Advertisment

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്‌നയ്ക്ക് പണം ലഭിച്ചെന്ന ആരോപണം തള്ളി മുഖ്യമന്ത്രി; എല്‍ഡിഎഫ് സര്‍ക്കാരിന്റെ യശസ് ചിലര്‍ക്ക് വല്ലാത്ത പൊള്ളലുണ്ടാക്കുന്നു; രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തപ്പോള്‍ ഉപജാപങ്ങളിലൂടെ നേരിടാന്‍ ശ്രമിക്കുകയാണ്; മാധ്യമവാര്‍ത്തകള്‍ക്കെതിരെ ഇന്നും മുഖ്യമന്ത്രി

New Update

publive-image

Advertisment

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന് പണം ലഭിച്ചെന്ന ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇ ചാരിറ്റബിള്‍ സ്ഥാപനമായ റെഡ് ക്രസന്റ് നേരിട്ടാണ് പദ്ധതി നടപ്പാക്കിയത്. വീടുവയ്ക്കാന്‍ സ്ഥലം നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷണത്തില്‍ തെളിയുമെന്നും സ്വപ്‌നയ്ക്ക് ഭരണത്തില്‍ എങ്ങനെ സ്വാധീനമുണ്ടാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ യശസ് ചിലര്‍ക്ക് വല്ലാത്ത പൊള്ളലുണ്ടാക്കുന്നു. രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തപ്പോള്‍ ഉപജാപങ്ങളിലൂടെ നേരിടാന്‍ ശ്രമിക്കുകയാണ്. അപകീര്‍ത്തിപ്പെടുത്താനും പ്രഫഷണലിസം ഉപയോഗിക്കുകയാണ്. മുന്‍സര്‍ക്കാരിനേയും മുന്‍മുഖ്യമന്ത്രിയേയും പോലെയെന്ന് വരുത്താനാണ് നീക്കം. ജനങ്ങളില്‍ വിശ്വാസമുള്ളതുകൊണ്ടാണ് കുലുങ്ങാത്തതെന്നും പിണറായി പറഞ്ഞു.

സര്‍ക്കാര്‍ ചെയ്യേണ്ടത് എന്തെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുകയല്ല വേണ്ടത്‌. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ കാര്യങ്ങള്‍ അങ്ങനെ നടക്കട്ടെ എന്നാണ് കരുതേണ്ടത്. ഒരു വസ്തുതയും ഇല്ലാതെ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന സ്ഥിതിയാണുണ്ടായത്. മാധ്യമങ്ങള്‍ ശരിയായ കാര്യങ്ങളാണ് നിര്‍വഹിക്കേണ്ടത്. എന്നാല്‍ മാധ്യമങ്ങള്‍ അതിന് തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment