാശാലയിൽ പ്രവർത്തിക്കുന്ന ഡോ.അനെറ്റ് പ്ലൗട്ടിനെയാണ് സര്‍വകലാശാല...

തിരുവനന്തപുരം: ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ്– പുതുവത്സര ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കോട്ടയം കുടയംപടി സ്വദേശി സദാനന്ദന് (സദൻ). ഇന്നു രാവിലെ വാങ്ങിയ XG 218582 എന്ന...

പലരുടെയും ജീവിതത്തില്‍ സംഭവിച്ച ഒന്നാകാം 'ലവ് അറ്റ് ഫറ്റ് സൈറ്റ്'. ആദ്യ കാഴ്ചയില്‍ തന്നെ സംഭവിക്കുന്ന പ്രണയത്തിന് പിന്നില്‍ ഒരു ശാസ്ത്രീയ വശമുണ്ടെന്നാണ് ഗവേഷകരുടെ വാദം. നെതര്‍ലന്‍ഡ്‌സിലെ...

അതിജീവനത്തിന്റെ തുടര്‍ച്ച, 104 വയസുകാരി കേവിഡ് മുക്തയായി ജീവിതത്തിലേക്ക്

ചലച്ചിത്രതാരം രജനികാന്ത് അടക്കം നിരവധിപ്പേര്‍ ഈ ബാലനെ അഭിനന്ദിച്ചുകൊണ്ട് നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. ലോക്ക്ഡൗണ്‍ സമയത്തെ വിരസത അകറ്റുകയാണ് അദ്വൈത് ഈ വേറിട്ട ചിത്രരചനയിലൂടെ.

പാലാ ഏഴാച്ചേരി താഴത്തുരുത്തിയിൽ സതീഷിൻ്റെ വീട്ടു മുറ്റത്തോടു ചേർന്ന് രണ്ടേക്കറോളം "വന "മാണ്; നാട്ടിലെ ഒരു സൂപ്പർ കാട് !

നഴ്സസ് ദിനത്തിൽ രാമപുരം ഗവ. ആശുപത്രിയിലെ അമ്പതോളം കൊവിഡ് രോഗികൾക്കുള്ള ഭക്ഷണം ഈ നഴ്സമ്മയുടെ വകയായിരുന്നു. കിട്ടുന്നതിൽ പാതി ശമ്പളം പതിവായി പാവപ്പെട്ട രോഗികൾക്ക് മാറ്റി വെയ്ക്കുന്ന...

കല്ലൂര്‍ക്കാട്: കല്ലൂര്‍ക്കാട് ഗ്ലാസ് ഹൗസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ 2.5 ഏക്കര്‍ തരിശുപാടം കൃഷിയോഗ്യമാക്കി കൊയ്ത്തുത്സവം നടത്തി. ഒഴിവുസമയങ്ങളില്‍ ഒത്തുച്ചേര്‍ന്ന ഏഴംഗസംഘത്തിന്റെ പ്രയത്‌നഫലമായി നൂറ് മേനി വിളവ് ലഭിച്ചു.

രണ്ട് ലക്ഷം രൂപ ഞാ൯ ഈ കൃഷിയില്‍ നിക്ഷേപിച്ചു. അതേ സമയം മൂന്ന് ലക്ഷത്തിലധികം രൂപ എനിക്ക് ലാഭം ലഭിച്ചു. നമ്മുടെ കൃഷി വിളകള്‍ നമ്മള്‍ പുതിയ...

More News

കൊടുവായൂർ :ദയ ചാരിറ്റബിൾ ട്രസ്റ്റ് എച്ച്ഐവി രോഗികൾക്കായി നടത്തിവരുന്ന പ്രതിമാസ പോഷകാഹാരകിറ്റ് വിതരണ പരിപാടിയായ ദയ പോഷക സമൃദ്ധിയുടെ മൂന്നാം വാർഷിക കിറ്റ് വിതരണം കൊടുവായൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. മുൻമന്ത്രി വി.സി കബീർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ 50 എച്ച്ഐവി എയ്ഡ്സ് രോഗബാധിതർക്ക് ഉള്ള പോഷകാഹാര കിറ്റ് വിതരണം ചെയ്തു. മികച്ച ഭിന്നശേഷിക്കാരനായ സർക്കാർ ഉദ്യോഗസ്ഥനുള്ള സംസ്ഥാന സർക്കാർ പുരസ്കാരത്തിന് അർഹനായ അജേഷ് മാഷിനെ ചടങ്ങിൽ അനുമോദിച്ചു. ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ […]

