Advertisment

പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി, നാളെ രാജ്യസഭയില്‍ ചര്‍ച്ച

New Update

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. 311 പേര്‍ ബില്ലിനെ അനുകൂലിച്ചും 80 പേര്‍ എതിര്‍ത്തും വോട്ടു രേഖപ്പെടുത്തി. ഏഴു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്‍ പാസാക്കിയത്. ബില്ലിന്‍മേലുള്ള ചര്‍ച്ചയ്ക്കുശേഷം പി.കെ. കുഞ്ഞാലിക്കുട്ടി, അസദുദ്ദീന്‍ ഒവൈസി, ശശി തരൂര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, കെ. സുധാകരന്‍, ഹൈബി ഈടന്‍, എ.എം. ആരിഫ് തുടങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടുവന്ന ഭേദഗതികള്‍ ലോക്‌സഭ ശബ്ദവോട്ടോടെ തള്ളി. രാജ്യസഭയില്‍ ബുധനാഴ്ച ബില്ലില്‍ ചര്‍ച്ച നടക്കും.

Advertisment

publive-image

പൗരത്വ ഭേദഗതി ബില്ലിന്റെ എല്ലാ വശങ്ങളും സ്പഷ്ടമായ തരത്തില്‍ വിവരിച്ചതില്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ അഭിനന്ദിക്കുന്നതായി അര്‍ധരാത്രിയോടെ ബില്‍ പാസായതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്ു. ബില്‍ ലോക്‌സഭ പാസാക്കിയതില്‍ സന്തോഷമുണ്ട്. ബില്ലിനെ അനുകൂലിച്ച എല്ലാം എം.പിമാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. മാനവികതലങ്ങളില്‍ ഇന്ത്യ നൂറ്റാണ്ടുകളായി പിന്തുടരുന്ന അടിസ്ഥാന ആശയങ്ങളുമായി യോജിക്കുന്ന ബില്ലാണിതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് അവകാശങ്ങള്‍ നല്‍കാനാണ് പൗരത്വബില്‍ കൊണ്ടുവന്നതെന്ന് ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ബില്‍ ഭരണഘടനാ വിരുദ്ധമല്ല, തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനവുമല്ല. ബില്‍ കൊണ്ടുവന്നത് മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിച്ചതിനാലാണ്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന വിഭജനസമയത്തെ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം ബില്‍ സംബന്ധിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടിയായി പറഞ്ഞു.

bill citizeship
Advertisment