Advertisment

'കുട്ടിക്കളി'യല്ല, പോലീസ് പൂട്ടും കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിക്കുന്നവര്‍ കുടുംങ്ങും

New Update

കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ കേരളാ പോലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം ആരംഭിക്കും. കൂടാതെ കുട്ടികള്‍ക്കുവേണ്ടി പൊലീസ് നടപ്പാക്കുന്ന പദ്ധതികളുടെ ഏകോപനത്തിനായി റിസോഴ്‌സ് സെന്റര്‍ സ്ഥാപിക്കും. കേസുകളുടെ ഏകോപനവും നിരീക്ഷണവും എ.ഡി.ജി.പി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ നടക്കും. തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് ബറ്റാലിയന് സമീപത്താവും രണ്ടു സ്ഥാപനത്തിന്റെയും ആസ്ഥാനം.

Advertisment

publive-image

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ,? ഇന്റര്‍പോള്‍ എന്നിവയുടെ സഹകരണത്തോടെയാവും രണ്ട് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുക. ഇതോടൊപ്പം കാണാതായ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര കേന്ദ്രത്തിന്റെ സഹായവും ലഭിക്കും. കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ കാണുന്നവര്‍ക്കെതിരെയുള്ള അന്വേഷണവും സംഘത്തിന്റെ പരിധിയില്‍ വരും.

നേരത്തെ കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങള്‍ തുടര്‍ച്ചയായി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച 12 പേരെ ഓപ്പറേഷന്‍ പി-ഹണ്ടിലൂടെ പൊലീസ് പിടികൂടിയിരുന്നു. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് തടയുന്നതിനായി സൈബര്‍ഡോം ആരംഭിച്ച ഓപ്പറേഷന്‍ 'പി-ഹണ്ടി'ന്റെ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നിരവധി നഗ്‌ന ചിത്രങ്ങള്‍ ഇവര്‍ പ്രചരിപ്പിച്ചിട്ടുണ്ട്.

ഓരോ കേസുകളുടെ അന്വേഷണത്തിന്റെ പുരോഗതി ഡി.ജി.പിയെ നേരിട്ട് അറിയിക്കും. കുട്ടികളുമായി ബന്ധപ്പെട്ട ഏതു വിവരങ്ങളും നല്‍കാവുന്ന കോള്‍സെന്ററും സജ്ജമാണ്. സൈബര്‍ സാങ്കേതിക വിദ്യയില്‍ വിദഗ്ധ പരിശീലനം ലഭിച്ച 70 ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിലുണ്ട്. ഐജി പി. വിജയനാണ് ഈ കേന്ദ്രത്തിന്റെ നോഡല്‍ ഒാഫീസര്‍.

police child porn
Advertisment