Advertisment

മമ്മൂട്ടിയുടെ തെലുങ്ക് ഫ്ലോപ് ചിത്രം “ഏജന്റ്” ഒടിടിയിലേക്ക് എത്തുന്നു

സംവിധാനവും തിരക്കഥയും സുരേന്ദര്‍ റെഡ്ഡിയാണ്. ഏജന്റ് ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്

author-image
shafeek cm
New Update
agent ott

മ്മൂട്ടി പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രമാണ് ഏജന്റ്. അഖില്‍ അക്കിനേനിയായിരുന്നു നായകൻ. 2023ലാണ് ഏജന്റ് പ്രദര്‍ശനത്തിനെത്തുന്നത്. പല കാരണങ്ങളാല്‍ വൈകിയ ഏജന്റ് ഒടിടി റിലീസിന് ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ ഏജന്റിന്റെ ഹിന്ദി പതിപ്പ് ടെലിവിഷൻ പ്രീമിയറിന് തയ്യാറെടുക്കുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ഏജന്റ് ജൂലൈ പകുതിയോ അവസാനമോ ഒടിടിയിലും എത്തുമെന്നാണ് റിപ്പോര്‍ട്ട്. സോണി ലിവാണ് ഏജന്റിന്റെ പോസ്റ്റ് തിയറ്ററിക്കല്‍ റൈറ്റ്‍സ് നേടിയത് എന്നും റിപ്പോര്‍ട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Advertisment

സംവിധാനവും തിരക്കഥയും സുരേന്ദര്‍ റെഡ്ഡിയാണ്. ഏജന്റ് ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. മമ്മൂട്ടി ‘റോ ചീഫ് കേണൽ മേജർ മഹാദേവനാ’യും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖിൽ അക്കിനേനിയും എത്തുന്ന ഏജന്റ് ബിഗ് ബജറ്റിലാണ് ഒരുക്കിയത്. ഡബ്ബിംഗ് തെലുങ്കിലും മമ്മൂട്ടിയാണ് ചെയ്‍തത്. ആക്ഷന് പ്രാധാന്യമുള്ള ഒന്നായിരുന്നു ഏജന്റ്.

മമ്മൂട്ടി നായകനായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത് ടര്‍ബോയാണ്. മമ്മൂട്ടിയുടെ ടര്‍ബോ ആഗോളതലത്തില്‍ 70 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. സോണി ലിവിലൂടെ ടര്‍ബോ ഓഗസ്റ്റില്‍ ഒടിടിയില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സംവിധാനം നിര്‍വഹിച്ചത് വൈശാഖും ടര്‍ബോയുടെ തിരക്കഥ മിഥുൻ മാനുവേല്‍ തോമസും ആണ്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്. ഛായാഗ്രാഹണം വിഷ്‍ണു ശർമ്മ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ഡിസൈനർ മെൽവി ജെ ആഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ് ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്ടർ ഷാജി പടൂർ, കോസ്റ്റ്യൂം ആക്ഷൻ ഡയറക്ടർ ഫൊണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്‍ണു സുഗതൻ, പിആർഒ ശബരിയും ആണ് നിര്‍വഹിച്ചിരിക്കുന്നത്.

cinema
Advertisment