Advertisment

ഛത്തീസ്‌ഗഢ് സർക്കാർ ചാണകം വാങ്ങുന്നു ,കിലോ ഒന്നര രൂപ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഛത്തീസ്‌ ഗഢിലെ കോൺഗ്രസ് സർക്കാർ ക്ഷീരകർഷകരിൽനിന്ന് 1.50 രൂപ കിലോയ്ക്ക് ചാണകം വാങ്ങുന്ന പുതിയ സ്കീമിന് ഇക്കഴിഞ്ഞ ജൂലൈ 21 നു തുടക്കമായി." ഗോധൻ ന്യായ് യോജന " എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിപ്രകാരം ആദ്യദിവസം തന്നെ 200 ടൺ ചാണകം സർക്കാർ വാങ്ങുകയുണ്ടായി.

Advertisment

publive-image

കർഷകരിൽ നിന്നുവാങ്ങുന്ന ചാണകം കമ്പോസ്റ്റാക്കി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനാണു മുഖ്യമായും ഉപയോഗിക്കുകയെന്നു ഛത്തീസ്‌ ഗഡ്‌ മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ പറയുന്നു.ഇതുകൂടാതെ വനം വകുപ്പിനും ധാരാളം ചാണകം ആവശ്യമുണ്ട്.

ചാണകം കുഴച്ചുപരത്തി വെയിലത്തുണക്കി വിറകിനുപകരമായി പാചകത്തിനുപയോഗിക്കുന്ന രീതിയും ഉത്തരേന്ത്യയിലുണ്ട്. അധികം വരുന്ന ചാണകം ഈ രീതിയിലുപയോഗിക്കാനാണ് സർക്കാർ തീരുമാനം.

ഈ പദ്ധതിയിലൂടെ ക്ഷീരകർഷകരെ സാമ്പത്തികമായി സുശക്തരാക്കുക ലക്ഷ്യമെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ കൃഷിക്കാരെ ദ്രോഹിക്കുന്ന നടപടിയാണെന്നും ജൈവവളനിർമ്മാണം കുത്തകകൾക്ക് തീറെഴുതാനുള്ള നീക്കമാണെന്നും പ്രതിപക്ഷം ആരോപണമുന്നയിക്കുന്നു.

സാമ്പത്തിക,ആരോഗ്യ,വിദ്യാഭ്യാസരംഗത്ത് ഇന്നും വളരെ പിന്നോക്കം നിൽക്കുന്ന സംസ്ഥാനമാണ് ഛത്തീസ്‌ ഗഡ്‌. സംസ്ഥാനത്തെ ജനസംഖ്യയുടെ പകുതിയോളം ആദിവാസി പിന്നോക്കവിഭാഗണങ്ങളാ ണുള്ളത്. ഭരണം മാറിമാറി വരുന്നുണ്ടെങ്കിലും ഈ വിഭാഗങ്ങളിൽ ഇന്നും പ്രകടമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.ഗ്രാമീണമേഖലകളിൽ - തൊഴിൽ ആരോഗ്യ - വിദ്യാഭ്യാസ രംഗത്തെ അവസ്ഥ ദയനീയമാണ്.

chatisgahgovt
Advertisment