Advertisment

കോടികൾ ഒഴുകി - ചാനൽ സർവ്വേ ഫലങ്ങൾ ഇടത്തോട്ട് ചാഞ്ഞു ! പണത്തിന് മീതെ പരുന്തും പറക്കില്ല എന്നാണ് പഴമൊഴി; സർവ്വേ നടത്തിയത് എല്ലാം തന്നെ ഒരേ ഏജൻസിയായതു കൊണ്ട് ഇടതുമുന്നണിക്ക് എല്ലാ ചാനലുകളും പ്രവചിച്ചത് 80 നും 85 നും ഇടയിലുള്ള സീറ്റുകളാണ്; എന്നാൽ ബുദ്ധിപരമായി ചില്ലറ വ്യത്യാസങ്ങൾ ഒക്കെ വരുത്തുകയും ചെയ്തു; ഇത്രയും ബുദ്ധിപരമായി ജനാധിപത്യത്തെ കശാപ്പ് ചെയ്ത മലയാള വാർത്താ ചാനലുകളെ അഭിനന്ദിക്കുന്നു

author-image
admin
New Update

-തിരുമേനി

Advertisment

publive-image

കോടികൾ ഒഴുകി - ചാനൽ സർവ്വേ ഫലങ്ങൾ ഇടത്തോട്ട് ചാഞ്ഞു. പണത്തിന് മീതെ പരുന്തും പറക്കില്ല എന്നാണ് പഴമൊഴി. എന്നാൽ കോടികൾക്ക് മുകളിൽ വാർത്താ ചാനലുകൾ പറന്ന് വീഴും എന്ന സത്യം വികൃതമായി നമ്മുടെ മുമ്പിൽ നിൽക്കുന്നു. കഴിഞ്ഞ ആഴ്ചകളിൽ ചില മലയാളം വാർത്താ ചാനലുകൾ കോടികൾ വാങ്ങി ജനാധിപത്യത്തെ കശാപ്പ് ചെയ്ത ഞെട്ടിക്കുന്ന വാർത്ത വായനക്കാരുടെ മുമ്പിൽ വയ്ക്കുന്നു.

കഴിഞ്ഞ ആഴ്ചകളിൽ നാല് മലയാളം വാർത്താ ചാനലുകൾ നടത്തിയ തിരഞ്ഞെടുപ്പ് സർവ്വേ ഫലങ്ങളാണ് പുറത്ത് വന്നത്. ഇതിൽ മൂന്ന് ചാനലുകൾക്ക് വേണ്ടി സർവ്വേ നടത്തിയത് ഒരേ ഏജൻസി തന്നെയാണ് എന്നതാണ് വസ്തുത. ഇവയെല്ലാം പുറത്ത് വിട്ട ഫലങ്ങൾ കേരളത്തിൽ ഭരണത്തുടർച്ച പ്രവചിക്കുന്നതായിരുന്നു.

ഇതിൽ ഒരു രാജ്യസഭാ എം.പിയുടെ ഉടമസ്ഥതയിലുള്ള മുൻ നിര മലയാളം വാർത്താ ചാനലിന് ലഭിച്ചത് 12 കോടിയാണ്.

യു.ഡി.എഫിനെ സാധാരണ ഗതിയിൽ പിന്തുണക്കാറുള്ള വാർത്താ ചാനലിന് ലഭിച്ചത് 9 കോടി. അവരുടെ സർവ്വേ ഫലത്തിലും ഭരണത്തുടർച്ച പ്രവചിച്ചു. ചിട്ടിക്കമ്പിനി മുതലാളി നടത്തുന്ന ചാനലിന് കിട്ടിയത് 4 കോടി. അവരും സർവ്വേയിൽ കണ്ടത് ഭരണത്തുടർച്ച.

മറ്റൊരു പ്രമുഖ വാർത്താ ചാനലിന് കാര്യമായി ഒന്നും കിട്ടിയില്ല.കാരണം ചാനൽ മുതലാളി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. അപ്പോൾ പണം വാങ്ങാതെ ജയിപ്പിക്കേണ്ടത് ആ ചാനലിന്റെ ഉത്തരവാദിത്വമാണല്ലോ.

സർവ്വേ നടത്തിയത് എല്ലാം തന്നെ ഒരേ ഏജൻസിയായതു കൊണ്ട് ഇടതുമുന്നണിക്ക് എല്ലാ ചാനലുകളും പ്രവചിച്ചത് 80 നും 85 നും ഇടയിലുള്ള സീറ്റുകളാണ്.

എന്നാൽ ബുദ്ധിപരമായി ചില്ലറ വ്യത്യാസങ്ങൾ ഒക്കെ വരുത്തുകയും ചെയ്തു. ഇത്രയും ബുദ്ധിപരമായി ജനാധിപത്യത്തെ കശാപ്പ് ചെയ്ത മലയാള വാർത്താ ചാനലുകളെ അഭിനന്ദിക്കുന്നു. പിണറായി സർക്കാർ കിഫ്ബി വഴി നടത്തിയ ഇത്തരം ധൂർത്തും അഴിമതിയും അവസാനിക്കുന്നില്ല.

