10
Saturday June 2023

റ​ഷ്യ​ക്കെ​തി​രാ​യ ഡ്രോ​ൺ ആ​ക്ര​മ​ണം യു​ക്രെ​യ്ൻ ശ​ക്ത​മാ​ക്കി​യ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് വൊ​റോ​ണേ​ഴി​ലെ സം​ഭ​വം.

യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റി വെള്ളിയാഴ്ച നടത്താനിരുന്ന ഏകദിന ഉപവാസ സമരം മാറ്റിവച്ചു

പാലക്കാട് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ഹരിതം ക്ലബ്ബ് പ്രവർത്തനോദ്ഘാടനവും പരിസ്ഥിതി ദിനാചരണവും നടന്നു

'അച്ഛന്റെ അവസാനത്തെ പിറന്നാള്‍', വീഡിയോയുമായി അഭിരാമി സുരേഷ്

നിയമലംഘനങ്ങള്‍ കണ്ടെത്തിയാൽ കേന്ദ്ര സർക്കാരിന്റെ പരിവാഹൻ സോഫ്റ്റ്‍വെയറിലാണ് ആദ്യം വിവരം കൈമാറുന്നത്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടോർപിഡോ, വരുണാസ്ത്ര വിജയകരമായി പരീക്ഷിച്ചു

ഒഡീഷ ട്രെയിൻ ദുരന്തത്തിനു ശേഷം സുരക്ഷാപ്പേടി: ആയിരക്കണക്കിന് യാത്രക്കാർ ട്രെയിൻ ടിക്കറ്റുകൾ റദ്ദാക്കിയെന്ന് കോൺഗ്രസ്; അങ്ങനെയൊരു സംഭവമേ ഇല്ലെന്ന് റെയിൽവേ

ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് റെയിൽവേ സുരക്ഷാ കമ്മിഷണർ റിപ്പോർട്ട് പോലും സമർപ്പിക്കുന്നതിനു മുൻപാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ വീഴ്ച സംഭവിച്ചത് മറച്ചുവച്ച് വാർത്തകളുടെ...

കോൺഗ്രസിന്റെ ഭരണകാലത്ത് സംഭവിച്ച മുംബൈ ഭീകരാക്രമണത്തിൽ എൻഎസ്ജി 10 മണിക്കൂറിനു ശേഷമാണ് സ്ഥലത്തെത്തിയത്; 36 മണിക്കൂറിലേറെ അപകടസ്ഥലത്തു നിന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി കൈക്കൊള്ളുകയും...

More News

ന്യൂഡൽഹി: ബാലസോറിലുണ്ടായ ട്രെയിൻ അപകടം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) ഗൂഢാലോചനയാണെന്ന ഗുരുതര ആരോപണവുമായി ബിജെപി നേതാവും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. മറ്റൊരു സംസ്ഥാനത്തെ അപകടമായിട്ടും ഇന്നലെ മുതൽ തൃണമൂൽ കോൺഗ്രസ് പരിഭ്രാന്തരാണ്. അപകടത്തിൽ സിബിഐ അന്വേഷണത്തെയും ഭയപ്പെടുന്നു. റെയിൽവേ ഉദ്യോഗസ്ഥരുടെ ഫോണ്‍ തൃണമൂൽ കോൺഗ്രസ് ചോർത്തിയെന്നും അദ്ദേഹം ആരോപിച്ചു. അപകടത്തിൽ സിബിഐ അന്വേഷണത്തെ പിന്തുണയ്ക്കാൻ തൃണമൂൽ േകാൺഗ്രസിന്റെ വിമുഖതയെ ചോദ്യം ചെയ്താണ് അദ്ദേഹത്തിന്റെ പരാമർശം. രണ്ട് റെയിൽവേ ഉദ്യോഗസ്ഥർ […]

