നിരപരാധികള്‍ ഉപദ്രവിക്കപ്പെടുന്നത് എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല. അത് എന്നെ രോഗിയാക്കുകയാണ്. യുദ്ധക്കെടുതികളെക്കുറിച്ചുള്ള വാര്‍ത്തകളുമെല്ലാം തന്റെ മനസ് മടുപ്പിച്ചു. ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്യുകയാണെന്ന് സെലീന ഗോമസ്, പിന്നീട് പോസ്റ്റ് മുക്കി താരം

നിരപരാധികള്‍ ഉപദ്രവിക്കപ്പെടുന്നത് എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല. അത് എന്നെ രോഗിയാക്കുകയാണ്.

author-image
shafeek cm
New Update
celina gomez.j

സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേള എടുക്കുന്നതായി പ്രഖ്യാപിച്ച ശേഷം പോസ്റ്റ് ഡിലീറ്റ് ചെയ്ത് പോപ് താരം സെലീന ഗോമസ്. യുദ്ധക്കെടുതികളെക്കുറിച്ചുള്ള വാര്‍ത്തകളുമെല്ലാം തന്റെ മനസ് മടുപ്പിച്ചു. ഈ ഭീകരാന്തരീക്ഷത്തില്‍ നിന്നും തനിക്കൊരു മോചനം വേണം എന്ന് പറഞ്ഞു കൊണ്ടായിരുന്നു താന്‍ ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്യുകയാണെന്ന് സെലീന പ്രഖ്യാപിച്ചത്.

Advertisment

”ലോകത്തില്‍ നടക്കുന്ന വിദ്വേഷവും അക്രമവും ഭീകരതയുമെല്ലാം കാണുമ്പോള്‍ എന്റെ ഹൃദയം തകരുന്നു. ആളുകള്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നത് കണ്ടുനില്‍ക്കാനാകുന്നില്ല. ഇത് ഭയാനകമാണ്. എല്ലാ ആളുകളും പ്രത്യേകിച്ച് കുട്ടികള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.”

”നിരപരാധികള്‍ ഉപദ്രവിക്കപ്പെടുന്നത് എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല. അത് എന്നെ രോഗിയാക്കുകയാണ്. എനിക്ക് ഈ ലോകത്തെ മാറ്റിമറിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു. പക്ഷേ അതൊരിക്കലും സാധ്യമല്ലല്ലോ” എന്നായിരുന്നു സെലീന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്.

സെലീനയുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. എന്നാല്‍ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെടുകയായിരുന്നു. താരം പിന്നീട് ആ പോസ്റ്റ് മാത്രം ഡിലീറ്റ് ചെയ്യുകയായിരുന്നു.

latest news celina gomez
Advertisment