Advertisment

കേരളത്തിന് പറ്റിയ തെറ്റ് സ്വന്തം ഗ്രാമങ്ങളിലെ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബുകളും ചാരിറ്റി സംഘടനകളും കോളേജ് അലുംമ്നികളുമൊക്കെ നിലച്ചുപോയതുതന്നെ. അങ്ങനെയാണ് കളമശ്ശേരിയിലെ മാര്‍ട്ടിന്‍മാര്‍ പിറവിയെടുക്കുന്നത്. പൊറുക്കാന്‍ കഴിയാത്ത ക്രൂരത കാണിച്ചെങ്കിലും ഒരുപകാരം മാര്‍ട്ടിന്‍ ചെയ്തു - ചെയ്തത് ഞാനെന്ന് തെളിവ് സഹിതം പോലീസില്‍ കീഴടങ്ങി പറഞ്ഞു - അതില്ലായിരുന്നെങ്കില്‍ ദക്ഷിണേന്ത്യ ആകെ കത്തിക്കാന്‍ ഇവറ്റകള്‍ക്ക് ഈ വിഷം മതിയായിരുന്നു - ദാസനും വിജയനും

ഈ കാലഘട്ടത്തിൽ മനുഷ്യൻ പരമാവധി അറിവും ബുദ്ധിയും ലോകപരിചയവും നേടേണ്ട സമയത്ത് എല്ലാ വിഭാഗങ്ങളിലെയും ചെറുപ്പക്കാർ ഭൂരിഭാഗവും വർഗീയമായതും സ്പർദ്ധ വളർത്തുന്നതുമായ പോസ്റ്ററുകളും റീലുകളും സ്റ്റോറികളും ഷെയർ ചെയുന്നത് എല്ലാവര്‍ക്കും ആപത്താണ്. 

New Update
kalamasseri martin

കളമശ്ശേരി കേരളത്തിലല്ല, അങ്ങ് കാഷ്മീരിലോ അധിനിവേശ കാഷ്മീരിലോ പുൽവാമയിലോ ഒക്കെ ആണെന്ന വിധത്തിലാണ് ദേശീയ കൂലിയെഴുത്തു മാധ്യമങ്ങളും സന്ദീപുമാരും വാട്ട്സാപ്പിലെ യുണിവേഴ്‌സിറ്റിക്കാരും പകൽമാന്യന്മാരായ കുറെ സോഷ്യൽ പ്രവർത്തകരും എഴുതിക്കൂട്ടിയത്. 

Advertisment

കൂട്ടുകാർ തമ്മിലുള്ള സ്വകാര്യ സംഭാഷണത്തിലും സ്വകാര്യ വാട്സാപ്പ് സന്ദേശങ്ങളിലും കേരളത്തെ ഒന്നടങ്കം കത്തിക്കുമാറ് വിദ്വേഷ വാർത്തകൾ ചൂടോടെ പ്രചരിച്ചു. പുറ്റിങ്ങൽ വെടിക്കെട്ട് അപകടമാണ് മനസ്സിൽ ഓർമ്മ വന്നത്. അന്നേരം ഒരു ദേശീയ വക്താവ് നടത്തിയ പ്രസ്താവനകളും. 


നാടിനോട് നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും പൊറുക്കാന്‍ പറ്റാത്ത അപരാധം ചെയ്തപ്പോഴും ശരിക്കും കേരള ജനത 'നന്ദി' പറയേണ്ടത് മുൻ യഹോവാസാക്ഷി അംഗം കൂടിയായ മാർട്ടിനോടായിരിക്കും, ഒരു കാര്യത്തില്‍ മാത്രം. 

അദ്ദേഹം സ്വന്തം വീട്ടിലെ ചോറ്റുപാത്രത്തിൽ വെച്ചുണ്ടാക്കിയ പടക്കത്തെ ആർഡിഎക്സ് ആക്കിയും പാക്കിസ്ഥാൻ ഐഎസ്‌ഐ ആക്കിയും ഐഎസ്‌ഐഎസ് ആക്കിയുമൊക്കെ മാറ്റുന്നതിനു മുൻപേ തന്നെ കൊടകര പോലീസ് സ്റ്റേഷനില്‍ സ്വന്തം ബൈക്ക് ഓടിച്ചുപോയി കീഴടങ്ങാന്‍ കാണിച്ച ആ മനസ്സിന്. 

