02
Thursday February 2023

ഇടവം- 5 , 6 ഉം ആണ് ഇടവം രാശിക്കാരുടെ ഇക്കൊല്ലത്തെ ഭാഗ്യ സംഖ്യകള്‍.5 അല്ലെങ്കില്‍ 6 ഉള്‍പ്പെട്ടിട്ടുളള രണ്ട് അക്ക സംഖ്യകളും നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും.

ഗുരുവായൂരപ്പന് ബാങ്ക് നിക്ഷേപമായി 1737.04 കോടി; സ്വന്തമായി 271 ഏക്കർ സ്ഥലവും

നടവരവ് 222 കോടി കടന്നു, 29 ലക്ഷം തീർത്ഥാടകരിൽ 20 ശതമാനത്തോളം കുട്ടികൾ; ശബരിമലയിൽ ഇന്ന് മണ്ഡലപൂജ

ശിവഗിരി തീർത്ഥാടനം ഡിസംബർ 30 മുതല്‍; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന 38 മത് അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രം വൻ വിജയമായിരുന്നുവെന്ന് സത്രം ചീഫ് കോർഡിനേറ്റർ ഡോ. ശ്രീവത്സൻ നമ്പൂതിരി പറഞ്ഞു. പതിനൊന്ന് ദിവസം...

യുദ്ധത്തില്‍ ക്ഷീണിച്ചവരെയും ദരിദ്രരെയും ഓര്‍മ്മിക്കണം; ക്രിസ്മസ് ദിനത്തില്‍ മാര്‍പാപ്പ

ശബരിമല മണ്ഡലപൂജ; തങ്ക അങ്കി രഥഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു

വൈകുന്നേരങ്ങളില്‍ ഭസ്മം തൊടുന്നത് ആരോഗ്യപരമായി ഉണർവുണ്ടാകാൻ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.

രാഹു ദോഷമുള്ളവര്‍ ഗോമേദകം ധരിച്ചാല്‍ ദോഷങ്ങള്‍ മാറും എന്നാണ് വിശ്വാസം.

More News

അദാനി ഗ്രൂപ്പ് നേരിടുന്ന തകര്‍ച്ചക്ക് പിന്നില്‍ ശ്രീരാമകോപമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംപിയുമായ സുബ്രഹ്‌മണ്യന്‍ സ്വാമി. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് രാമസേതു മുറിക്കുന്നതില് ശ്രീരാമന്‍ കോപിഷ്ഠനായെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററില്‍ ഒരു ട്വീറ്റിന് നല്‍കിയ മറുപടിയിലാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. രാമസേതു മുറിച്ചു കടന്ന് കപ്പലുകള്‍ക്ക് പോകാനാണ് പദ്ധതി. രാമസേതുവിനെ പൈതൃക സ്മാരകമായി പ്രഖ്യാപിക്കാന്‍ മോദി മടിക്കുന്നത് ഇത് കൊണ്ടാണ്. അദാനിയോടൊപ്പം തകരാന്‍ പോകുന്നത് ആരാണെന്ന് ഊഹിക്കുന്നുവെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി പറഞ്ഞു. അടുത്തിടെ ഏറ്റെടുത്ത […]

പത്തനംതിട്ട: മണ്ഡലകാലത്ത് അയ്യപ്പന്മാർ കാണിക്കയായി നൽകിയ കണക്കില്ലാത്ത കാണിക്കപ്പണം ഫെബ്രുവരി അഞ്ചുമുതൽ എണ്ണും. എണ്ണാൻ കഴിയാതെ ശബരിമല ഭണ്ഡാരത്തിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു കാണിക്കപ്പണം. സ്ട്രോംഗ് റൂമിൽ കൂന കൂട്ടിയിട്ടിരിക്കുകയാണ് നാണയങ്ങൾ. എണ്ണാൻ യന്ത്രസഹായം പോലും ദേവസ്വം ബോർഡ് തേടിയിരുന്നു. കാണിക്ക എണ്ണാൻ ഓരോ ഗ്രൂപ്പിൽ നിന്നും 30 ക്ലാസ്സ് ഫോർ ജീവനക്കാർ വീതം സപെഷ്യൽ ഡ്യൂട്ടിക്ക് സന്നിധാനത്ത് എത്തിച്ചേരാൻ ദേവസ്വം കമ്മീഷണർ നോട്ടീസ് നൽകി. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉളളവരെ മാത്രം ഒഴിവാക്കി മണ്ഡല-മകരവിളക്ക് കാലത്ത് സ്‌പെഷ്യൽ ഡ്യൂട്ടിക്ക് […]

