ഫ്ളോറിഡ: അഞ്ചാം ടി20യില്‍ വിന്‍ഡീസിനെ 88 റണ്‍സിന് തകര്‍ത്ത് ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 188 റണ്‍സെടുത്തു. വിന്‍ഡീസ് 15.4 ഓവറില്‍ 100 റണ്‍സിന് പുറത്തായി. 40 പന്തില്‍ 64 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷന്‍ കിഷന്-11, ദീപക് ഹൂഡ-38, സഞ്ജു സാംസണ്-15, ഹാര്‍ദ്ദിക് പാണ്ഡ്യ-28, ദിനേശ് കാര്‍ത്തിക്-12, അക്സര്‍ പട്ടേല്‍-9, ആവേശ് ഖാന്-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. […]
പട്ന: എന്‍ഡിഎയുമായി പിണങ്ങി നില്ക്കുന്ന ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ജെഡിയു എംപിമാരെ നിതീഷ് പട്നയിലേക്ക് വിളിപ്പിച്ചു. ബിഹാറിലെ രാഷ്ട്രീയ വിഷയങ്ങളെ ചൊല്ലി എന്‍ഡിഎയുമായി ഇടഞ്ഞു നില്‍ക്കുകയാണ് ജെഡിയു. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത നിതി ആയോഗ് യോഗത്തിൽ നിന്നടക്കം അദ്ദേഹം വിട്ടു നിന്നിരുന്നു.
കോഴിക്കോട്: പന്തിരിക്കരയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ മൃതദേഹാവശിഷ്ടം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു. മേപ്പയൂർ സ്വദേശി ദീപക്കിന്റേതെന്ന് കരുതി ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ച മൃതദേഹമാണ് ഇർഷാദിന്റേതാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ബന്ധുക്കള്‍ക്ക് കൈമാറിയത്. കാണാതായ ദീപക്കിന്റേതെന്ന് കരുതി ഇർഷാദിന്റെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചിരുന്നു. എന്നാൽ ഡി എൻ എ പരിശോധനയിൽ മൃതദേഹം ദീപക്കിന്റേതല്ലെന്നും ഇർഷാദിന്റേതാണെന്നും വ്യക്തമായി. പിന്നാലെയാണ് വടകര ആർ ഡി ഒയുടെ നേൃത്വത്തിൽ ഇർഷാദിന്റെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറിയത്.
ആലപ്പുഴ: കനത്ത മഴ മൂലം ആലപ്പുഴ ജില്ലയില്‍ അവധി പ്രഖ്യാപിച്ചുകൊണ്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ നേരത്തെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പുകള്‍ വൈറലായിരുന്നു. ഇപ്പോഴിതാ, വിദ്യാര്‍ത്ഥികള്‍ക്കായി കളക്ടര്‍ പങ്കുവച്ച പുതിയ ഫേസ്ബുക്ക് പോസ്റ്റും പതിവു പോലെ വൈറലാണ്. ഫേസ്ബുക്ക് പോസ്റ്റ്: പ്രിയപ്പെട്ട കുട്ടികളെ, എനിക്കറിയാം നിങ്ങളിൽ ചിലരൊക്കെ നാളെ കൂട്ടുകാരെ വീണ്ടും കാണാൻ പോകുന്ന സന്തോഷത്തിലും ചിലർ അവധിയില്ലാത്ത സങ്കടത്തിലുമാണെന്ന്. കുഴപ്പമില്ല.. ഇന്ന് രാത്രി എല്ലാവരും അടിപൊളിയായിട്ട് ഭക്ഷണമൊക്കെ കഴിച്ച് നേരത്തെ ഉറങ്ങണം കേട്ടോ… ഉറങ്ങാൻ […]
ബര്‍മിങ്ങാം: വനിതകളുടെ ബോക്സിങ്ങില്‍ നിഖാത്ത് സരിന് സ്വര്‍ണം നേടി. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തില്‍ നിഖത് സരീന് വടക്കന്‍ അയര്‍ലന്‍ഡിന്റെ കാര്‍ലി നൗലിനെ തോല്പിച്ചാണ് സ്വര്‍ണം നേടിയത്. ഇതുവരെ 17 സ്വര്‍ണമെഡലുകളാണ് ഇന്ത്യ നേടിയത്. ഇതോടെ ഇന്ത്യ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് നാല് സ്വര്‍ണമുള്‍പ്പെടെ എട്ട് മെഡലുകളാണ് ഇന്ന് നേടിയത്. പുരുഷന്മാരുടെ ബോക്സിങ്ങില്‍ ഇന്ത്യയുടെ അമിത് പംഗല്‍ സ്വര്‍ണം നേടി. ട്രിപ്പിള്‍ ജംപില്‍ മലയാളി താരം എല്‍ദോസ് പോള്‍ സ്വര്‍ണം […]
ശബരിമലയില്‍ രണ്ടു വനിതാ ആക്ടിവിസ്റ്റുകളെ പോലീസ് വേഷമണിയിച്ച് അകത്തു കടത്തി തൊഴീച്ച് ആചാരങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം ചീറ്റിപ്പോയപ്പോഴാണ് സര്‍ക്കാരും മുഖ്യമന്ത്രിയും കേരളത്തില്‍ നവോത്ഥാനമൊന്നു സംരക്ഷിച്ചുകളയാം എന്നു തീരുമാനിച്ച് ഉറച്ച് ഇറങ്ങിപ്പുറപ്പെട്ടത്. ശബരിമലയില്‍ സ്ത്രീകളെ കയറ്റിയേ അടങ്ങൂ എന്നു വാശിപിടിച്ച പിണറായിയും അതിനെ നഖശിഖാന്തം എതിര്‍ത്ത വെള്ളാപ്പള്ളിയും നവോത്ഥാനത്തിന്റെ ശില്പികളായി ഒരുമിച്ചെന്നത് വിരോധാഭാസം. എസ്.എന്‍. ട്രസ് കേസുകളിലും അഴിമതി-കൊലപാതക ആരോപണങ്ങളിലും പെട്ട് നട്ടം തിരിഞ്ഞ വെള്ളാപ്പള്ളിക്ക് പിണറായിയുടെ തണല്‍ ആവശ്യവുമായിരുന്നു. വെള്ളാപ്പള്ളിയെ വരുതിയിലാക്കാന്‍ പിണറായിക്കും അത് സുവര്‍ണാവസരമായി. പിണറായി […]
ഫ്ളോറിഡ: വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍, ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. 3-1ന് പരമ്പര സ്വന്തമാക്കി ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം അപ്രസക്തമാണെങ്കിലും, ആധികാരിക വിജയം ഉറപ്പിക്കാനാണ് ശ്രമം. കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന് ഇന്ത്യന്‍ ടീമില്‍ നിരവധി മാറ്റങ്ങള്‍ വരുത്തി. രോഹിത് ശര്‍മയ്ക്ക് പകരം ഹാര്‍ദ്ദിക് പാണ്ഡ്യ ടീമിനെ നയിക്കും. സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഭുവനേശ്വര്‍ കുമാര്‍ എന്നിരും ടീമിലില്ല. ഇഷാന് കിഷന്, ശ്രേയസ് അയ്യര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ പകരം […]