ഒരു മികച്ച വർഷം ഉണ്ടാകട്ടെ, അനുഗ്രഹീതനായിരിക്കുക; സൂര്യക്ക് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി

സൂര്യക്ക് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി

author-image
shafeek cm
New Update
mammootty surya

mammootty surya

തമിഴകത്തിന്റെ നടിപ്പിൻ നായകന് ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി. 'പ്രിയ സൂര്യയ്ക്ക് ജന്മദിനാശംസകൾ. ഒരു മികച്ച വർഷം ഉണ്ടാകട്ടെ, അനുഗ്രഹീതനായിരിക്കുക,' മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു. മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന ജിയോ ബേബി ചിത്രം 'കാതലി'ന്റെ ലൊക്കേഷനിൽ വെച്ചെടുത്ത സൂര്യക്കൊപ്പമുള്ള ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചത്.

മമ്മൂട്ടി കമ്പനിയാണ് കാതൽ നിർമ്മിക്കുന്നത്. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തേക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ഔദ്യേ​ഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. സിനിമയുടെ ചിത്രീകരണത്തിനിടയിൽ സൂര്യ നേരിട്ട് ലൊക്കേഷനിലെത്തിയിരുന്നു. കോലഞ്ചേരി ബ്രൂക്ക് സൈഡ് ക്ലബ്ബിലാണ് നടൻ എത്തിയത്. മമ്മൂട്ടിയോടും കാതൽ ടീമിനോടും ഏറെ സമയം ചെലവഴിച്ച ശേഷമാണ് താരം തിരികെ പോയത്. സൂര്യയുമൊത്തുള്ള ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

Advertisment

ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. 12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രം കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്. അതേസമയം സൂര്യയുടെ 48-ാം പിറന്നാളായ ഇന്ന് സൗത്ത് ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് നിരവധിപേരാണ് ആശംസകളുമായി എത്തുന്നത്.

entertainment surya
Advertisment