13
Saturday August 2022

ഓഗസ്റ്റ് 8 നാണ്‌ മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യാ സമര പ്രഖ്യാപനം നടത്തുന്നത്. 80 വര്‍ഷം മുമ്പ്, അതായത് 1942 ഓഗസ്റ്റ് എട്ടിന്‌ 1942 ഓഗസ്റ്റ് 8-നു അഖിലേന്ത്യാ...

  കൊച്ചി: തിരക്കേറിയ എറണാകുളം നഗരത്തിലൂടെ ഒട്ടനവധി ട്രാഫിക്ക് ബ്ലോക്കുകളും പിന്നിട്ട് സമയനിഷ്ഠ പാലിയ്ക്കാനാകാതെ ലക്ഷ്യസ്ഥാനത്തെത്താൻ സിറ്റി ബസ്സുകൾ ചീറിപ്പായിക്കുന്ന പുരുഷ ഡ്രൈവർമാർക്കിടയിലേയ്ക്ക് ബസ്സ് ഡ്രൈവറായി എത്തിയ...

കൊല്ലം: എന്തിനാ ഇങ്ങനെ മീശ വെക്കുന്നത് എന്ന് എന്നോട് ഒരുപാട് പേർ ചോദിച്ചിട്ടുണ്ട്. ഇപ്പോൾ മീശ എടുക്കാൻ ഒരുപാട് സംവിധാനങ്ങളില്ലേ? മീശ എടുത്തൂടേ? എന്നൊക്കെ. എന്നാൽ എനിക്ക്...

More News

റവന്യു മന്ത്രിയുടെ ഓഫീസിൽ ഇരുപത്തി നാലു മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമിന്റെ രാത്രിയിലെ ചുമതല വനിതാ ജീവനക്കാർക്ക് മാത്രം. കഴിഞ്ഞ അഞ്ചു ദിവസമായി സെക്രെട്ടറിയേറ്റിലെ റവന്യു മന്ത്രിയുടെ ഓഫീസ് ഇടവേളയില്ലാതെ പ്രവർത്തിക്കുകയാണ്. ജീവനക്കാരെല്ലാം ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ കണ്ട്രോൾ റൂമിൽ പ്രവർത്തിച്ചു വരുന്നു. എത്ര വൈകിയും ദുരന്ത മേഖലകളിൽ നിന്നും ലഭിക്കുന്ന പരാതികളും പരിദേവനങ്ങളും ബന്ധപ്പെട്ട അധികാരികളെ അറിയിച്ചു പരിഹാരം കാണുന്നതിന് റവന്യു മന്ത്രാലയത്തിലെ ജീവനക്കാർ പരിശ്രമിക്കുന്നുണ്ട്.

14 വർഷമായി വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് വീടും സ്ഥലവും ദാനം ചെയ്ത് ചന്ദ്രമതി അമ്മ എന്ന 77 കാരി. അടൂർ മണ്ണടി മുഖംമുറിയിലെ ചന്ദ്രമതി അമ്മയുടെ ഈ തീരുമാനത്തിന് പിന്നിൽ കരുതലിന്‍റെ ഒരു കഥയുണ്ട്. ഒരു സുപ്രഭാതത്തിൽ കുളിയൊക്കെ കഴിഞ്ഞ് ചന്ദ്രമതിയമ്മ വീടിന്‍റെ വരാന്തയിലിരുന്ന് സരസ്വതിയെ വിളിച്ചു. ചന്ദ്രമതിയുടെ വീട്ടിലെ വാടകക്കാരിയാണ് സരസ്വതി. അടുത്തുവന്ന സരസ്വതിയോട് ചന്ദ്രമതിയമ്മ അക്കാര്യം പറഞ്ഞു. “എന്‍റെ വീടും ഏഴര സെന്‍റ് സ്ഥലവും പൊന്നുവിന്‍റെ പേരിൽ എഴുതാൻ ഞാൻ തീരുമാനിച്ചു. ചന്ദ്രമതിയമ്മയുടെ വാക്കുകൾ […]

പ്രായം തളർത്താത്ത ജനാധിപത്യ ബോധം. തൊടുപുഴ കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയ നൂറു വയസ് പിന്നിട്ട കുണിഞ്ഞി പേണ്ടാനത്ത് അന്നമ്മ സൈമൺ. ചില സിനിമകളിലും അമ്മച്ചി മുഖം കാണിച്ചിട്ടുണ്ട്. ലോക രാജ്യങ്ങൾ സന്ദർശിച്ച് വാർത്തകളിലും സ്ഥാനം പിടിച്ചിട്ടുണ്ട്. കൊച്ചുമകൻ അഡ്വ. റെനീഷ് മാത്യൂ വിനൊപ്പമാണ് വോട്ട് ചെയ്യാൻ എത്തിയത്.

