Advertisment

വാഹന ടയറുകളിൽ നൂതനവിപ്ലവം. പഞ്ചർ കടക്കാർ ജാഗ്രതൈ ! വന്നൂ എയര്‍ലെസ്സ് ടയറുകൾ

New Update

കാറ്റുവേണ്ട. ഒരിക്കലും പഞ്ചറാകില്ല. ബസ്, കാർ, ബൈക്ക് തുടങ്ങി ഹെവി മെഷീനുകളിൽ വരെ അനുയോജ്യം. ഇന്ന് റ്റ്യൂബ് ലെസ്സ് ടയറുകൾ നിരത്തുകളിൽ പോപ്പുലറായിക്കഴിഞ്ഞു. എന്നാൽ ഇതാ വരുന്നു എയര്‍ലെസ് ടയറുകൾ. എയര്‍ലെസ് ആന്‍ഡ് റ്റ്യൂബ് ലെസ്സ് ടയറുകളുടെ കാലമാണ് ഇനി വരാൻ പോകുന്നത്.

Advertisment

publive-image

തായ്‌പ്പേ മോട്ടോർ ഷോയിൽ ഇതിന്റെ പ്രദർശനം നടന്നുകഴിഞ്ഞു. ഇപ്പോൾ മാർക്കറ്റിൽ ഇറക്കാനുള്ള തയ്യറെടുപ്പിലാണ്.അമേരിക്കൻ കമ്പനിയായ Tannus ആണ് എയർലെസ്സ് ടയറുകളുടെ നിർമ്മാതാക്കൾ.

ഈ വർഷം ആഗസ്റ്റിൽ ഈ ടയറുകൾ ഇന്ത്യൻ വിപണിയിലെത്തപ്പെടും. കാറ്റില്ലാത്തതിനാൽ ടയർ പഞ്ചറാകുമെന്ന ഭീതിയുമില്ല. ഈ ടയറുകളുടെ ലൈഫ് ഗാരന്റീ 10000 കിലോമീറ്ററാണ്.

എയര്‍ലെസ് ടയറുകളുടെ നിർമ്മിതി അതീവനൂതനമായ ടെക്നൊളജിയിലാണ് നടത്തിയിരിക്കുന്നത്.അതായത് ടയർ ബേസിൽ നിന്ന് V ഷേപ്പിലുള്ള ഡിസൈൻ നൽകിയിരിക്കുന്നതുമൂലം ടയറിന്റെ മറുപുറവും കാണാമെന്നതിലുപരി ഭാരക്കുറവും ടയറിനു കൂടുതൽ ബലവും ഉറപ്പാക്കുന്നുവെന്നാണ് കമ്പനിയുടെ അവകാശവാദം. ഹെവി ലോഡിങ് മെഷീനുകളിലും ഇവ പരീക്ഷിച്ചു വിജയിച്ചുകഴിഞ്ഞു.

Advertisment