മണ്ണാർക്കാട്: കരിമ്പ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കല്ലടിക്കോട് സർവ്വീസ് സഹകരണ ബാങ്ക്, കരിമ്പ കാർഷിക ഉത്പാദന സംഭരണ സംസ്കരണ വിപണന സഹകരണ സംഘം, കെ.സി.എഫ്.ഡി. എസ്, കരിമ്പ ഇക്കോഷോപ്പ് , കരിമ്പ കാർഷിക കർമ്മസേന എന്നിവയുടെ സഹകരണത്തോടെ വൈഗ 2020_21 ന്റെ ഭാഗമായിപഞ്ചായത്തിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച കർഷകരെ ആദരിച്ചു. കരിമ്പ ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കോമളകുമാരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി. എസ്.രാമചന്ദ്രൻ മാസ്റ്റർ […]

പുതുപ്പിറവിയിലും മറക്കാനാവാത്ത ഒരു കൊറോണക്കാലം – പ്രതീക്ഷയോടെ കാത്തിരുന്ന 2021 ലും കോവിഡ് ബാധിച്ചുള്ള മരണ വാർത്തകൾ കേൾക്കുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമാകുകയാണ്. കൊറോണയിൽ നിന്നും മനുഷ്യ ജീവനെ അകറ്റി നിർത്താനുള്ള പ്രതിരോധ കുത്തിവെപ്പുകൾ ഉടൻ തന്നെ രാജ്യത്താരംഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പത്തും അമ്പതും അതിൽ കൂടുതൽ കാലമൊക്കെ ജീവിക്കേണ്ടിയിരുന്ന എത്രയോ മനുഷ്യജന്മങ്ങളേയാണ് നമ്മുടെ കാഴ്ചവട്ടങ്ങളിലൊന്നും ദൃശ്യമാകാത്ത അതിസൂക്ഷമമായ വൈറസുകൾ ആക്രമിച്ച് കീഴ്പെടുത്തി കളഞ്ഞത്. അതി ശക്തരെപ്പോലും ഇല്ലായ്മ ചെയ്യാനുള്ള കരുത്ത് നേടിയ സൂക്ഷമാണുക്കൾ ലോകത്തിൻ്റെ സാമ്പത്തിക […]

പാലക്കാട്: പഠനം പാതിവഴിയിൽ നിറുത്തിയ കുട്ടികൾക്കും പത്താം ക്ലാസിൽ പരാജയപ്പെട്ട കുട്ടികൾക്കും തുടർ പഠനത്തിന് അവസരമൊരുക്കുന്ന ഈ വർഷത്തെ ഹോപ്പ് പദ്ധതിക്ക് പാലക്കാട് തുടക്കമായി. പോലീസിന്‍റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സംവിധാനങ്ങളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ നടത്തിവരുന്ന ഹോപ്പ് പദ്ധതിപ്രകാരം പരിശീലനം ലഭിച്ച കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതി മികച്ച വിജയം കരസ്ഥമാക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഐ.ജി പി.വിജയനാണ്. ഹോപ്പ് പദ്ധതിക്കായി വിദഗ്ധരുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ഹോപ്പ് മാന്വല്‍ അടിസ്ഥാനമാക്കിയാണ് ഓരോ ഹോപ്പ് […]

സംരംഭകരാകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സാങ്കേതികാധിഷ്ഠിത ബിസിനസ് അവസരങ്ങൾ ഒരുക്കുന്നതിന് നോർക്കയും കേരള സ്റ്റാർട്ടപ്പ് മിഷനും (കെഎസ് യുഎം) സംയുക്തമായി നോർക്ക പ്രവാസി സ്റ്റാർട്ടപ്പ് പ്രോഗ്രാം (എൻപിഎസ് പി) നടപ്പിലാക്കുന്നു. പ്രവാസികളുടെ പ്രൊഫഷണൽ നൈപുണ്യത്തിനനുസൃതമായ പുനരധിവാസത്തിനും, സമാനമായ ഒന്നിലധികം സ്ഥാപനങ്ങളെ ഓര്മ്മിപ്പിക്കുന്ന സാങ്കേതികവിദ്യ, ബിസിനസ്, നിക്ഷേപസാധ്യത തിരിച്ചറിയൽ എന്നിവയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പങ്കാളിത്ത മാതൃകയിലുള്ള സംരംഭങ്ങൾ സൃഷ്ടിക്കുന്നതിന് സമാന മനസ്കരായ പ്രവാസികളെ കണ്ടെത്തുന്നതിനും പദ്ധതി സഹായകമാണ്. പ്രവാസി സമൂഹത്തിൽത്തന്നെ ബിസിനസ് നെറ്റ്‌വർക്കും ഇൻവെസ്റ്റർനെറ്റ്‌വർക്കും രൂപീകരിക്കും. ടെക്നോളജി സ്റ്റാർട്ടപ്പുകളുമായി മാർഗനിർദേശത്തിനും കൺസൾട്ടിംഗിനുമുള്ള […]

