08
Thursday December 2022

1.വാസ്തു ശാസ്ത്ര പ്രകാരം ശരിയായ ദിശയിലായിരിക്കണം പൂജാമുറി പണിയേണ്ടത്. അങ്ങനെ അല്ലെങ്കിൽ പൂജാമുറി നമുക്ക് ഗുണം ചെയ്യില്ല.

'ഇന്ത്യ മതന്യൂനപക്ഷങ്ങൾക്ക് ഏറ്റവും കൂടുതല്‍ പരിഗണന നൽകുന്ന രാജ്യം': ആഗോള ന്യൂനപക്ഷ റിപ്പോർട്ട്

ക്ഷേത്രങ്ങൾ മഹത്തായ സ്ഥാപനങ്ങളാണ്, അവ പരമ്പരാഗതമായി എല്ലാവരുടെയും ജീവിതത്തിന്റെ കേന്ദ്രമാണ്. ഇത് ഒരു ആരാധനാലയം മാത്രമല്ല, ജനങ്ങളുടെ സാമൂഹിക സാംസ്കാരിക സാമ്പത്തിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്, തമിഴ്നാട്ടിലെ...

ഉംറ നിർവഹിച്ച് ഷാറുഖ് ഖാൻ; പ്രാർത്ഥന ഫലം കാണട്ടെയെന്ന് ആശംസിച്ച് ആരാധകർ

ക്രിസ്ത്യാനികൾ ഇംഗ്ലണ്ടിലും വെയിൽസിലും ന്യൂനപക്ഷമായി; മതമില്ലാത്തവരും മുസ്ലിങ്ങളും കൂടിയെന്ന് സെൻസസ് റിപ്പോർട്ട്

ശാന്തിമന്ത്രങ്ങള്‍ ഓതിക്കൊടുക്കാന്‍ ബാദ്ധ്യതപ്പെട്ടവര്‍ അശാന്തി വിതക്കുന്നവരായി മാറുന്നത് അത്യന്തം ദുഖകരമാണ്, പാലാ ബിഷപ്പും ഫാദര്‍ തിയോഡോഷ്യസും സമീപ കാലത്ത് നടത്തിയ അത്യന്തം വര്‍ഗീയവും വംശീയവുമായ പ്രസ്താവനകള്‍ കടുത്ത...

പഞ്ചഭൂതങ്ങളുടെ ഭൂമി, ജലം, അഗ്‌നി, വായു, ആകാശം എന്നിവയുടെ നാഥനാണ് ഭൂതനാഥന്‍.

ഈശ്വരനെ ആരാധിക്കുന്നതിനു മുന്‍പ് സ്വയം ഈശ്വരനാകണം എന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

പന്തിരുകുലത്തിലെ പെരുന്തച്ചനുമായി ബന്ധപ്പെട്ടൊരു അത്ഭുതകഥ പറയാനുണ്ട് ഈ അമ്പലത്തിന്.

More News

കോഴിക്കോട്:  താരാരാധന ഇസ്ലാമിക വിരുദ്ധവും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതുമാണെന്ന് സമസ്ത.ര താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ ധൂര്‍ത്താണ്. പോര്‍ച്ചുഗല്‍ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നതേ തെറ്റ്. രാത്രിയിലെ കളികാണല്‍ ആരാധന തടസപ്പെടുത്തുമെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. ഞങ്ങള്‍ ഫുട്‌ബോളിനെ എതിര്‍ത്തിട്ടില്ല. അതിനെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടുകൂടി കാണണം. അതിനപ്പുറം അതൊരു ജ്വരവും ലഹരിയുമായി മാറുന്നത് നല്ലൊരു പ്രവണതയല്ല. ഒന്നാമത്തെ കാരണം ഒരു ഫുട്‌ബോള്‍ മത്സരത്തെ കായികമായി കാണുകയും, ശാരീരികമായി ഉന്മേഷത്തിനും അതിന്റെ ലൈനിലൂടെ ആ കളിയെ പ്രോത്സാഹിപ്പിക്കേണ്ടവര്‍ക്ക് […]

കാക്കനാട്: സീറോമലബാർസഭയുടെ പെർമനന്റ് സിനഡ് എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബ്ബാനയർപ്പണത്തിന്റെ ഏകീകൃതരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലുള്ള സാഹചര്യം വിലയിരുത്തി. അതിരൂപതയിലെ വൈദിക-അല്മായ പ്രതിനിധികളുമായി നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിനു മെത്രാന്മാരുടെ ഒരു കമ്മിറ്റിയെ പെർമനെന്റ് സിനഡ് ചുമതലപ്പെടുത്തി. ആർച്ചുബിഷപ്പ് മാത്യു മൂലക്കാട്ട്, ആർച്ചുബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പ് ജോസ് ചിറ്റൂപ്പറമ്പിൽ സി.എം.ഐ. എന്നിവരാണ്‌ കമ്മിറ്റിയിൽ ഉള്ളത്. നവംബർ 25ന് ഉച്ചകഴിഞ്ഞാണ്‌ ചർച്ച ക്രമീകരിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ മംഗളവാർത്തക്കാലം ആരംഭിക്കുന്നതിനു മുൻപുള്ള വെള്ളി, ശനി, ഞായർ (നവംബർ 25,26,27) […]

