വിവാഹം ചെറിയ കാര്യമല്ല, അതിലേക്ക് പോയി കഴിഞ്ഞാല്‍ ആ ഒരു ഉത്തരവാദിത്തം എടുക്കണം; ഇപ്പോഴൊന്നും വിവാഹം വേണ്ടെന്ന് അനുശ്രീ

മൂവി ഡസ്ക് & Neenu
New Update
anusree

വാഹം കഴിക്കാനുള്ള പ്ലാനിലേക്കൊന്നും താൻ എത്തിയിട്ടില്ലെന്ന് അനുശ്രി. വിവാഹം ഉത്തരവാദിത്തമുള്ള കാര്യമാണ് എന്ന് വിശ്വസിക്കുന്നു എന്നും അനുശ്രീ പറഞ്ഞിരുന്നു. അനുശ്രീയുടെ വാക്കുകൾ ഇങ്ങനെയാണ്…

Advertisment

‘വിവാഹം കഴിക്കാനുള്ള പ്ലാനിലേക്കൊന്നും എത്തിയിട്ടില്ല. അത് ചെറിയൊരു കാര്യമല്ല എന്ന് വിശ്വസിക്കുന്ന ഒരു ആളാണ്. വലിയ റെസ്‌പോൺസിബിളിറ്റി ആണ് എന്ന് വിശ്വസിക്കുന്ന ആളാണ്. അതിലേക്ക് പോയി കഴിഞ്ഞാൽ ആ ഒരു ഉത്തരവാദിത്തം എടുക്കണം. ഫ്രീയായ മൈൻഡിൽ അതിനെ കാണാൻ താൽപര്യമില്ല. എപ്പോഴാണോ അതിനെ സീരിയസായിട്ട് കാണാൻ പ്രാപ്തമാകുന്നത് അപ്പോൾ അത് ഉണ്ടാകുമായിരിക്കും,’ അനുശ്രീ പറഞ്ഞു.

ഏതായാലും ഇപ്പോൾ അങ്ങനത്തെ ചിന്തകളും കാര്യങ്ങളും ഒന്നുമില്ല എന്നും അനുശ്രീ വ്യക്തമാക്കി. അതേസമയം അഭിമുഖത്തിലെ മറ്റൊരു ചോദ്യത്തിന് താൻ ദിലീപിന്റെ ജോഡിയായി അഭിനയിക്കുന്നതിനായിരിക്കും പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെടുന്നത് എന്നും അനുശ്രീ വ്യക്തമാക്കി. അനുശ്രീ പറഞ്ഞത് പോലെ അഭിമുഖത്തിന്റെ ഭാഗമായി എടുത്ത സർവേയിലെ ഭൂരിഭാഗം പേരും അനുശ്രീയുടെ ഏറ്റവും നല്ല ജോഡിയായി ദിലീപിനെയാണ് കാണുന്നത് എന്നാണ് അഭിപ്രായപ്പെട്ടത്.

Advertisment