Advertisment

കരിപ്പൂർ സന്ദർശനം; മുഖ്യമന്ത്രിയുൾപ്പടെ ആറു മന്ത്രിമാർ സ്വയം നിരീക്ഷണത്തിൽ , സ്വാതന്ത്ര്യദിനാഘോഷത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേതൃത്വം വഹിക്കും.

New Update

തിരുവനന്തപുരം : മലപ്പുറം കളക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ആറ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും സ്വയം നിരീക്ഷണത്തിൽ. കരിപ്പൂർ വിമാനദുരന്ത സന്ദ‍ർശനവേളയിൽ മുഖ്യമന്ത്രിക്കൊപ്പം മലപ്പുറം കളക്ടർ എൻ. ഗോപാല കൃഷ്ണനും  പങ്കെടുത്തിരുന്നു. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് കളക്ടർക്ക് കൊവിഡ്-19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.

Advertisment

publive-image

മുഖ്യമന്ത്രിക്കൊപ്പം സ്പീക്കർ പി. ശ്രീരാമകൃഷ്ണനും മന്ത്രിമാരായ കെ.കെ ശൈലജ, എ.സി മൊയ്തീൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ഇ.പി ജയരാജൻ, കെ.ടി ജലീൽ, വി. എസ്എ ശിവകുമാർ, ചീഫ് സെക്രട്ടറി എന്നിവരാണ് സ്വയം നിരീക്ഷണത്തിൽ പോവുന്നത്. ഇവരും മുഖ്യമന്ത്രിയോടൊപ്പം കരിപ്പൂരിൽ സന്ദർശനം നടത്തിയിരുന്നു. എന്നാൽ ഗവർണർ സ്വയം നിരീക്ഷണത്തിൽ കഴിയില്ലെന്ന് രാജ്ഭവൻ അറിയിച്ചു. താനും ഡ്രൈവറും ആൻ്റിജൻ പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആണെങ്കിലും സ്വയം നിരീക്ഷണത്തിൽ പോവുകയാണെന്ന് മന്ത്രി എ.സി മൊയ്തീൻ അറിയിച്ചു.

മലപ്പുറം കളക്ടർക്ക് പുറമേ സബ് കളക്ടർക്കും കളക്ട്രേറ്റിലെ 21 ജീവനക്കാർക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മലപ്പുറം എസ്.പി യു. അബ്ദുൾ കരീമിനും രോഗം സ്ഥിരീകരിച്ചിരുന്നു. നിരീക്ഷണത്തിലായ സാഹചര്യത്തിൽ നാളം നടക്കുന്ന സ്വാതന്ത്യദിന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രനാകും സംസ്ഥാനതല സ്വാതന്ത്ര്യ ദിനാഘോഷത്തിന് നേതൃത്വം നൽകുക. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തും.

Advertisment