Advertisment

'കൊളക്കേഷ്യ' അഥവാ ചേമ്പ് കൃഷി

author-image
സത്യം ഡെസ്ക്
Updated On
New Update

നല്ല നീര്‍വീഴ്ചയുള്ള മണ്ണാണ് ചേമ്പ് കൃഷിയ്ക്കു ഏറ്റവും അനുയോജ്യം. മെയ് - ജൂണ്‍ മാസങ്ങളാണ് ചേമ്പു കൃഷി തുടങ്ങുന്നതിനു ഏറ്റവും അനുയോജ്യം. നനവുള്ള സ്ഥലങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും കൃഷി ചെയ്യാം. പല പ്രദേശങ്ങളിലും പലയിനങ്ങളാണ് കൃഷി ചെയ്യുന്നത്.

Advertisment

publive-image

കൃഷി രീതി

കൃഷിസ്ഥലം ആഴത്തില്‍ കിളച്ച് എഴുപത് സെന്റീമീറ്റര്‍ അകലത്തില്‍ വാരങ്ങള്‍ കോരണം ഇതിലേക്ക് ഒരു സെന്റിന് 40 - 50 കിലോ കണക്കില്‍ ജൈവ വളം (ചാണകപ്പൊടിയോ, കോഴികാഷ്ഠം) ഇളക്കി ചേര്‍ക്കുക. ഇതില്‍ 50 സെന്റീമീറ്റര്‍ അകലത്തില്‍ 25 - 35 ഗ്രാം തൂക്കം വരുന്ന ചേമ്പിന്‍ വിത്തുകള്‍ നടണം. രാസവളമാണ് ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നതെങ്കില്‍ ഹെക്ടറിനു 80 കിലോ നൈട്രജന്‍, 25 കിലോ ഫോസ്ഫറസ്, 100 കിലോ പൊട്ടാഷ് എന്നിവ നല്‍കണം.

ഫോസ്ഫറസ് മുഴുവനും, നൈട്രജനും, പൊട്ടാഷും പകുതി വീതം ചേമ്പ് വിത്ത് കിളിര്‍ത്ത് പത്ത് ദിവസത്തിനകം നല്‍കണം. ശേഷിക്കുന്ന നൈട്രജനും, പൊട്ടാഷും ആദ്യവളപ്രയോഗത്തിനു ശേഷം നാല്പത് - നാല്പത്തിയഞ്ചു ദിവസത്തിനകം കിളച്ച് മണ്ണ് കൂട്ടേണ്ടതാണ്. രണ്ടാം പ്രാവശ്യം വള പ്രയോഗത്തിനു മുന്‍പായി കള പറിക്കേണ്ടതാണ്. വിത്തു നടുമ്പോള്‍ തടത്തില്‍ നനവ് ആവശ്യത്തിനുണ്ടാകേണ്ടതാണ്. മഴയില്ലെങ്കില്‍ ഇടയ്ക്ക് ഇടയ്ക്ക് ജലസേചനം നടത്തുന്നത് വിളവ് കൂട്ടാന്‍ സഹായിക്കും. വിത്ത് നട്ടതിനു ശേഷം പുതയിടണം. ഇത് കള വളരാതിരിക്കുവാന്‍ സഹായിക്കും.

രോഗങ്ങള്‍

ചേമ്പിനെ സാധാരണ രോഗങ്ങള്‍ വരാറില്ല. ഇല ചീയല്‍ രോഗം ചിലപ്പോള്‍ കണ്ടുവരാറുണ്ട്. മഴക്കാലത്താണ് ഇതു കാണാറുള്ളത്. ഇതിനു പ്രതിവിധിയായി ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തയ്യാറാക്കി തളിക്കുകയോ, ഡൈത്തേണ്‍ എം 45 എന്ന കുമിള്‍ നാശിനി 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുകയോ ചെയ്യണം.

വിളവെടുപ്പ്

നട്ട് അഞ്ച് ആറു മാസം കഴിയുമ്പോള്‍ ചേമ്പ് വിളവെടുക്കാന്‍ സമയമാകും. മാതൃ കിഴങ്ങുകളും, പാര്‍ശ്വ കിഴങ്ങുകളും വിളവെടുപ്പിനു ശേഷം വേര്‍തിരിക്കണം. മാതൃ കിഴങ്ങില്‍ നിന്നും വേര്‍പെടുത്തിയ പാര്‍ശ്വ കിഴങ്ങുകളെ തറയില്‍ നിരത്തിയാല്‍ കുറേ നാളുകള്‍ കേടു കൂടാതെ ഇരിക്കും.

colocasia farming
Advertisment