രുചിയേറിയ ചിക്കന്‍ ടിക്ക വീട്ടില്‍ തയ്യാറാക്കാം
ആവശ്യമുള്ള സാധനങ്ങള്‍
ചിക്കൻ ബ്രെസ്ററ് : 500 gm
ലെമൺ ജ്യൂസ് : 2 റ്റേബിൾസ്പൂൺ
പച്ചമുളക് : 8-10
മല്ലിയില : 10 തണ്ട്
പുതിനയില : 10 തണ്ട്
ഇഞ്ചി : 1 മീഡിയം പീസ്
വെളുത്തുളളി : 8 അല്ലി
തൈര് : 1 കപ്പ്
ഉപ്പ് : ആവശ്യത്തിന്
ഇടത്തരം ചതുര കഷ്ണങ്ങൾ ആയി മുറിച്ച ചിക്കനിലേക്ക് ചേരുവകൾ എല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക . മല്ലിയില പുതുനയില പച്ചമുളക് എന്നിവ മിക്സി യിൽ അരച്ച് വേണം ചേർക്കാൻ !
ചുരുങ്ങിയത് അര മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വെച്ച ശേഷം വേണം പാകം ചെയ്യാൻ .സ്ക്യൂവറിൽ കോർത്തു അല്പം എണ്ണ പുരട്ടിയ തവയിലേക്ക് വെച്ച് തിരിച്ചും മറിച്ചും ഇട്ടു പാകം ചെയ്യലാണ് അടുത്ത നടപടി .
ഇഷ്ടപെട്ട പച്ചക്കറികളും ( ഉദാഹരണത്തിന് സവാള , തക്കാളി , ക്യാപ്സിക്കം , വെളുത്തുള്ളി , ബേബി കോൺ ,ബ്രോക്കോളി എന്നിവ ) ഇടയ്ക്കു കോർത്തു സംഗതി ഒന്ന് കളറാക്കാൻ മറക്കല്ലേ .