Advertisment

കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിജ്ഞാനമുറിയൊരുക്കി സി പി ടി കാസര്‍കോട് ജില്ലാകമ്മിറ്റി ശ്രദ്ധേയമായി

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസര്‍കോട്: കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിജ്ഞാനമുറിയൊരുക്കി സി പി ടി കാസര്‍കോട് ജില്ലാകമ്മിറ്റി ശ്രദ്ധേയമായി. അമ്പത്തിഒന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനുഷ്യന്‍ ചന്ദ്രനെ തൊട്ട ദിനത്തോടനുബന്ധിച്ചാണ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് തുടക്കം കുറിച്ചത്.

Advertisment

publive-image

ശാസ്ത്രം, ആരോഗ്യം, വിദ്യാഭ്യാസം, നിയമം, സൈബര്‍ ഉപയോഗം തുടങ്ങി നിരവധി വിഷയങ്ങളില്‍ സൗജന്യ ക്ലാസ്സുകള്‍ വിദഗ്ദര്‍ കൈകാര്യം ചെയ്യുന്നു.വിജ്ഞാനമുറി എന്ന പേരില്‍ ഒരു വാട്‌സപ്പ് ഗ്രൂപ്പുണ്ടാക്കി താല്‍പര്യമുള്ള കുട്ടികളെ അതില്‍ ആദ്യം ആഡ് ചെയ്യും. ശേഷം ക്ലാസ് കൈകാര്യം ചെയ്യുന്ന ക്ഷണിക്കപ്പെട്ട അതിഥി കളെ ആഡ്‌ചെയ്യും. ഉത്തരവാദിത്ത്വപ്പെട്ട ഭാരവാഹികള്‍ സ്വാഗതവും അദ്ധ്യക്ഷതയും ഉല്‍ഘാടനവും ചെയ്തതിന് ശേഷം ക്ലാസ് എടുക്കുന്നയാള്‍ സംസാരിക്കും. ശേഷം കുട്ടികള്‍ക്ക് സംശയനിവാരണത്തിനും അവസരം ഉണ്ടാവും.

ആശംസകളും നന്ദിയും പറഞ്ഞ് രണ്ട് മണിക്കൂര്‍ നീളുന്ന ക്ലാസിന് വിരാമമാകും ജില്ലയിലെ ന്നൂറിലധികം കുട്ടികള്‍ ആഴ്ചയില്‍ ഒരിക്കല്‍ നടക്കുന്ന ഈ ക്ലാസ് പ്രയോജനപ്പെടുത്തുന്നുണ്ട്. ജുലൈ 21 ന് ചാന്ദ്രദിനത്തില്‍ രാത്രി 8 മണിക്ക് നടന്ന ക്ലാസ്സില്‍ ചാന്ദ്രദൗത്യം ഇന്ത്യയുടെ നേട്ടങ്ങള്‍ എന്ന വിഷയത്തില്‍ കാസര്‍ഗോഡ് ജില്ലാ സയന്‍സ് ക്ലബ് അക്കാദമിക് കോര്‍ഡിനേറ്റര്‍ സന്തോഷ്‌കുമാറും ജുലൈ 26 ന് രാത്രി 8 മണിക്ക് നടന്ന ക്ലാസില്‍ 'ബേസ്്‌ബോള്‍ പരിശീലിക്കാം കായികമേഖലയിലും വിദ്യാഭ്യാസ മേഖലയിലും നേട്ടങ്ങള്‍ ഉണ്ടാക്കാം' എന്ന വിഷയത്തില്‍ എല്‍ ടി ഡോക്ടര്‍ അന്‍സാരി അസിസ്റ്റന്റെ് പ്രൊഫസര്‍ എംഎസ്എം കോളേജ് കായംകുളം ഡങ്കിപ്പനിയും പ്രതിരോധവും എന്ന വിഷയത്തില്‍ ഹെല്‍ത്ത് സര്‍വ്വീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ സുനില്‍ മളിക്കാല്‍ എന്നിവര്‍ സംസാരിച്ചു.

ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കാസര്‍ഗോഡ് ജില്ല പ്രസിഡണ്ട് മൊയിതീന്‍ പൂവടുക്ക അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ആക്ടിംങ്ങ് പ്രസിഡണ്ട് ശാന്തകുമാര്‍ ഉല്‍ഘാടനം ചെയ്തു ഫൗണ്ടര്‍ പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട് സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മര്‍പാടലടുക്ക സംസ്ഥാന സെക്രട്ടറിമാരായ സുനില്‍മളിക്കാല്‍ ഷാജി കോഴിക്കോട് വിനോദ് അണിമംഗലം ബേബി കെ ഫിലിപ്പോസ് സജി ഉസ്മാന്‍ കുട്ടി വനിതവിഭാഗം ഭാരവാഹികളായ പ്രസന്നസുരേന്ദ്രന്‍ സുജമാത്യൂ തുടങ്ങിയവര്‍ സംസാരിച്ചു. ജയപ്രസാദ് ബേഡഡുക്ക സ്വാഗതവും സാദിക്ക് ചര്‍ളടുക്ക നന്ദിയും പറഞ്ഞു.

CHILD ONLINE CLASS
Advertisment