തിരുവനന്തപുരം: ഈ വർഷത്തെ ശിവഗിരി തീർത്ഥാടനം ഡിസംബർ 30 മുതൽ 2023 ജനുവരി ഒന്നു വരെ നടത്താൻ തീരുമാനമായി. ഡിസംബർ 15 മുതൽ ജനുവരി അഞ്ച് വരെ തീർത്ഥാടന കാലമായിരിക്കും. വി.ജോയ് എം.എൽ.എ, മഠാധിപധികൾ, അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് അനിൽ ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുമായി ശിവഗിരി മഠത്തിൽ യോഗം ചേർന്നു. കൊവിഡ് നിരക്ക് കുറഞ്ഞ സാഹചര്യത്തിൽ വലിയ തീർത്ഥാടക പ്രവാഹമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വിപുലമായ സജ്ജീകരണങ്ങൾ നടത്തും. ശിവഗിരി തീർത്ഥാടനത്തിന്റെ […]

ശ്രേഷ്ഠന്മാരായ ഋഷിവര്യന്മാര്‍ തപസ്സനുഷ്ഠിച്ച മഹായാഗ ഭൂമിയില്‍ ദേവഗുരുവായ ബൃഹസ്പതിയും വായു ഭഗവാനുംകൂടി ദേവബിംബ പ്രതിഷ്ഠ നടത്തിയതിനാല്‍ ഗുരുവായൂര്‍ ഭൂലോക വൈകുണ്ഠമെന്ന മഹാഖ്യാതി കരസ്ഥമാക്കി. അത്യപൂര്‍വ്വമായ പതഞ്ജല ശിലയെന്ന അഞ്ജനക്കല്ലുകൊണ്ട് നിര്‍മ്മിച്ച ഗുരുപവന പുരിയിലെ ദേവബിംബം ശ്രീ മഹാവിഷ്ണു വൈകുണ്ഠത്തില്‍ പൂജിച്ചിരുന്നതാണെന്നാണ് മറ്റൊരു പ്രത്യേകത. പിന്നീട് ഈ അഞ്ജനവിഗ്രഹം ബ്രഹ്മാവിന് നല്‍കി അദ്ദേഹമത് സുതപസ്സിനും പിന്നീട് കശ്യപ പ്രജാപതിക്കും കൈമാറി. ദ്വാപരയുഗാന്ത്യത്തില്‍ കശ്യപ പ്രജാപതി ആ അഞ്ജന വിഗ്രഹം തന്റെ അംശമൂര്‍ത്തിയും ശ്രീകൃഷ്ണന്റെ പിതാവുമായ വാസുദേവര്‍ക്ക് സമ്മാനിച്ചു. അങ്ങനെ […]

സനാതന ധര്‍മ്മത്തില്‍ ഗരുഡപുരാണത്തെ മഹാപുരാണമായി കണക്കാക്കപ്പെടുന്നു. ഈ പുരാണത്തില്‍ മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെയും ശ്രീ ഹരി വിഷ്ണുവിന്റെയും സംഭാഷണത്തിലൂടെ ശരിയായ ജീവിതരീതി, പുണ്യം, ഭക്തി, ശാന്തത, യാഗം, തപസ്സ് മുതലായവയുടെ പ്രാധാന്യത്തെക്കുറിച്ചാണ് വിവരിക്കുന്നത്. ഇതിൽ പറയുന്ന നാല് കാര്യങ്ങൾ ഒരിക്കലും ചെയ്യരുതെന്നാണ് പ്രതിപാദിച്ചിരിക്കുന്നത്. ജീവിതത്തില്‍ ചില വ്യക്തികളെയും കാര്യങ്ങളെയും വിശ്വസിക്കരുതെന്നും ഈ പുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. ഗരുഡപുരാണം പറയുന്ന, ഒരിക്കലും വിശ്വസിക്കാന്‍ പാടില്ലാത്ത ആളുകളെയും കാര്യങ്ങളെയും കുറിച്ച് അറിയാം. ഗരുഡപുരാണം അനുസരിച്ച്, ഒരാള്‍ ഒരിക്കലും ഉന്നത സ്ഥാനം വഹിക്കുന്ന […]

