Advertisment

ഇന്ത്യ 5G ക്കായി കാത്തിരിക്കുന്നു.ചൈന 6G ക്കുള്ള പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

5G നിലവിൽവന്നാൽ 4G യെക്കാൾ 1000 മടങ്ങു് നെറ്റ് സ്പീഡ് കൂടുതൽ ലഭിക്കുന്നതാണ്. ലോകത്തേറ്റവും അധികം ഇന്റർനെറ്റ് ഉപഭോക്താക്കൾ ഇന്ത്യയിലാണുള്ളത്. എന്നാൽ നെറ്റ് സ്പീഡിന്റെ കാര്യത്തിൽ നമ്മൾ ഇപ്പോഴും നേപ്പാൾ,പാക്കിസ്ഥാൻ,ശ്രീലങ്ക എന്നീ രാജ്യങ്ങളേക്കാൾ പിന്നിലാണെന്നതാണ് യാഥാർഥ്യം. ചൈനയാകട്ടെ 5G സിസ്റ്റം വിജയകരമായി നടപ്പാക്കിയശേഷം 6G ക്കായുള്ള കർമ്മപദ്ധതികൾ ആവിഷ്‌ക്കരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ഇതുവരെ 5G സ്‌പെക്ട്രം ലേലം പോലും നടന്നിട്ടില്ല.

Advertisment

publive-image

ചൈന കഴിഞ്ഞയാഴ്ചയാണ് തലസ്ഥാനമായ ബീജിംഗ് ഉൾപ്പെടെ 50 പ്രധാന നഗരങ്ങളിൽ 5G സർവീസ് ആരംഭി ച്ചത്. ആദ്യം ദിവസം തന്നെ ലക്ഷക്കണക്കിന് ഉപഭോക്താക്കൾ വരിക്കാരായതും ഒരു റൈക്കാർ ഡായിരുന്നു. മൊബൈൽ ഇന്റർനെറ്റിൽ 4G യേക്കാൾ 1000 മടങ്ങു് സ്പീഡാണ് 5G യിലൂടെ ലഭിക്കുന്നത്. ചൈന, രാജ്യത്തേമൊത്തം 5G നെറ്റവർക്ക് ശ്രുംഖലയുമായി ബന്ധിപ്പിക്കാൻ വേണ്ടി ഈ വർഷം ഡിസംബർ അവ സാനത്തോടെ 1.30 ലക്ഷം 5G ബേസ് സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാക്കുകയാണ്. ഇത് ലോകത്തെതന്നെ ഏറ്റവും വലിയ നെറ്റവർക്ക് സെറ്റപ്പ് ആയിമാറപ്പെടും.

ചൈനീസ് മിനിസ്ട്രി ആൻഡ് റിസേർച്ച് ഇൻസ്റ്റിട്യൂട്ട് അടുത്തതായി 6G ടെക്കനോളജി ഡെവലപ്പ് ചെയ്യാൻ വേണ്ടി വിവിധ യൂണിവേഴ്സിറ്റികളിലെയും ശാസ്ത്ര സാങ്കേതിക വകുപ്പുകളിലെയും 37 വിദഗ്ധരടങ്ങിയ ഒരു ടീമിനും രൂപം നൽകിയിരിക്കുന്നു. 6G ക്കുവേണ്ടിയുള്ള റിസേർച്ചുകളും ഗവേഷണങ്ങളുമാണ് ഇവരുടെ ചുമതലകൾ.

ഇന്ത്യ ഇതുവരെ 5G സ്പെക്ട്രം ലേലം ചെയ്യാനുള്ള തുകപോലും തീരുമാനിച്ചിട്ടില്ല. Neutral Grounding Resistor വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ടെലികോം കമ്പനികൾക്കെതിരേ നൽകിയ ഉത്തരവുമൂലം 5G സ്പെക്ട്രം ലേലത്തിനും തടസ്സങ്ങൾ ഏറെയാണ്.ചുരുക്കത്തിൽ നമ്മൾ ഇനിയും 4G യിലൂടെ ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്ന് സാരം.

china six gb
Advertisment