Advertisment

ചോറിന് മുരിങ്ങക്കായ ചെമ്മീന്‍ ഉണ്ടാക്കാം

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

 

ചേരുവകൾ

ചെമ്മീന്‍ -250 ഗ്രാം

മുരിങ്ങക്കായ -4

ചെറിയ മാങ്ങ -1

പച്ചമുളക് -4

തേങ്ങ -1 മുറി

മുളകുപൊടി -2 ടീസ്പൂണ്‍

മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍

ഇഞ്ചി -1 കഷണം

കറിവേപ്പില -1 തണ്ട്

ഉപ്പ് -പാകത്തിന്

തയ്യാറാക്കുന്ന വിധം

ചെമ്മീന്‍ തോട് കളഞ്ഞ് വൃത്തിയാക്കുക.മുരിങ്ങക്കായ കഷണങ്ങള്‍ നീളത്തില്‍ മുറിക്കുക.മാങ്ങ ചെറിയ കഷണങ്ങള്‍ ആക്കുക.

മുളകുപൊടി,മഞ്ഞള്‍പൊടി,പച്ചമുളക്,ഇഞ്ചി ഇവ അരിഞ്ഞത് ഉപ്പ്, ചെമ്മീന്‍,മാങ്ങ മുരിങ്ങക്കായ എന്നിവ ചേര്‍ത്ത് വേവിക്കുക.തേങ്ങ തിരുമ്മിയത്‌ , മുളകുപൊടി എന്നിവ മയത്തില്‍ അരച്ചു ഇതിലേക്ക് ചേര്‍ക്കുക.എല്ലാം കൂടി തിളച്ച ശേഷം കറിവേപ്പില ഇട്ട് വാങ്ങുക.

chemeen
Advertisment