Advertisment

ജമന്തിച്ചെടി പരിപാലിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

author-image
സത്യം ഡെസ്ക്
New Update

തോട്ടത്തില്‍ ജമന്തി വളര്‍ത്തിയാല്‍ 3-4 മാസത്തിനുള്ളില്‍ നിമാവിര സംഖ്യയില്‍ ഗണ്യമായ കുറവ് ഉണ്ടാകും. പോളിതൈ ഇനൈല്‍സ്, തയോഫീന്‍സ് തുടങ്ങി നിമാവിരകള്‍ക്ക് ഹാനികരമായ വിഷപദാര്‍ഥങ്ങള്‍ ഉത്പാദിപ്പിച്ചാണ് ജമന്തി അവയെ വകവരുത്തുന്നത്. ജമന്തിവേരുകളാണ് ഈ വിഷപദാര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കുക. ജമന്തിച്ചെടി ഇത്തരം കൃഷിസ്ഥലങ്ങളില്‍ ഉഴുതുചേര്‍ക്കുന്നതും ഗുണകരമാണ്.

Advertisment

publive-image

 പരിപാലിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. രാവിലെ അഞ്ച് മണിക്കൂര്‍ വെയില്‍ മാത്രം മതി

2. വെള്ളം വാര്‍ന്നു പോകുന്ന മണ്ണില്‍ കൃഷി ചെയ്യണം

3. വേരു ചീയല്‍ ഇല്ലാതിരിക്കാന്‍ വേപ്പിന്‍പിണ്ണാക്ക്് ചേര്‍ക്കാം

4. മണല്‍, ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ പോട്ടിങ്ങ് മിശ്രിതമായി ചേര്‍ക്കാം. ചകിരിച്ചോറും ചേര്‍ക്കാം

5. പൂവ് ഉണ്ടായിക്കഴിഞ്ഞാല്‍ തണ്ട് മുറിച്ചു മാറ്റിയാല്‍ പുതിയ ശാഖകള്‍ വരും

6. കീടങ്ങള്‍ നീരൂറ്റിക്കുടിച്ചാല്‍ പൂമൊട്ടുകള്‍ വിരിയാതിരിക്കാം. ഇത് ഒഴിവാക്കാന്‍ മൊട്ടുണ്ടാകുമ്പോള്‍ സോപ്പ് വെള്ളം സ്‌പ്രേ ചെയ്യാം

7. നിര്‍ത്താതെ മഴ പെയ്യുമ്പോള്‍ ഈര്‍പ്പം കാരണം ചെടി ചീഞ്ഞു പോകും. മഴ നനയാതെ സൂക്ഷിക്കണം. തണ്ടുകള്‍ മറ്റു ചട്ടികളില്‍ കുത്തിവെച്ച് തൈകള്‍ ഉണ്ടാക്കാന്‍ പറ്റും

8. തണുപ്പുകാലത്ത് ഒന്നിടവിട്ട ദിവസം നനച്ചാല്‍ മതി

9. വേനല്‍ക്കാലത്ത് ദിവസവും നനയ്ക്കണം

10. പൂ വിരിയാനാവശ്യമായ വളങ്ങളാണ് എല്ലുപൊടി, കമ്പോസ്റ്റ്, പഴത്തൊലി ഉണക്കിപ്പൊടിച്ചത് എന്നിവ

11. പഴത്തൊലി മൂന്നോ നാലോ ദിവസം വെള്ളത്തിലിട്ട് നേര്‍പ്പിച്ച് ചെടികള്‍ക്ക് കൊടുക്കാം. എന്‍.പി.കെ മിശ്രിതം ചേര്‍ക്കാം.

12. തണുപ്പ് കാലത്താണ് ചെടികള്‍ പൂവിടുന്നത്. ഇരുട്ടുള്ള സ്ഥലത്ത് ചെടികള്‍ വെച്ചാല്‍ പൂവിരിയാനുള്ള സാധ്യതയുണ്ട്.

chrysanthemum
Advertisment