Advertisment

മോഡിക്കെതിരെ രംഗത്ത് വന്ന മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ പകപോക്കല്‍ നീക്കവുമായി ബിജെപി. നായിഡു ജയിലിലടക്കുമെന്ന് ബിജെപി നേതൃത്വം

author-image
കൃഷ്ണന്‍കുട്ടി
Updated On
New Update

publive-image

Advertisment

വിജയവാഡ: ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാന്‍ മുന്‍ നിരയില്‍ നിന്ന ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ പകപോക്കല്‍ നീക്കവുമായി ബിജെപി.

നായിഡു രണ്ടുവര്‍ഷത്തിനുള്ളില്‍ ജയിലിലാകുമെന്നാണ് ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ ഇന്ന് പറഞ്ഞിരിക്കുന്നത്. ടിഡിപി അധികാരത്തിലിരുന്നപ്പോള്‍ നടത്തിയ വലിയ അഴിമതികളില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തി നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ അംഗത്വവിതരണ പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചന്ദ്രബാബു നായിഡു നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹര്‍ റെഡ്ഡി കേന്ദ്രത്തിന് നല്‍കണമെന്ന് സുനില്‍ ദിയോധര്‍ ആവശ്യപ്പെട്ടു. ടിഡിപിയുടെ ഭരണകാലത്ത് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയ പണമൊന്നും ജനങ്ങളിലേയ്ക്ക് എത്തിയില്ല. എവിടെയാണ് ആ പണമെല്ലാം പോയത് ?- അദ്ദേഹം ചോദിച്ചു.

അഴിമതിരഹിതമായ ഭരണമാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി വാഗ്ദാനം ചെയ്യുന്നത്. അങ്ങനെയെങ്കില്‍ ടിഡിപി സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ക്കെതിരെ അദ്ദേഹം നടപടി സ്വീകരിക്കണം. ഈ തട്ടുപ്പുകളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും മുന്നില്‍ വെക്കണം.

അന്വേഷണത്തിനും നടപടികള്‍ക്കുമായി ഫയലുകള്‍ സിബിഐക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും നല്‍കണമെന്നും സുനില്‍ ദിയോധര്‍ ആവശ്യപ്പെട്ടു.

modi flop
Advertisment