ചെന്നൈ: ഒറ്റയാൻ അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി കൊച്ചി സ്വദേശി റെബേക്ക ജോസഫിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിമർശനം. ആനയെ കൊണ്ടുപോയി അവിടെയും ഇവിടെയും വിടണമെന്ന് പറയാനാകില്ലെന്നും ഹർജി പ്രശസ്തിക്കു വേണ്ടി മാത്രമാണെന്നും കോടതി വിമർശിച്ചു. റെബേക്കയുടെ ഹർജിയിൽ, കഴിഞ്ഞ ദിവസം അരിക്കൊമ്പനെ തുറന്നുവിടുന്നത് കോടതി ആദ്യം തടഞ്ഞിരുന്നു. തുടർന്ന് കളക്കാട്–മുണ്ടൻതുറൈ കടുവസങ്കേതത്തിലേക്കു പൊതുജനങ്ങൾക്കു ശല്യമുണ്ടാകാത്തവിധം മാറ്റുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചതോടെ ആനയെ തുറന്നുവിടാൻ കോടതി അനുവദിച്ചിരുന്നു. ആനയെ മതികെട്ടാൻചോല മേഖലയിൽ വിടണമെന്നാവശ്യപ്പെട്ടിയിരുന്നു […]

തൃശ്ശൂര്‍: ചൂരല്‍മലയില്‍ വെള്ളക്കെട്ടില്‍ വീണു ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥി മരിച്ചു. തൃശ്ശൂര്‍ സ്വദേശി ഡോണ്‍ ഗ്രേഷ്വസ് ആണ് മരിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന് ഡോണ്‍ ഗ്രേഷ്യസിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. കരള്‍, വൃക്കകള്‍ എന്നിവയാണ് ദാനം ചെയ്തത്. ചൂരല്‍മലയില്‍ വെള്ളക്കെട്ടില്‍ വീണു ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥി മരിച്ചു. തൃശ്ശൂര്‍ സ്വദേശി ഡോണ്‍ ഗ്രേഷ്വസ് ആണ് മരിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന് ഡോണ്‍ ഗ്രേഷ്യസിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. കരള്‍, വൃക്കകള്‍ എന്നിവയാണ് ദാനം ചെയ്തത്.

ലഖ്‌നൗ: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ സിങ്ങിന്റെ വസതിയിൽ ഡൽഹി പൊലീസ് പരിശോധന. ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള വസതിയിലാണ് പൊലീസ് എത്തിയത്. ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് 12 പേരെ ചോദ്യംചെയ്യാനാണ് സംഘം എത്തിയതെന്നാണ് വിവരം. ബ്രിജ് ഭൂഷണിനെ ചോദ്യംചെയ്യാനും സാധ്യതയുണ്ട്. 12 പേരുടെ പേരുവിവരങ്ങളും മറ്റു വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. ബ്രിജ് ഭൂഷണിനെ പിന്തുണയ്ക്കുന്ന മറ്റു നിരവധി പേരെയും അന്വേഷണസംഘം ചോദ്യംചെയ്തതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 137 പേരുടെ മൊഴിയാണ് […]

പൊന്നാനി: പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കാൻ ആയിരകണക്കിന് ആളുകൾക്ക് കഴിയാതിരിക്കുന്ന സാഹചര്യത്തൽ അംഗത്വമെടുക്കാൻ പ്രായം 65 വയസ് വരെ അനുവദിക്കണമെന്ന് പൊന്നാനി മുൻസിപ്പൽ പ്രവാസി കോൺഗ്രസ് കേരള സർക്കാറിനോട് ആവശ്യപ്പെട്ടു. മുൻ എംപി സി. ഹരിദാസ് യോഗം ഉദ്ഘാടനം ചെയ്തു. കെ.വി. അബ്ദുൾ ഖയ്യൂം അദ്ധ്യക്ഷത വഹിച്ചു. കെപിസിസി അംഗം വി. സെയ്തു മുഹമ്മത് തങ്ങൾ, ഡിസിസി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, ഡിസിസി മെമ്പർ അഡ്വ: കെ.പി. അബ്ദുൾ ജബ്ബാർ, പ്രവാസി കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എം. […]

