Advertisment

സിട്രോണിന്റെ സി5 എയര്‍ക്രോസ് എസ്‌യുവിയുടെ നീട്ടി വെച്ച ഇന്ത്യന്‍ പ്രവേശനം 2021 -ന്റെ ആദ്യ പാദത്തില്‍ ഉണ്ടാകുമെന്ന് സൂചന

author-image
സത്യം ഡെസ്ക്
New Update

 ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ ഗ്രൂപ്പ് പിഎസ്എയുടെ കീഴിലുള്ള സിട്രോണിന്റെ ആദ്യ വാഹനം സി5 എയര്‍ക്രോസ് എസ്‌യുവിയുടെ നീട്ടി വെച്ച ഇന്ത്യന്‍ പ്രവേശനം 2021 -ന്റെ ആദ്യ പാദത്തില്‍ ഉണ്ടാകുമെന്ന സൂചന.

Advertisment

കമ്പനി അടുത്തിടെ അഹമ്മദാബാദില്‍ ഷോറും ആരംഭിച്ചിരുന്നു. അധികം വൈകാതെ ഷോറുമുകളുടെ ശൃംഖല വര്‍ധിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. പ്രാദേശിക സഹാരണം പരമാവധി കൂട്ടി മോഡലുകളുടെ വില കമ്പനി നിയന്ത്രിച്ചു നിര്‍ത്തും. ഇതിനായി തമിഴ്‌നാട്ടില്‍ രണ്ടു ശാലകള്‍ സ്ഥാപിക്കാനും കമ്പനിക്ക് പദ്ധതികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

publive-image

പ്രീമിയം എസ്‌യുവി ശ്രേണിയിലേക്കാണ് C5 എയര്‍ക്രോസ് അവതരിക്കുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, വലിയ ബോണറ്റ്, ഫ്ലോട്ടിങ് റൂഫ് എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകള്‍. ലെതറില്‍ പൊതിഞ്ഞ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവ ആഢംബര വാഹനങ്ങള്‍ക്ക് സമാനമായ അകത്തളമാണ് ഒരുങ്ങുന്നത്.

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാകും വാഹനം വിപണിയില്‍ എത്തുക. ഈ എഞ്ചിന്റെ കരുത്തോ, ടോര്‍ഖോ മറ്റു സവിശേഷതകളോ ഇതുവരെ പുറത്തു വിട്ടിട്ടില്ല. എസ്‍യുവിയിൽ കൂടുതൽ കരുത്തും പെർഫോമൻസും കൂടിയ 2 ലീറ്റർ എൻജിനും 8 സ്പീഡ് ടോർക്ക് കൺവേർട്ടർ ഗിയർബോക്സുമായിരിക്കും ലഭിക്കുക. ആഗോള വിപണിയിൽ സി5 എയർക്രോസിന് പെട്രോൾ, ഡീസൽ വകഭേദങ്ങളുണ്ട്. 2017 ഏപ്രിലിൽ ഷാങ്ഹായിൽ അരങ്ങേറ്റം കുറിച്ച സി5 എയർക്രോസ് പിന്നീട് യൂറോപ്യൻ വിപണിയിൽ വിൽപനയ്ക്കെത്തുകയായിരുന്നു.

1,670 എംഎം ആണ് വാഹനത്തിന്റെ ഉയരം. 4,500എംഎം ആണ് സി5 എയർക്രോസിന്റെ നീളം. വീതി 1,840എംഎം. 230 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. സ്റ്റിയറിങ്ങില്‍ തന്നെ ഘടിപ്പിച്ചിട്ടുള്ള ബട്ടണുകൾ, 8 ഇഞ്ച് ഇൻഫോ എന്റർടൈയ്ൻമെന്‍റ് സിസ്റ്റം, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓൾ ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ എന്നിവ C5 എയർക്രോസിലെ സവിശേഷതകളാണ്. അറ്റൻഷൻ അസിസ്റ്റന്‍റ്, ക്രോസ് ട്രാഫിക് ഡിറ്റക്‌ഷൻ‌, ഒന്നിലേറെ എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഓട്ടോ ഹൈ ബീം സംവിധാനത്തോടു കൂടിയ മികവുറ്റ ഹെഡ്‍ലൈറ്റുകൾ തുടങ്ങി സവിശേഷതകളും എയർക്രോസിൽ ലഭ്യമാണ്.

ലെതര്‍ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവയാണ് അകത്തുള്ള ആകര്‍ഷണം. രണ്ട് തട്ടുകളായുള്ള ഗ്രില്ലില്‍ രണ്ട് നിരകളായി നല്‍കിയിട്ടുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ്‌, ഡിആര്‍എല്‍, ഉയര്‍ന്ന ബോണറ്റ്, ഫ്‌ലോട്ടിങ് റൂഫ് തുടങ്ങിയവയിലാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ മറ്റു വിവരങ്ങള്‍ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ഏകദേശം 25 ലക്ഷം രൂപ വരെ സിട്രണ്‍ C5 എയര്‍ക്രോസ്-നു എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

ഹ്യുണ്ടായി ട്യൂസണ്‍, സ്‌കോഡ കരോക്ക്, ജീപ്പ് കോമ്പസ് എന്നിവയോട് വാഹനം വിപണിയിൽ മൽസരിക്കും. 2023 -ഓടെ നാലു മോഡലുകൾ കൂടി വിപണിയിൽ എത്തിക്കാനാണ് സിട്രണിന്‍റെ നീക്കങ്ങള്‍.

citroen c5
Advertisment