പത്തനംതിട്ട; ശബരിമലയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ അധിക നിരക്ക് ഈടാക്കുന്നുവെന്ന വാര്‍ത്തയില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സ്‌പെഷ്യല്‍ സര്‍വീസ് എന്ന പേരില്‍ നടത്തുന്ന ബസ് സര്‍വീസുകളില്‍ 35 ശതമാനം അധിക നിരക്ക് ഈടാക്കുന്നുവെന്ന പരാതിയില്‍ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും അടങ്ങിയ ദേവസ്വം ബെഞ്ചാണ് കേസെടുത്തിരിക്കുന്നത്. എരുമേലി, റാന്നി, പത്തനംതിട്ട, കോട്ടയം തുടങ്ങിയ സ്ഥലത്തേക്ക് നിലവിലുണ്ടായിരുന്ന സര്‍വീസുകള്‍ പമ്പവരെ നീട്ടി എല്ലാം സ്‌പെഷ്യല്‍ സര്‍വീസായി മാറ്റിയിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. ഇതേ തുടര്‍ന്ന് […]

ന്യൂഡല്‍ഹി: ശബരിമല മകരവിളക്കിനോടനുബന്ധിച്ച് ഇരുമുടിക്കെട്ടില്‍ തേങ്ങയുമായി വിമാനത്തില്‍ യാത്ര ചെയ്യാന്‍ തീര്‍ത്ഥാടകര്‍ക്ക് അനുമതി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷനാണ് മുന്‍പുണ്ടായിരുന്ന വിലക്ക് നീക്കിയത്. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തുന്ന മകരവിളക്ക് തീര്‍ത്ഥാടനം കഴിയുന്നത് വരെയാണ് ഇത്തരത്തില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ഭക്തരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് മുന്‍പുണ്ടായിരുന്ന യാത്ര വിലക്ക് നീക്കിയത്. വിമാനത്തില്‍ ഇരുമുടിക്കെട്ടിനുളളില്‍ തേങ്ങയുമായി യാത്ര ചെയ്യാന്‍ അനുമതി നല്‍കിയെങ്കിലും കര്‍ശന പരിശോധന ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കടയ്ക്കലമ്മ എന്ന പേരിലാണ് കടയ്ക്കൽ ക്ഷേത്രത്തിലെ മൂ‍ർത്തി അറിയപ്പെടുന്നത്. കൊല്ലം ജില്ലയിലെ കടക്കൽ പഞ്ചായത്തിൽ ആൽത്തറമൂട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. ഇവിടെ പ്രതിഷ്ഠയില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പീഠത്തെയാണ് ആരാധിച്ചു വരുന്നത്. ദേവിയുടെ തൃപ്പാദം (കടയ്ക്കൽ) എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്ക്കൽ എന്ന പേരു കിട്ടിയതെന്ന് കരുതപ്പെടുന്നു . പ്രശസ്തമായ കടയ്ക്കൽ തിരുവാതിര ഉത്സവം വ‍ർഷം തോറും ആഘോഷിക്കുന്നു. സ്വയംഭൂവായ കടയ്ക്കൽ ദേവിയുടെ ദർശനം ദേവിയുടെ കിരീടമായ തിരുമുടിയിലൂടെ മാത്രമേ സാദ്ധ്യമാകൂ […]

കരുത്തിന്റെ ദേവനാണ് ഹനുമാൻ. മാർഗ്ഗ തടസ്സങ്ങൾ അകറ്റാ‌നും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുമെന്നാണ് വിശ്വാസം. ചൈത്രമാസത്തിലെ ചിത്രാപ‍ൗർണമിയാണ് ഹനുമദ് ജയന്തി. ഈ ദിവസം ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നത് ഉദ്ദിഷ്ടകാര്യ സാധ്യം വരുത്തുമെന്ന് ഭക്തർ കരുതുന്നു. പൂയം, അനിഴം, ഉത്രട്ടാതി നക്ഷത്രക്കാർ പതിവായി ഹനുമാനെ ഭജിക്കുന്നത് ശ്രേയസ്കരങ്ങളായ ഫലങ്ങൾ നൽകുമെന്ന് വിശ്വാസം. രാമായാണ പാരായണം വിശേഷിച്ച് സുന്ദരകാണ്ഡം പാരായണം ചെയ്യുന്നത് ദേവന് ഏറെ പ്രീതികരമാണ്. ചൊവ്വ, ശനി ദോഷ കാലം അനുഭവിക്കുന്നവർ ദൂരിതങ്ങളുടെ കാഠിന്യം കുറയാൻ ചൊവ്വ, […]

error: Content is protected !!