അല്ലെങ്കിൽ ഈയൊരു വിഷയം മാത്രം മതി വടക്കേ ഇന്ത്യയിൽ നടക്കാൻ പോകുന്ന അസംബ്ലി തിരഞ്ഞെടുപ്പുകളും അമ്പത് ലോക്സഭാ സീറ്റും പിടിച്ചെടുക്കുവാൻ. പലരും ഈ വിഷയത്തെ സംജോതയാക്കാനും മലേഗാവ് ആക്കുവാനും അജ്മീർ ആക്കുവാനും ശ്രമിച്ചു എന്നതും ശ്രദ്ധിക്കേണ്ട വസ്തുതകളാണ്. 

kalamasseri explosion


കളമശ്ശേരി നോട്ടപ്പുള്ളിയാകുവാൻ കാരണമായത് അന്നൊരിക്കൽ തമിഴ്‍നാടിന്റെ യാത്രാബസ്സ് കത്തിച്ച വകയിലാണ്. ഇക്കഴിഞ്ഞ കളമശ്ശേരി പടക്കത്തിൽ പെട്ടുപോയത് കുറെ നിരപരാധികളായ താടിക്കാർ മാത്രമായിരുന്നു. 


ജാർക്കണ്ഡിലെ മദ്രസ പിരിവിനായി വന്നയാളെ കണ്ണൂരിൽ കെട്ടിയിടുകയും, സിമി ക്യാമ്പിൽ കോടതി  വെറുതെ വിട്ട ആളെ ആലുവയിൽ അറസ്റ്റ് ചെയ്തു കറുതൽ തടങ്കിൽ വെക്കുകയും ചെയ്‌തെങ്കിലും മാർട്ടിൻ ഉണ്ടാക്കിയ ട്വിസ്റ്റിൽ പലരും അൽഹംദുലില്ല എന്ന വാക്ക് ആത്മാർഥമായി പറയുന്നത് കേട്ടു. ഒരു തീപ്പൊരി വീണാൽ എന്തും സംഭവിക്കാം എന്ന നിലയിൽ പോകുന്ന കേരളത്തിലെ മതസൗഹാർദ്ദത്തിന് കളമശ്ശേരി ഒരു കാരണമാകുമായിരുന്നു. 

കാസർഗോട്ടെ പർദ്ദയിട്ട ബസ് തടയലും ബസിനുള്ളിലെ പർദ്ദക്കാരുടെ ലീലാവിലാസങ്ങളും ആർഎസ്എസ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും പാറി നടക്കുമ്പോൾ, ഇവന്മാർ എങ്ങാനും ഭൂരിപക്ഷമായാൽ ഇതായിരിക്കും അവസ്ഥയെന്ന തലവാചകങ്ങളും കൂടാതെ മരപ്പൊട്ടനായ ഒരു കാലുമാറി പയ്യന്റെ പ്രസ്താവനകളും ഒക്കെ കൂട്ടി വായിക്കുമ്പോൾ കുറെ കാര്യങ്ങൾ ചിന്തിക്കാതെ വയ്യ. 

സ്വന്തം ഗ്രാമങ്ങളിലെ ആർട്സ് സ്പോർട്സ് ക്ളബ്ബുകളിലും ചാരിറ്റി സംഘടനകൾക്കുള്ളിലും പല കമ്മറ്റികളിലും സ്‌കൂൾ കോളേജ് അലുമ്നികളിലും ഈ വക പരട്ടകൾ കയറിപറ്റി പരമാവധി വർഗീയ വിഷം ചീറ്റുന്നതിനിടയിലാണ് കളമശ്ശേരി ആ ചെറ്റകൾക്ക് വീണു കിട്ടിയത്. 