പൊളിഞ്ഞു പാളീസായ ഒരു സംഭവമായിരുന്നു കൊട്ടിഘോഷിക്കപ്പെട്ട പ്രവാസി ചിട്ടി. പ്രവാസി ചിട്ടിയുടെ പരസ്യത്തിന് വേണ്ടി കേരളീയം എന്ന സംഘടനക്ക് നൽകിയത് 16 കോടിയാണ്. ഇതിലൂടെ മറ്റൊരു തട്ടിപ്പും നടന്നു. പരസ്യ പരിപാടികൾ ചെയ്യുമ്പോൾ മുകളിൽ നിന്ന് നിർദ്ദേശിക്കുന്നവർക്ക് പരിപാടി നൽകണം. അതിൽ കമ്മീഷൻ കിക്ക്ബാക്കായി തിരികെ വരും. ഉദാഹരണത്തിന് ലോക പ്രസിദ്ധനായ മലയാളി കീ ബോർഡ് കലാകാരന് അദ്ദേഹത്തിന്റെ യഥാർത്ഥ പ്രതിഫലത്തിന്റെ 4 മടങ്ങാണ് കേരളീയം നൽകിയത്.

ചാനൽ ചർച്ചകളിൽ പങ്കെടുക്കാറുള്ള മുതിർന്ന മാധ്യമ പ്രവർത്തകന് ഈ സംഘടന 40 ലക്ഷം രൂപയാണ് നൽകിയത്.

ഇടതിനെ പിന്തുണക്കുന്ന മലയാള വാർത്താ ചാനലിന് കേരളീയം വഴി നൽകിയത് രണ്ട് കോടി.

ഇതോടൊപ്പം കേരളീയം സെക്രട്ടറി ജനറൽ ആയ പാർട്ടി സഖാവിന് വാഹനം, ബത്ത കൂടാതെ ശമ്പളം പ്രതിമാസം 45000 രൂപ. ഈ പണം ആരുടെ ?

3 ലക്ഷം കോടിയിൽ പരം രൂപയാണ് ഈ സർക്കാർ സംസ്ഥാനത്തിന് കടബാദ്ധ്യത ഉണ്ടാക്കി വച്ചിരിക്കുന്നത്.

മുടിയനായ പുത്രൻ എന്ന് കേട്ടിട്ടില്ലേ. അതാണ് കേരളത്തിന്റെ ധനമന്ത്രി .കിഫ് ബിയെ ഓഡിറ്റ് ചെയ്യാൻ പാടില്ല; കിഫ് ബിയിൽ ആദായ നികുതി പരിശോധന പാടില്ല എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്. കിഫ് ബിയിൽ ആദായ നികുതി പരിശോധനക്ക് വന്നപ്പോൾ ധനമന്ത്രിയുടെ വെളിച്ചപ്പാട് തുള്ളൽ കേരളം കണ്ടില്ലേ.

ഇതുപോലെ നടത്തിയ മറ്റൊരു ധൂർത്താണ് ലോക കേരള സഭ . വിദേശ മലയാളികൾ, വ്യവസായികൾ ഇവരൊക്കെ സംസ്ഥാനത്ത് മൂലധനം നിക്ഷേപിക്കുമെന്നും കോടികൾ കേരളത്തിലേക്ക് നിക്ഷേപമായി ഒഴുകിയെത്തുമെന്നും ആണ് അന്ന് സർക്കാർ പറഞ്ഞിരുന്നത്. യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ് ?

ഒരു തുണ്ട് ഭൂമി പോലും സ്വന്തമായി ഇല്ലാത്ത, വിദേശത്ത് കാര്യമായി തൊഴിലൊന്നുമില്ലാത്ത കുറെ വിദേശ മലയാളികൾ സർക്കാർ ചിലവിൽ വിമാന ടിക്കറ്റും മുന്തിയ ഹോട്ടലിൽ താമസവും ഭക്ഷണവുമൊക്കെ തരപ്പെടുത്തി കടലാസിന്റെ വില പോലുമില്ലാത്ത കോടികളുടെ പദ്ധതി രേഖകൾ സമർപ്പിച്ചിട്ട് തിരികെ പോയി.

ലോക കേരള സഭ നടത്തിയ ധൂർത്തിന് ചിലവിട്ടത് കോടികൾ. നിയമസഭയിൽ കോടികൾ മുടക്കി നടത്തിയ നിർമ്മാണം വേറെ.സഭാടി വി ക്ക് വേണ്ടി ചിലവാക്കിയത് എത്ര?

ഇവിടെയും ചാനലുകൾക്ക് ലക്ഷങ്ങളാണ് അര മണിക്കൂർ വീതമുള്ള പരിപാടികൾക്ക് നൽകുന്നത്.

പിണറായി സർക്കാർ ഭരണത്തിൽ ലോട്ടറി അടിച്ചത് മലയാളം വാർത്താ ചാനലുകൾക്കാണ്. ഇതിന് പുറമെയാണ് സർക്കാർ പരസ്യം നൽകുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി നടത്തിക്കൊണ്ടിരുന്ന ഈ ധൂർത്തും അഴിമതിയും ജനശ്രദ്ധയിലേക്ക് വരാതിരിക്കാൻ ചെയ്തതെന്താണ്?

കേന്ദ്ര സർക്കാർ പദ്ധതിയിൽ കിട്ടുന്ന പണമുപയോഗിച്ച് വീടുകളിൽ ഭക്ഷ്യക്കിറ്റുകൾ നൽകുന്നു. പാവങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഇനി എന്ത് വേണം? ഭക്ഷ്യക്കിറ്റ് വാങ്ങി മലയാളി ഭരണത്തുടർച്ചക്ക് വോട്ട് ചെയ്യുമോ?

സംശയമാണ്.

കാരണം ഇരുത്തി ചിന്തിച്ച് സമ്മതിദാനാവകാശം വിനിയോഗിക്കുവാൻ മലയാളിക്കറിയാം. ഇത്രയും ധൂർത്തും അഴിമതിയും കൊടികുത്തി വാണ ഒരു ഭരണം ഇതുവരെ കേരളം കണ്ടിട്ടില്ല. ഭരണത്തുടർച്ച ഉണ്ടായാൽ സർവ്വനാശം ഫലം.

Advertisment