പാലക്കാട് ചികിത്സാ പിഴവിനെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചെന്ന് പരാതി. പാലക്കാട് തങ്കം ആശുപത്രിയിലാണ് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചത്. തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്.പൂർണ ആരോഗ്യവതിയായ പെൺകുട്ടിയാണ് പ്രസവത്തിനിടെ മരിച്ചത്. സിസേറിയൻ നടത്താൻ തങ്ങൾ തയാറായിരുന്നുവെങ്കിലും ആശുപത്രി അധികൃതർ അതിന് വിസമ്മതിച്ചുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ മറവ് ചെയ്തതായും പരാതിയുണ്ട്. സംഭവത്തിൽ ആശുപത്രിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. ഐശ്വര്യയുടെ ആരോഗ്യനില വഷളയാപ്പോൾ പോലും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചില്ലെന്നും […]
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റയില്‍വേ മന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എഴുതിയ കത്ത് പുറത്ത്. ഒരുവര്‍ഷം മുമ്പ് കേന്ദ്ര റെയില്‍വേ മന്ത്രിക്കാണ് ഗവര്‍ണര്‍ കത്തു നല്‍കിയത്. പദ്ധതി വേഗത്തിലാക്കാന്‍ ഇടപെടലാവശ്യപ്പെട്ടായിരുന്നു ഗവര്‍ണറുടെ കത്ത്. 16.8-21 നാണ് ഗവര്‍ണര്‍ കേന്ദ്ര റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തെഴുതിയത്. 24.12.20 ന് ഇത് സംബന്ധിച്ച് അന്നത്തെ റയില്‍വേ മന്ത്രി പീയൂഷ് ഗോയലിനും ഗവര്‍ണര്‍ കത്തെഴുതിയിരുന്നു. ഇതിന്റെ സൂചനയും കത്തിലുണ്ട്. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ […]
തിരുവനന്തപുരം: പി.പി.ചിത്തരഞ്ജന് സ്പീക്കറുടെ ശാസന. സീറ്റില്‍ നിന്നെഴുന്നേറ്റ് മറ്റൊരംഗത്തോട് സംസാരിച്ചതിനാണ് ശാസന. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഗൗരവമായ ചര്‍ച്ചകള്‍ നടക്കുമ്ബോള്‍ അത് ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു. ശ്രദ്ധക്ഷണിക്കല്‍ നടക്കുന്ന സമയത്തായിരുന്നു സംഭവം. മന്ത്രി പി രാജീവ് മറുപടി പറയുമ്ബോഴാണ് ചിത്തരഞ്ജന് എം.എല്‍.എ ചെയറില്‍ നിന്ന് എണീറ്റ് മറ്റൊരു അംഗത്തോട് സംസാരിക്കാന്‍ പോയത്. തുടര്‍ന്നാണ് മന്ത്രിയുടെ സംസാരം നിര്‍ത്താനാവശ്യപ്പെട്ട് സ്പീക്കര്‍, ചിത്തരഞ്ജന് എം.എല്‍.എക്ക് ശാസന നല്‍കിയത്. അദ്ദേഹത്തിന്റെ പേര് എടുത്തുപറഞ്ഞായിരുന്നു ശാസന. രാഷ്ട്രീയ വിഷയങ്ങള്‍ മാത്രമല്ല […]
തിരുവനന്തപുരം: ആലപ്പുഴ എംഎല്‍എ പി.പി ചിത്തരഞ്ജന് സ്പീക്കറുടെ വിമര്‍ശനം. ശ്രദ്ധ ക്ഷണിക്കലിനിടെ സീറ്റില്‍ നിന്നും എഴുന്നേറ്റ് പോയി സംസാരിച്ചതിനാണ് സ്പീക്കര്‍ ചിത്തരഞ്ജനെ വിമര്‍ശിച്ചത്. മന്ത്രി പി രാജീവ് കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുമ്പോഴായിരുന്നു സംഭവം. പി.പി ചിത്തരഞ്ജന് സീറ്റില്‍ നിന്നും എഴുന്നേറ്റ് പോയി മറ്റൊരംഗത്തോട് സംസാരിക്കുകയായിരുന്നു. സീറ്റില്‍ നിന്നെഴുന്നേറ്റ് കൂട്ടായി സംസാരിക്കുക, ചെയറിന് പിന്തിരിഞ്ഞു നില്ക്കുക തുടങ്ങിയ പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു. ഗൗരവമായ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എല്ലാവരും ഇതു ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.
