Advertisment

വ്യത്യസ്തമായ ഒരു കോളിഫ്ലവര്‍ തോരന്‍

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

വ്യത്യസ്തമായ ഒരു കോളിഫ്ലവര്‍ തോരന്‍

ചേരുവകള്‍

ചെറുതായി അടര്‍ത്തി അരിഞ്ഞെടുത്ത കോളിഫ്ലവര്‍ - 2 കപ്പ്

പച്ചമുളക് അരിഞ്ഞത് - 5 എണ്ണം

സവാള ചെറുതായി അരിഞ്ഞത് - 1 കപ്പ്

ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 2 ടീ സ്പൂണ്‍ വീതം

ജീരകം - 1 ടീ സ്പൂണ്‍

തേങ്ങ തിരുമ്മിയത് - 1 ½ കപ്പ്

മഞ്ഞള്‍പൊടി - ¼ ടീ സ്പൂണ്‍

കറിമസാലപൊടി - ¼ ടീ സ്പൂണ്‍

ഉഴുന്നു പരിപ്പ് - 1 ടീ സ്പൂണ്‍

കടലപരിപ്പ് - 1 ടീ സ്പൂണ്‍

കടുക് - 1 ടീ സ്പൂണ്‍

വറ്റല്‍മുളക് - 4 എണ്ണം

കറിവേപ്പില, എണ്ണ, ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചൂടായ ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കറിവേപ്പില, വറ്റല്‍മുളക്, ഉഴുന്നു പരിപ്പ്, കടലപരിപ്പ് എന്നിവ ചേര്‍ത്ത് കടുക് താളിക്കുക. . ഇതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റി അതിലേക്ക് അരിഞ്ഞ കോളിഫ്ലവര്‍, മഞ്ഞള്‍പൊടി, മസാലപൊടിയും കുറച്ചു വെള്ളവും ചേര്‍ത്ത് വേവിക്കുക.

ഇതില്‍ ആവശ്യത്തിന് ഉപ്പ്, ചെറുതായി അരച്ച തേങ്ങ, ജീരകം, കറിവേപ്പില, എന്നിവ ചേര്‍ത്ത് 5 മിനിട്ട് മൂടി വേവിക്കുക. വെള്ളം മുഴുവന്‍ തോര്‍ന്നു കഴിയുമ്പോള്‍ നല്ലതുപോലെ ചിക്കിയോജിപ്പിച്ച് വാങ്ങുക.

cauliflower thoran
Advertisment