മാസ് ലുക്കില്‍ കൂളായി സഞ്ജയ് ദത്ത്; 'ലിയോ' ആദ്യ ഗ്ലിംപ്‌സ്

വിജയ്-ലോകേഷ് കോമ്പോയില്‍ എത്തുന്ന ചിത്രത്തിന് വന്‍ ഹൈപ്പ് ആണ് ലഭിച്ചിരിക്കുന്നത്.

author-image
shafeek cm
New Update
sanjay dutt leo

Sanjay dutt

‘ലിയോ’ ചിത്രത്തില്‍ സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സ് പുറത്ത്. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഈ സ്‌പെഷ്യല്‍ വീഡിയോ എത്തിയിരിക്കുന്നത്. ആന്റണി ദാസ് എന്ന അധോലോക നായകനായാണ് ചിത്രത്തില്‍ സഞ്ജയ് ദത്ത് എത്തുന്നത്.

Advertisment

സഞ്ജയുടേത് ഒരു മാസ് കഥാപാത്രം തന്നെയാണെന്ന് ഗ്ലിംപ്‌സ് വീഡിയോയില്‍ നിന്നും വ്യക്തമാണ്. വിജയ്-ലോകേഷ് കോമ്പോയില്‍ എത്തുന്ന ചിത്രത്തിന് വന്‍ ഹൈപ്പ് ആണ് ലഭിച്ചിരിക്കുന്നത്. ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്നതും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ പെടുന്ന ചിത്രമാണ് ലിയോ എന്നതുമാണ് കൂടുതല്‍ ഹൈപ്പ് ലഭിക്കാന്‍ കാരണമായത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മ്മിക്കുന്നത്. തൃഷ, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.

അനിരുദ്ധ് ആണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെതായി പുറത്തുവന്ന ‘നാ റെഡി’ ഗാനം ഹിറ്റായിരുന്നു. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം: മനോജ് പരമഹംസ, ആക്ഷന്‍: അന്‍പറിവ്, എഡിറ്റിംഗ്: ഫിലോമിന്‍ രാജ്. ഒക്ടോബര്‍ 19ന് ലോകമെമ്പാടും ലിയോ തിയേറ്ററുകളില്‍ എത്തും.

vijay leo lokesh kanakaraj sanjay dutt latest news
Advertisment