Advertisment

പൗരത്വ ഭേദഗതി ബില്‍ നിയമമാകുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് നടപ്പാക്കാതിരിക്കാനാകില്ല

New Update

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ നിയമമാകുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് അതു നടപ്പാക്കാതിരിക്കാനാവില്ല. പൗരത്വം നല്‍കുന്നതു സംസ്ഥാനമല്ല, കേന്ദ്ര സര്‍ക്കാരാണ്. പാര്‍ലമെന്റ് പാസ്സാക്കുകയും രാഷ്ട്രപതി അനുമതി നല്‍കുകയും ചെയ്താല്‍ ആ നിയമം രാജ്യത്തെങ്ങും ബാധകമാണ്.

Advertisment

publive-image

പൗരത്വ ബില്‍ നടപ്പാക്കില്ല എന്ന് ബംഗാള്‍, കേരള മുഖ്യമന്ത്രിമാര്‍ പറയുന്നതു പ്രായോഗികമല്ല. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നും ഈ ബില്ലിനെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുമെന്നും കേരളം വ്യക്തമാക്കിക്കഴിഞ്ഞു. വിവിധ രാഷ്ട്രീയ കക്ഷികളും ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി വളരെ ഗുരുതരമാണ്. ഏഴു സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ ബംഗ്ലദേശില്‍നിന്ന് വന്‍തോതില്‍ കുടിയേറ്റം നടന്നുകഴിഞ്ഞു. ആസാം, ത്രിപുര, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ്. മണിപ്പുര്‍, നാഗാലാന്‍ഡ്, മിസോറം, മേഘാലയ എന്നിവിടങ്ങളില്‍ ക്രൈസ്തവരാണ് ഭൂരിപക്ഷം

അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മിസോറം എന്നീ സംസ്ഥാനങ്ങള്‍ പൂര്‍ണമായും ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് (ഐ.എല്‍.പി) പരിധിയില്‍ വരുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ മറ്റു പൗരന്മാര്‍ക്ക് ഇവിടെ കയറാനാവില്ല. ആസാമിലും ത്രിപുരയിലും ചില പ്രദേശങ്ങള്‍ മാത്രമേ ഐഎല്‍പിയുടെ കീഴില്‍ വരുന്നുള്ളൂ.

bill citizen
Advertisment