രജനിയുടെ 'ജയിലറി'ന് ചെന്നൈയിൽ ഓഡിയോ ലോഞ്ച്; ടിക്കറ്റ് വിറ്റുപോയത് 15 സെക്കന്റിൽ

രജനി ആരാധകരുടെ ഊർജം വ്യക്തമാക്കുന്ന ടിക്കറ്റ് വില്പന കണക്ക് പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ

author-image
shafeek cm
New Update
jailer

jailer

തെന്നിന്ത്യയിൽ ഏറ്റവും ഹൈപ്പിലുള്ള ചിത്രങ്ങളിലൊന്ന് രജനികാന്ത് നായകനാകുന്ന 'ജയിലർ' ആണ്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ കൂടി എത്തുന്നതോടെ ഇരട്ടി മധുരമാണ് മലയാളികൾക്ക്. ആഗസ്റ്റ് 10ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഓഡിയോ-ട്രെയ്‌ലർ ലോഞ്ച് ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത് ജൂലൈ 28നാണ്.

Advertisment

രജനി ആരാധകരുടെ ഊർജം വ്യക്തമാക്കുന്ന ടിക്കറ്റ് വില്പന കണക്ക് പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആരാധകർക്ക് ഫ്രീയായി പ്രഖ്യാപിച്ചിരുന്ന 1000 ടിക്കറ്റുകൾ വിൽപന ആരംഭിച്ച് 15 സെക്കന്റിൽ വിറ്റുപോയെന്ന് സമൂഹമാധ്യമങ്ങളിലൂടെ അണിയറക്കാർ അറിയിച്ചു.

മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. വിജയ് നായകനായെത്തിയ 'ബീസ്റ്റ്' എന്ന ചിത്രത്തിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം. മോഹൻലാൽ രജനികാന്തിനൊപ്പം ആദ്യമായി ഒന്നിക്കുന്നു എന്നത് പ്രത്യേകതയാണ്. 2021ലെ 'അണ്ണാത്തെ'യ്ക്കുശേഷം എത്തുന്ന രജനികാന്ത് ചിത്രം എന്ന നിലയ്ക്ക് കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രൊജക്റ്റുകളുടെ നിരയിലാണ് 'ജയിലറി'ന്റെ സ്ഥാനം.

latest news jailer rajanikanth
Advertisment