ലണ്ടൻ: ബ്രിട്ടനിലേക്കുള്ള അനിയന്ത്രിത കുടിയേറ്റം തടയാൻ പിആർ നിയമങ്ങൾ കർശനമാക്കാനൊരുങ്ങി പ്രധാനമന്ത്രി ഋഷി സുനക്. നിയമം കടുപ്പിച്ചാൽ മലയാളികൾ ഉൾപ്പെടെയുളള ഇന്ത്യൻ പ്രവാസികൾ പ്രതിസന്ധിയിലാകും. നിലവിൽ യുകെയിൽ എത്തുന്നവർക്ക് അഞ്ചു വർഷം കൊണ്ടു ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന് (ഐഎൽആർ) അപേക്ഷിക്കാം. എന്നാൽ നിയമം പുതുക്കിയാൽ ഈ കാലയളവ് എട്ട് വർഷമായി ഉയർ‍ന്നേക്കും. ഇംഗ്ലീഷ് മാധ്യമമായ ‘ഡെയിലി മെയിൽ’ ആണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വിട്ടിട്ടുള്ളത്. യുകെയിലേക്കുള്ള കുടിയേറ്റം വർധിച്ചുവെന്ന കണക്കുകൾ പുറത്തു വന്നതോടെയാണ് ആഭ്യന്തര […]

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പരാജയപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തി സംസ്ഥാന ഉപാധ്യക്ഷന്‍ ബി.ഗോപാലകൃഷ്ണന്‍. കേരളത്തിലെ ഹിന്ദുക്കള്‍ക്ക് രാഷ്ട്രീയ ബോധം കുറവായതുകൊണ്ടാണ് കെ.സുരേന്ദ്രന്‍ തോറ്റതെന്ന് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. ‘കേരളത്തിലുള്ള ഹിന്ദുക്കള്‍ ലീഗിന് വോട്ട് ചെയ്യും. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യും. അവരുടെ തകർച്ചക്ക് കാരണമാവുന്നവർക്കൊക്കെ വോട്ട് ചെയ്തുകൊണ്ടിരിക്കും. അങ്ങനെ കുറേ ഹിന്ദുക്കളുണ്ടിവിടെ. ഞാന്‍ അതില്‍ നിഷേധം ഒന്നും പറയുന്നില്ല.’- ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഈ സ്ഥിതി അല്ലായിരുന്നെങ്കിൽ, ഇന്ന് വയനാട്ടില്‍ ലീ​ഗിനുള്ള ശക്തി പോലെ കേരളത്തില്‍ പലയിടത്തും ബിജെപി […]

വാഷിങ്‌ടൻ: ലോക ബാങ്ക് പ്രസിഡന്‍റായി ഇന്ത്യൻ വംശജൻ അജയ് ബാംഗ ചുമതലയേറ്റു. 63-കാരനായ ബാംഗയക്ക് അഞ്ച് വർഷമാണ് കാലാവധി. ലോക ബാങ്കിന്‍റെ പുതിയ പ്രസിഡന്‍റായി അജയ് ബാംഗയെ സ്വാഗതം ചെയ്യുന്നുവെന്നും ദാരിദ്ര്യമില്ലാത്ത ഒരു ലോകം സൃഷ്ടിക്കാൻ ശ്രമിക്കാമെന്നും ലോകബാങ്കിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പറഞ്ഞു. ബാംഗയുടെ ചിത്രത്തോടുകൂടിയാണ് പോസ്റ്റ്. ‘‘ലോക ബാങ്കിന്‍റെ പുതിയ പ്രസിഡന്‍റായി ചുമതല ഏറ്റെടുക്കുന്ന അജയ് ബാംഗയ്ക്ക് എല്ലാ ആശംസകളും നേരുന്നു. നന്മ ചെയ്യുന്നതിനും ഏറ്റവും ആവശ്യമുള്ളവരെ സഹായിക്കുന്നതിനുമായി ഞങ്ങളുടെ സ്ഥാപനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള […]

ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോർഡ് പ്രസിഡന്റ് സ്ഥാനം ഖത്തറിന്. ഒരു വർഷമാണ് എക്‌സിക്യൂട്ടീവ് ബോർഡ് പ്രസിഡന്റിന്റെ കാലാവധി. ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളിൽ ഖത്തർ നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് അധ്യക്ഷ സ്ഥാനം ലഭിച്ചത്. വ്യാഴാഴ്ച സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോർഡ് യോഗം തുടങ്ങി. ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്.

error: Content is protected !!