അഗളി: അട്ടപ്പാടിയിലെ ഇരുള വിഭാഗത്തില്‍ നിന്നും എംഎസ് മെഡിക്കല്‍ ബിരുദം നേടിയ ആദ്യ വനിത ഡോക്ടറായി തുളസി.അച്ഛന്‍ മുത്തുസ്വാമിയും അമ്മ കാളിയമ്മയുമാണ് തുളസിയുടെ പ്രചോദനം. ‘ലോകത്തെ മാറ്റാന്‍ കഴിയുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം’എന്ന നെല്‍സൻ മണ്ടേലയുടെ വാക്കുകള്‍ പോലെ,സാമൂഹികമായി തിരസ്‌കരണം നേരിടുന്ന ഒരുപാട് പേര്‍ക്ക് പ്രചേദനമാവുകയാണ് തുളസി.അട്ടപ്പാടിയില്‍ തന്നെ പ്രാക്ടീസ് നടത്തണമെന്നാണ് തുളസിയുടെ ആഗ്രഹം.അതിനുള്ള പരിശ്രമത്തിലാണ് തുളസി. 2017ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് എംബിബിഎസ് നേടിയത്.എംബിബിഎസ് ബിരുദം നേടിയതേടെ തുടര്‍ പഠനം നടത്താന്‍ തീരുമാനിച്ചു. ആദിവാസി […]

  മനുഷ്യരിൽ ഓർമകളുടെ താളം തെറ്റിക്കുകയും പതുക്കെ ഓർമകളെ നശിപ്പിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് അൽഷിമേഴ്സ്. ഇത് ഓർമകളെ മാത്രമല്ല ഒരു വ്യക്തിയുടെ ചിന്തകളെയും ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവിനെയും ബാധിക്കും. കഴിഞ്ഞ കാലത്തെ കുറിച്ചോ, ബന്ധുക്കളെയോ സുഹൃത്തുക്കളെയോ, തൊട്ടുമുമ്പ് നടന്ന സന്ദർഭത്തെക്കുറിച്ചോ ഒരു ധാരണയുമില്ലാതെ ജീവിക്കുന്നവരാണ് അൽഷിമേഴ്സ് ബാധിച്ച വ്യക്തികൾ. ദിവസങ്ങളെയും വ്യക്തികളെയുമൊക്കെ മറന്നു തുടങ്ങി അവസാനമാവുമ്പോഴേക്ക് ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥവരും. സാധാരണഗതിയില്‍ പ്രായം കൂടുന്നതിന് അനുസരിച്ചാണ് അല്‍ഷിമേഴ്സ് സാധ്യത വരുന്നത്. പ്രത്യേകിച്ച് അറുപത് വയസ് […]

കർണാടകയിലെ ഉഡുപ്പി സ്വദേശിയായ സിനി ഷെട്ടി കഴിഞ്ഞ ദിവസമാണ് ഫെമിന മിസ് ഇന്ത്യ വേൾഡ് 2022 സൗന്ദര്യകിരീടം സ്വന്തമാക്കിയത്. ജൂലൈ നാലിന് ജിയോ വേള്‍ഡ് സെന്ററിലായിരുന്നു ഗ്രാന്‍ഡ് ഫിനാലെ നടന്നത്. ഇടൈംസിന് നൽകിയ അഭിമുഖത്തിൽ സിനി ഷെട്ടി പറഞ്ഞ വാക്കുകളാണിപ്പോൾ‍ വൈറലാവുന്നത്. അത് മറ്റരേയും കുറിച്ചല്ല സിനി ഷെട്ടി പറഞ്ഞത്. മിസ് വേൾ‍ഡ് 2000 കിരീട നേട്ടത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ പ്രിയങ്ക ചോപ്ര പറഞ്ഞ വാക്കുകളിൽ നിന്ന് പ്രചോദനം കൊണ്ടിട്ടാണ് സിനി ഷെട്ടി പ്രിയങ്കയുടെ ആരാധികയായി മാറിയത്. […]

