Advertisment

വിരമിക്കുന്ന ദിവസം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമോ ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇപ്രകാരം

author-image
admin
New Update

publive-image

Advertisment

ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് വരുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട് ജീവനക്കാരുടെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം സമയബന്ധിതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പെന്‍ഷന്‍ & പെന്‍ഷണേഴ്‌സ് വെല്‍ഫെയര്‍ വകുപ്പ് മന്ത്രിമാര്‍ക്ക് നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്.

വിരമിക്കുന്ന നിരവധി ജീവനക്കാര്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ എല്ലാ വകുപ്പുകളുടെയും ഓര്‍ഗനൈസേഷനുകളുടെയും മേധാവികള്‍ പെന്‍ഷന്‍ കേസുകളുടെ പുരോഗതി നിരീക്ഷിക്കാന്‍ തീരുമാനമായി.

ഫലപ്രദമായ മോണിറ്ററിംഗ് സംവിധാനം ആവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ജീവനക്കാരന്‍ വിരമിക്കുന്ന സമയത്ത് പെന്‍ഷന്‍ കേസുകളുടെ പുരോഗതി അവലോകനം ചെയ്യാനാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ജീവനക്കാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ കാലതാമസമുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയതായും കുടിശിക തീര്‍ക്കാന്‍ സജീവ നടപടികള്‍ അനിവാര്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഒരു ജീവനക്കാരന്റെ കുടിശിക യഥാസമയം തീര്‍ക്കുന്നതിനായി 1972-ലെ സിസിഎസ് (പെന്‍ഷന്‍) ചട്ടങ്ങള്‍ പ്രകാരം മന്ത്രാലയം ഒരു ടൈംലൈന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം, ജീവനക്കാരന്‍ വിരമിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് വെരിഫിക്കേഷനും സര്‍വീസിലെ മറ്റ് നടപടിക്രമങ്ങള്‍ക്കുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം.

വകുപ്പ് മേധാവി വിരമിക്കുന്ന ജീവനക്കാരുടെ ഫോമുകള്‍ നാലു മാസം മുമ്പ് തന്നെ പിഎഒയ്ക്ക് (പേ & അക്കൗണ്ട്‌സ് ഓഫീസര്‍) സമര്‍പ്പിക്കണം. പിഎഒ പിപിഒ (പെന്‍ഷന്‍ പേമെന്റ് ഓര്‍ഡര്‍) നല്‍കുകയും അത് സിപിഎഒയ്ക്ക് (സെന്‍ട്രല്‍ പെന്‍ഷന്‍ അക്കൗണ്ടിംഗ് ഓഫീസ്) അയക്കുകയും ചെയ്യും.

ഈ നടപടി വിരമിക്കാന്‍ പോകുന്ന ലക്ഷക്കണക്കിന് ജീവനക്കാര്‍ക്കാണ് ആശ്വാസമാകുന്നത്. എന്നാല്‍ അവരുടെ കുടിശിക അതത് വകുപ്പുകളും മന്ത്രാലയങ്ങളും നികത്തേണ്ടതുണ്ട്.

Advertisment