ഇപ്പോൾ വളരെ അഡ്വാൻസ് സ്റ്റേജിലുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്ഐഐ) കോവിഷീൽഡ്‌ വാക്‌സിൻ ഇക്കൊല്ലം (2020) ഡിസംബർ അവസാനം വരെയാകുമ്പോൾ 20 മുതൽ 30 കോടിവരെ ഡോസ് വാക്‌സിൻ തയ്യറാക്കപ്പെടുമെന്ന് എസ്ഐഐ എക്സികുട്ടീവ് ഡയറക്ടർ ശ്രീ സുരേഷ് ജാധവ് അറിയിച്ചു. ഡിസിജിഐ (ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ) യുടെ ലൈസൻസ് ലഭിച്ചശേഷം മാത്രമേ വാക്‌സിൻ മാർക്കറ്റിൽ ലഭ്യമാക്കുകയുള്ളു. ഡിസംബർ അവസാനത്തോടെ എല്ലാ ക്ലിനിക്കൽ ട്രയലുകളുടെയും പരീക്ഷണ ഡാറ്റകൾ ഡിസിജിഐക്ക് സമർപ്പി ക്കേണ്ടതുണ്ട്. അതിനുശേഷം ഒരു […]

പാലാ: “കുഞ്ഞേട്ടാ, ഇത്തവണത്തെ വയലാർ അവാർഡ് എനിക്കാണ്. സന്തോഷം അറിയിക്കാൻ വിളിച്ചതാണ് ” ഇന്നലെ ഉച്ചക്ക് 12. 20 ന് തിരുവനന്തപുരത്തു നിന്ന് ഏഴാച്ചേരി മാമ്പുഴയ്ക്കൽ വീട്ടിലെ പി.ആർ രഘുനാഥൻ നായർക്കെത്തിയ ഫോൺകോളിൽ ഈ കവിയുടെ സന്തോഷം നിറഞ്ഞു. വിളിച്ചത് വയലാർ അവാർഡ് കിട്ടിയ വിവരം പറയാൻ ഏഴാച്ചേരി മാമ്പുഴയ്ക്കൽ വീട്ടിലെ “ചന്ദ്രൻ ” എന്ന ഏഴാച്ചേരി രാമചന്ദ്രൻ. ഫോണെടുത്തത് രാമചന്ദ്രൻ്റെ സ്വന്തം ചേട്ടൻ. രഘുനാഥൻ നായരെ രാമചന്ദ്രൻ സ്നേഹപൂർവ്വം “കുഞ്ഞേട്ട”നെന്നു വിളിക്കും. രഘുനാഥന് രാമചന്ദ്രൻ, കൊച്ചനുജൻ […]

പാലാ :പാലാ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അഞ്ജു സി. മാത്യുവാണ് പി. എസ്. സി. പരീക്ഷ വഴി കോട്ടയം മെഡിക്കൽ കോളജിൽ അദ്ധ്യാപികയായി ചേർന്നത്. ഒന്നര വർഷം മുമ്പ് എഴുതിയ പരീക്ഷയുടെ ഫലം കഴിഞ്ഞ മാസമാണു വന്നത്. പൊതുജനാരോഗ്യ വകുപ്പിൽ നിന്നും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറിയ ഡോ. അഞ്ജുവിന് ഇന്നലെ ജനറൽ ആശുപത്രിയിലെ സഹപ്രവർത്തകർ യാത്രയയപ്പു നൽകി. ഇന്നലത്തന്നെ ഡോ. അഞ്ജു കോട്ടയം മെഡിക്കൽ കോളജിൽ ചുമതലയുമേറ്റു. 35-കാരിയായ ഡോ. അഞ്ജു പാലാ ജനറൽ […]

പാലാ:  പയപ്പാര്‍ സ്വദേശിയും പാലായിലെ ഒരു സഹകരണ മെഡിക്കല്‍ സ്റ്റോറിലെ ഫാര്‍മസിസ്റ്റുമായ സി.ഡി. നാരായണനാണിപ്പോൾ ഓട്ടന്‍തുള്ളലിന്റെ കിരീടനിര്‍മ്മാണത്തിന് തുടരെ ഓര്‍ഡര്‍ കിട്ടുന്നത്. ലക്ഷണമൊത്ത കിരീടം ആദ്യമായി നാരായണന്‍ നിര്‍മ്മിച്ചത് പ്രമുഖ ഓട്ടന്‍തുള്ളല്‍ കലാകാരന്‍ പാലാ കെ.ആര്‍. മണിയുടെ ഉപദേശ നിര്‍ദ്ദേശങ്ങളോടെയാണ്. ആദ്യകിരീടം തന്നെ ജോറായെന്ന് മണി അഭിപ്രായപ്പെട്ടതോടെ മറ്റ് തുള്ളല്‍ കലാകാരന്‍മാരും കിരീടത്തിനായി നാരായണനെ തേടിയെത്തി തുടങ്ങി. ഈ ലോക്ഡൗണ്‍ കാലത്ത് മൂന്ന് മാസം മുമ്പാണ് നാരായണന്‍ ആദ്യ കിരീടം നിര്‍മ്മിച്ചത്. ഇപ്പോള്‍ 7 കിരീടങ്ങള്‍ക്ക് ഓര്‍ഡര്‍ […]

error: Content is protected !!