Advertisment

വളരെ മോശം; ഇയാൾ മനുഷ്യരാശിയ്ക്ക് തന്നെ അപമാനം; മൻസൂർ അലിഖാനെതിരെ ആഞ്ഞടിച്ച് തൃഷ

ഏതാനും നാളുകൾക്ക് മുൻപ് ഒരു പത്രസമ്മേളനത്തിലായിരുന്നു മൻസൂർ അലിഖാന്റെ പരാമർശം. അടുത്തിടെ പുറത്തിറങ്ങിയ ലിയോ എന്ന ചിത്രത്തിലാണ് മൻസൂർ അലിഖാനും തൃഷയും ഒന്നിച്ച് അഭിനയിച്ചത്.

author-image
shafeek cm
Nov 19, 2023 09:20 IST
New Update
trisha mansoor ali khan.jpg

ചെന്നൈ:  പൊതുവേദിയിൽ മോശം പരാമർശം നടത്തിയ മൻസൂർ അലിഖാനെതിരെ രൂക്ഷ വിമർശനവുമായി നടി തൃഷ. ഇയാളെപ്പോലെയുള്ളവർ മനുഷ്യരാശിയ്ക്ക് തന്നെ അപമാനമാണെന്ന് തൃഷ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു തൃഷ മൻസൂർ അലിഖാനെതിരെ രംഗത്ത് എത്തിയത്.

Advertisment

തന്നെക്കുറിച്ച് മോശമായി സംസാരിക്കുന്ന മൻസൂർ അലിഖാന്റ വീഡിയോ അടുത്തിടെ ശ്രദ്ധയിൽപ്പെട്ടതായി തൃഷ പറഞ്ഞു. ഇത്തരത്തിൽ ലൈംഗിക ചുവയോടെയും സ്ത്രീവിരുദ്ധതയോടെയുമുള്ള പരാമർശത്തെ ശക്തമായി അപലപിക്കുന്നു. ഇത്തരത്തിലുള്ള ആൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ പങ്കിടാത്തത്തിൽ സന്തോഷമുണ്ട്. മൻസൂർ അലിഖാനെപ്പോലെയുള്ളവർ മനുഷ്യരാശിയ്ക്ക് തന്നെ അപമാനമാണെന്നും തൃഷ ട്വിറ്ററിൽ കുറിച്ചു.

ഏതാനും നാളുകൾക്ക് മുൻപ് ഒരു പത്രസമ്മേളനത്തിലായിരുന്നു മൻസൂർ അലിഖാന്റെ പരാമർശം. അടുത്തിടെ പുറത്തിറങ്ങിയ ലിയോ എന്ന ചിത്രത്തിലാണ് മൻസൂർ അലിഖാനും തൃഷയും ഒന്നിച്ച് അഭിനയിച്ചത്. സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ തൃഷയെ ബലാത്സംഗം ചെയ്യുന്ന സീൻ ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അത്തരത്തിൽ ഒരു സീൻ ലഭിച്ചില്ലെന്നുമായിരുന്നു മൻസൂർ അലിഖാൻ പറഞ്ഞത്.

 

#mansoor ali khan #trisha
Advertisment