Advertisment

കാസര്‍കോട് ചെങ്കളയില്‍ മരിച്ച അഞ്ചുവയസ്സുകാരിക്ക് നിപയില്ലെന്ന് പ്രാഥമിക ഫലം

New Update

publive-image

കാസർകോട്: ചെങ്കള പഞ്ചായത്തിൽ പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ രോഗ പ്രാഥമിക പരിശോധനാഫലം നെ​ഗറ്റീവ്. ട്രൂ നാറ്റ് പരിശോധനയിലാണ് റിസൾട്ട് നെഗറ്റീവാണെന്ന് കണ്ടത്. ആർ ടി പി സി ആർ പരിശോധന റിസൾട്ട് കാത്തിരിക്കുകയാണെന്നും ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.

ബുധനാഴ്ച വൈകിട്ട് ഏഴിന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്. രണ്ട് ദിവസം മുമ്പ് പനി ബാധിച്ച കുട്ടി പെട്ടെന്ന് മരിച്ചതിനാലാണ് നിപ പരിശോധന നടത്തിയത്.

Advertisment