ജീവിതത്തിന്‍റെ നല്ലൊരു ഭാഗം സ്വന്തം ശരീരത്തിലെ ടാറ്റൂകള്‍ക്കായി മാറ്റി വയ്ക്കുന്ന വ്യക്തിയാണ് അമേരിക്കന്‍ റാപ്പ് ഗായിക കാര്‍ഡി ബി. കഴിഞ്ഞ മാസം തന്‍റെ ശരീരത്തിലെ ഏറ്റവും വലിയ ടാറ്റൂ പ്രദര്‍ശിപ്പിച്ച് കൊണ്ട് 27കാരിയായ താരം ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ്‌ പങ്കുവച്ചിരുന്നു. പുറം മുഴുവനും നിറഞ്ഞുനില്‍ക്കുന്ന ആ ടാറ്റൂ ഇടത് കാലിലേക്കും വ്യാപിച്ചിട്ടുണ്ട്. താരത്തിന്റെ നീണ്ടനഖങ്ങളെ കുറിച്ച് നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്നത്. നഖങ്ങളെ ഭം​ഗിയുള്ളതാക്കാൻ മണിക്കൂറുകളാണ് അവർ അതിനായി സമയം ചെലവിടുന്നത്. ഇഷ്ട വസ്ത്രത്തിന് […]

പാലാ: ന്യൂസിലാൻഡിന്റെ പാർലമെന്ററി ജനാധിപത്യ ഭരണത്തിൽ, ചെന്നൈ മലയാളിയായ പ്രിയങ്കാ രാധാകൃഷ്ണൻ കമ്മ്യൂണിറ്റി ആൻഡ് വൊളന്ററി സെക്ടർ മന്ത്രിയായത് 2017-ൽ ന്യൂസിലാൻഡിലെ മലയാളികൾക്ക് അഭിമാനമേകിയ ഒരു വാർത്തായിരുന്നു. മലയാളികളുടെ മറുനാട്ടിലെ നേട്ടങ്ങളുടെ പട്ടികയിൽ ഏറ്റവും ഒടുവിലായി പേരെടുത്തിരിക്കുന്നത് കോട്ടയം ജില്ലയിലെ പാലാക്കാരിയായ അലീന അഭിലാഷ് എന്ന യുവതിയാണ്. റോയൽ ന്യൂസിലാന്റ് പോലീസ് കോളേജിൽ നിന്നും വിജയകരമായി പരിശീലനം പൂർത്തിയാക്കി ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി നിയമനം നേടിയിരിക്കുകയാണ് അലീന. ഗ്രാജുവേഷൻ ചടങ്ങ് ഇന്നലെ വെല്ലിംഗ്ടണിൽ നടന്നു. […]

ഗുരുവായൂർ: ഭൂമിയിൽത്തന്നെ ഏറ്റവും കൂടുതൽ നാട്ടാനകളെ ഒന്നിച്ചുകാണണമെങ്കിൽ ഗുരുവായൂർ ദേവസ്വത്തിന്റെ പുന്നത്തൂർ ആനക്കോട്ടയിൽ എത്തണം എന്നൊരു ചൊല്ലുണ്ട്. 1975-ൽ സ്ഥാപിതമായ ഈ ആനക്കോട്ടയിലെ ഇപ്പോഴുള്ള 44 ആനകളുടെ മേൽനോട്ടം ഇനി ലെജുമോൾ എന്ന വനിതാ മാനേജരുടെ നിയന്ത്രണത്തിലായിരിക്കും നടക്കുക. ബുധനാഴ്ച മാനേജരായി ലെജുമോൾ ചാർജ്ജെടുത്തതോടെ ആനക്കോട്ടയുടെ നാൽപ്പത്തേഴ് വർഷ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ത്രീ ഈ രംഗത്തേയ്ക്ക് എത്തുന്നത് എന്നൊരു കൗതുകം കൂടിയുണ്ട്. ആനക്കാരുടെ കുടുംബത്തിൽ നിന്നാണ് ലെജുമോളുടെ വരവ്. അച്ഛൻ രവീന്ദ്രൻ നായരും ഭർതൃപിതാവ് ശങ്കരനാരായണനും […]

error: Content is protected !!