Advertisment

മൂന്നു പ്രൊഫസർമാരുടെ രണ്ടുദിവസത്തെ കാപ്പികുടി 1.5 ലക്ഷം രൂപ ; രണ്ടുദിവസം കൊണ്ടിവർ കുടിച്ചത് 99 കപ്പ് ചായയും 25 കപ്പ് നെസ് കോഫിയും. ഇതുകൂടാതെ കടികൾ വേറെയും !

New Update

മ്പരക്കേണ്ട കാര്യമില്ല. മഹാരാഷ്ട്രയിലെ നാഗ്‌പൂർ യൂണിവേഴ്‌സിറ്റിയിൽ നടന്നതാണ് സംഭവം. ഇക്കഴിഞ്ഞ മെയ് മാസം യൂണിവേഴ്‌സിറ്റിയിലെ ബോർഡ് ഓഫ് സറ്റഡീസിലെ മൂന്നു പ്രൊഫസർമാർ പുതിയ അദ്ധ്യയന വർഷത്തിലെ പാഠ്യവിഷയങ്ങളും മറ്റു കർമ്മപരിപാടികളും ചർച്ച ചെയ്യാൻ ചേർന്ന രണ്ടു ദിവസത്തെ മീറ്റിംഗിലാണ് അവരുടെ " കാപ്പികുടി" ക്കു മാത്രം ഒന്നരലക്ഷം രൂപ ചെലവുവന്നെന്നു കാണിച് Board of Studies ഡിപ്പാർട്ട്‌മെന്റ് യൂണിവേ ഴ്‌സിറ്റിയിലെ അക്കൗണ്ട് സെക്ഷന് ബിൽ സമർപ്പിച്ചത്.

Advertisment

publive-image

ഇതിൽ കാപ്പിയും ചായയും കടികളും വിശദമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബിൽ സംശായാസ്പദമാണെന്നു കാണിച് അക്കൗണ്ട് വിഭാഗം അത് വി.സി ക്ക് അയക്കുകയായിരുന്നു.

ബിൽ കണ്ടമ്പരന്ന വൈസ് ചാൻസലർ വിശദീകരണത്തിനായി അത് വീണ്ടും ബോർഡ് ഓഫ് സ്റ്റഡീസിന് അയച്ചുകൊടുത്തു. അതിൽ അദ്ദേഹം ചോദിച്ചിരിക്കുന്നതിങ്ങനെയാണ് ....

" ഈ ബിൽ സത്യമാണെന്നു തെളിയിക്കേണ്ട ബാദ്ധ്യത നിങ്ങൾക്കാണ്. അഥവാ സത്യമാണെന്ന് സമർഥിച്ചാൽ മൂന്നു വ്യക്തികൾ രണ്ടു ദിവസം കൊണ്ട് 99 കപ്പ് ചായയും,25 കപ്പ് കാപ്പിയും എങ്ങനെ കുടിച്ചുവെന്നും വ്യക്തമാക്കുക."

Advertisment