പുരാതനകാലം മുതൽ നമ്മുടെ തറവാടുകളിൽ സർപ്പക്കാവുകളും കുളവും ഒക്കെ ഉണ്ടായിരുന്നു. ചിത്രകൂടത്തിലോ നാഗപ്രതിമയിലോ നാം അവരെ കുടിയിരുത്തി വർഷത്തിലൊരിക്കലോ ആയില്യം തോറുമോ നാം അവയ്ക്ക് നൂറും പാലും നൽകി. വീടുകളിലും ക്ഷേത്രങ്ങളിലും കളമെഴുത്തും പാട്ടും നടത്തിയിരുന്നു. പുള്ളുവനും പുള്ളുവത്തിയും പുള്ളോർക്കുടം മീട്ടി പാടി സർപ്പദോഷങ്ങൾ ഇല്ലാതാക്കിയിരുന്നു. സന്തതി പരമ്പരകൾക്കായി പ്രാർഥിച്ചിരുന്നു. കേരളം ഒരു കാലത്ത് നാഗലോകം എന്നാണു പരാമർശിക്കപ്പെട്ടിരുന്നത്. മലയാളി സ്ത്രീകൾ പണ്ടു മുതലേ നാഗഫണത്താലിയും നാഗവളയും ഒക്കെ ധരിക്കുന്നു. വിഷ ചികിത്സയ്ക്ക് വിദഗ്ധരായ വൈദ്യന്മാരും നമുക്കുണ്ടായിരുന്നു. […]

പത്തനംതിട്ട; ശബരിമലയിൽ വഴിപാടായി ലഭിക്കുന്ന വൻ നാണയ ശേഖരം എണ്ണിത്തിട്ടപ്പെടുത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കാൻ ആലോചനയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇത് സംബന്ധിച്ച് രണ്ട് പദ്ധതികളുടെ നിർദ്ദേശങ്ങൾ ഇതിനോടകം തന്നെ ബോർഡിന് ലഭിച്ചിട്ടുണ്ട്. ചെന്നൈയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ നിന്നും, മറ്റൊന്ന് കേരളത്തിലെ തന്നെ ഒരു സംരംഭകനിൽ നിന്നുമാണ് പ്രപ്പോസൽ ലഭിച്ചത്. എഞ്ചിനീയറിംഗ് കോളേജിലെ എഐ വിഭാഗത്തിൽ നിന്നുള്ള സംഘം ഇതിന്റെ ഒരു പ്രാഥമിക രൂപവും പ്രവർത്തനവും വിശദീകരിച്ചതായി ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു. […]

അമ്പലത്തില്‍ തേങ്ങയുടയ്ക്കുന്നത്, പ്രത്യേകിച്ചു ഗണപതിയ്ക്കു മുന്നിലും മറ്റും പ്രധാനപ്പെട്ട ഒരു വഴിപാടാണ്. ദൈവപ്രീതി നേടാനുള്ള ഒരു വഴി. എന്നാല്‍ സ്ത്രീകള്‍ അമ്പലത്തില്‍ തേങ്ങയുടയ്ക്കരുതെന്നാണ് പൊതുവെ പറയുക. ഇതിന് പല കാരണങ്ങളും പറയുന്നുണ്ട്. സ്ത്രീകളെ വീടിന്റെ ലക്ഷ്മിയായിട്ടാണ് കരുതുന്നത് .അതിനാൽ പൊട്ടിക്കൽ , നശിപ്പിക്കൽ എന്നിവ സ്ത്രീകൾ ചെയ്യാൻ പാടില്ല. തേങ്ങ ഉടയ്ക്കൽ എന്നത് ഒരു ബലി ആയിട്ടാണ് കാണുന്നത്. അതിനാൽ സ്ത്രീകൾ ഇത് ചെയ്യാൻ പാടില്ല. തേങ്ങ ഒരു വിത്താണ്. അത് ഉടയ്ക്കുന്നതോടെ ആ ജീവൻ നശിക്കുന്നു. […]

ദോഷങ്ങള്‍ നീക്കാന്‍, നെഗറ്റീവ് എനര്‍ജി മാറ്റാന്‍ സഹായിക്കുന്ന പല തരം വസ്തുക്കളുണ്ട്. ചെറുനാരങ്ങ, ഉപ്പ്, മഞ്ഞള്‍ എന്നിവയെല്ലാം തന്നെ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ഇത്തരം വസ്തുക്കളുടെ കൂട്ടത്തില്‍ മയില്‍പ്പീലിയ്ക്കും പ്രധാന സ്ഥാനമുണ്ട്. മയില്‍പ്പീലി ഹിന്ദു മിത്തോളജി അനുസരിച്ച്‌ ഭഗവാന്‍ ശ്രീകൃഷ്ണന്റെ മുടിയലങ്കരിയ്ക്കുന്ന ഒന്നാണ്. മയിലാണ് സുബ്രഹ്മണ്യ ദേവന്റെ വാഹനവും.മയില്‍പ്പീലി പല തരത്തിലും പല വിധത്തിലുള്ള ദോഷങ്ങളും നീക്കാന്‍ ഉപയോഗിയ്ക്കാറുണ്ട്. കാര്യ തടസവും വാസ്തു ദോഷവും നെഗറ്റീവ് ഊര്‍ജവുമെല്ലാം മാറ്റാന്‍ പല തരത്തിലാണ് ഇത് ഉപയോഗിയ്ക്കാറ്. മയില്‍പ്പീലി കൊണ്ട് […]

ശബരിമലയില്‍ കാണിക്കയായി കിട്ടിയ നാണയങ്ങള്‍ എണ്ണിത്തളര്‍ന്ന് ജീവനക്കാര്‍. അറുന്നൂറിലധികം ജീവനക്കാരാണ് തുടര്‍ച്ചയായി 69 ദിവസവും നാണയങ്ങള്‍ എണ്ണുന്നത്. എന്നാല്‍ ഇത്ര ദിവസമായിട്ടും എണ്ണി തീരാതെ നാണയങ്ങള്‍ കുന്നുകൂടി കിടക്കുന്നു. നാണയങ്ങള്‍ എണ്ണിത്തീരാതെ ഇവര്‍ക്ക് അവധി എടുക്കാനും പറ്റാത്ത അവസ്ഥയാണുള്ളത്. നാണയത്തിന്റെ മൂന്ന് കൂനകളില്‍ ഒന്ന് മാത്രമാണ് ഇതുവരെയായി എണ്ണി തീര്‍ന്നത്. ഇങ്ങനെ തുടരുകയാണെങ്കില്‍ നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ ഇനിയും രണ്ടുമാസം എടുക്കും. അതേസമയം നോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കാണിക്കയായി കിട്ടിയ കറന്‍സിയുടെ എണ്ണല്‍ പൂര്‍ത്തിയായത്. നോട്ടും നാണയവും […]

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം പൂർത്തിയാക്കി ശബരിമല നടയടച്ചു. രാവിലെ 6 മണിയോടെ തിരുവാഭരണ പേടക സംഘം പന്തളത്തേക്ക് മടങ്ങി. രാജപ്രതിനിധി ഇല്ലാതിരുന്നതിനാൽ ആചാരപരമായ ചടങ്ങുകൾ ഉണ്ടായിരുന്നില്ല. ഭക്തർക്ക് ദർശനത്തിനുള്ള അവസരം ഇന്നലെ അവസാനിച്ചിരുന്നു. നട അടച്ചതിനുശേഷം മാളികപ്പുറത്ത് ഗുരുതിയും നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് റെക്കോർഡ് വരുമാനം കിട്ടിയ തീർത്ഥാടന കാലമാണ് കടന്നുപോയത്. നിലവിലെ കണക്ക് പ്രകാരം 312 കോടിയിലധികം രൂപയുടെ വരുമാനമാണ് ഉണ്ടായിട്ടുള്ളത്. സന്നിധാനത്ത് കാണിക്കയായി കിട്ടിയ നാണയങ്ങൾ ഇതുവരെ പൂർണമായും എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല.നാണയങ്ങൾ […]

ശബരിമല: ഭക്തജനലക്ഷങ്ങള്‍ക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. സന്ധ്യയ്ക്കു 6.46നാണ് കിഴക്ക് പൊന്നമ്പലമേട്ടിൽ മകരജ്യോതി ആദ്യം തെളിഞ്ഞത്. മണിക്കൂറുകൾ മുമ്പ് തന്നെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരാല്‍ നിറഞ്ഞിരുന്നു. ആറരക്ക് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് ശേഷമായിരുന്നു പൊന്നമ്പല മേട്ടിലെ മകരജ്യോതി ദർശനം. പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിൽ വൻ വരവേൽപ്പോടെയാണ് അയ്യപ്പസന്നിധിയിലേക്ക് എത്തിയത്. വൈകിട്ട് ആറ് മണിയോടെ തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.

error: Content is protected !!