മലയാളികളുടെ പ്രിയ അമ്മമുഖങ്ങളില്‍ ഒന്നായിരുന്നു കെപിഎസി ലളിതയുടേത്. താരത്തിന്റെ വേര്‍പാട് ഏവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന ഒന്നായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു നടി ഈ ലോകത്തോട് തന്നെ വിടപറഞ്ഞത്. തകര്‍ച്ചയില്‍ നിന്നും കരയറി സിനിമ തിരക്കുകളിലേക്ക് അമ്മയുടെ മരണത്തിന് ശേഷം മടങ്ങി എത്തിയിരിക്കുകയാണ് മകന് സിദ്ധാര്‍ത്ഥ് ഭരതന്. എന്നാല്‍ ഇപ്പോള്‍ അമ്മയുടെ മരണത്തിനു പിന്നാലെ തങ്ങള്‍ക്കെതിരെ വന്ന വ്യാജ വാര്‍ത്തകളെക്കുറിച്ച് സംസാരിക്കുകയാണ് സിന്ധാര്‍ഥ്. അമ്മയെ കുറിച്ച് വന്ന വ്യാജ വാര്‍ത്തകളോട് ഫ്ളവേഴ്സ് ഒരു കോടിയില്‍ ശ്രീകണ്ഠന് നായരോട് സംസാരിക്കവെ […]
തിരുവനന്തപുരം: അണുകുടുംബങ്ങള്‍ കൂടുതലായുള്ള കേരളത്തില്‍ ഉന്നതവിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ വിവാഹത്തിനുശേഷം നാലു ചുവരിനുള്ളില്‍ തളച്ചിടപ്പെടുകയാണെന്ന് തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്. ഇങ്ങനെ വരുന്നതിനാല്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കപ്പെട്ട സമയം, മറ്റു വിഭവങ്ങള്‍ എന്നിവയെല്ലാം വലിയൊരളവോളം പാഴായിപ്പോകുകയാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം ഡോ. ജോ ജോസഫ് പറയുന്നത്. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ നടത്തിയ പഠനപ്രകാരം അഭ്യസ്തവിദ്യരിലെ വിവാഹിതകള്‍ക്ക് ജോലിക്ക് പോകാന്‍ സാധിക്കാത്തതിനുള്ള പ്രധാന കാരണത്തിലൊന്ന് കൂടിയ യാത്രാദൂരമാണ്. രാവിലെ നേരത്തെ എഴുന്നേറ്റ് വീട്ടിലെ ജോലിയെല്ലാം […]
മുംബൈ: മഹാരാഷ്ട്രയിൽ വിശ്വാസ വോട്ട് നേടി ഷിൻഡെ സർക്കാർ. ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഷിൻഡെ സർക്കാർ വിജയിച്ചു. നിയമസഭയിൽ 164 വോട്ടുകൾ നേടിയാണ് ഷിൻഡെ സർക്കാർ ഭരണം ഉറപ്പിച്ചത്. 114 വോട്ടുകളായിരുന്നു വിജയിക്കൻ വേണ്ടിയിരുന്നത്. എന്നാൽ കേവല ഭൂരിപക്ഷത്തെക്കാൾ ഇരട്ടിയിലധികം പിന്തുണ തേടി ഷിൻഡെ സർക്കാർ ഉജ്ജ്വല വിജയം നേടുകയായിരുന്നു. 99 പ്രതിപക്ഷാംഗങ്ങളാണ് സർക്കാരിനെതിരെ വോട്ട് ചെയ്തത്. മൂന്ന് പേർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. കഴിഞ്ഞ ദിവസം നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിലും എൻഡിഎ സർക്കാരിന് […]