ഈ കാലഘട്ടത്തിൽ മനുഷ്യൻ പരമാവധി അറിവും ബുദ്ധിയും ലോകപരിചയവും നേടേണ്ട സമയത്ത് എല്ലാ വിഭാഗങ്ങളിലെയും ചെറുപ്പക്കാർ ഭൂരിഭാഗവും വർഗീയമായതും സ്പർദ്ധ വളർത്തുന്നതുമായ പോസ്റ്ററുകളും റീലുകളും സ്റ്റോറികളും ഷെയർ ചെയുന്നത് എല്ലാവര്‍ക്കും ആപത്താണ്. 

kalamasserei explosion-2


കലാ സാഹിത്യ സാംസ്കാരിക മേഖലകളിൽ ശ്രദ്ധ കൊടുക്കാതെ ഇന്നത്തെ ചെറുപ്പക്കാരും ചെറുപ്പക്കാരികളും ഈ പോക്ക് പോയാൽ നമ്മുടെ കേരളവും അടുത്തുതന്നെ ഒരു ഗുജറാത്തോ യുപിയോ ആകും. അസൂയ കുശുമ്പ് പരസ്പര ബഹുമാനമില്ലായ്മ ഒക്കെ കുമിഞ്ഞുകൂടി കൂടി പഴയ കൂട്ടുകാരിൽ വരെ സാരമായ അകലം ആയിരിക്കുന്നു. 


ഓരോരോ കൂട്ടത്തിലും ഒന്നോ രണ്ടോ വ്യക്തികൾ ആണ് മറ്റുള്ളവരിലേക്കുള്ള അകലമുണ്ടാക്കിവെക്കുന്നത്. അവരവരുടെ കാര്യസാധ്യത്തിനായി അവർ വർഗീയതയെ പ്രയോഗിക്കുന്നു. 

ഇക്കഴിഞ്ഞ ദിവസം തൃശൂർ എടുക്കാൻ നടക്കുന്ന ആ മനുഷ്യൻ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിൽ ഒരു മാദ്ധ്യമപ്രവർത്തകയുടെ ചുമലിൽ തലോടി. ആദ്യം പുള്ളിക്കാരി ഒഴിഞ്ഞു മാറിയും രണ്ടാമതും ചെയ്തപ്പോൾ കൈപിടിച്ചു മാറ്റുകയും ചെയ്തു. 

ആ മഹാനടൻ ഇപ്പൊ ഒരു അവശൻ ആണെന്നും ആവേശം കൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്തുകൂട്ടുന്നതൊക്കെയെന്നും  കഴിഞ്ഞമാസത്തെ കരുവന്നൂർ യാത്രയിൽ നിന്നും കേരളജനതക്ക് മനസ്സിലായി. 

ആരും പുണ്യാളൻമാര്‍ ഒന്നുമല്ലെന്ന്  സഹധർമ്മിണിമാര്‍ക്കും ലങ്കയിലെ നായികമാര്‍ക്കും പിന്നെ മുട്ടത്തെ നസീറിനും കുടജാദ്രിയിലെ ദേവിക്കും നന്നായി അറിയാവുന്ന സ്ഥിതിക്ക് അദ്ദേഹത്തിന് നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കിക്കൊടുത്തുകൊണ്ട് അദ്ദേഹത്തെ മാധ്യമങ്ങളിൽ നിറഞ്ഞു നിര്‍ത്തുവാൻ സഹായിക്കുന്നു. 

ഇനിയും ആർക്കെങ്കിലും പടക്കം പൊട്ടിക്കുവാൻ താത്പര്യമുണ്ടെങ്കിൽ ആ തെമ്മാടിത്തരത്തിന് നില്‍ക്കാതെ ഉടനെതന്നെ കീഴടങ്ങണമെന്നും അഭ്യർത്ഥിക്കുന്നു.

മാർട്ടിനോട് നന്ദി, കൊടകര സ്റ്റേഷനോടും !!!

കളമശ്ശേരിയിൽ നിന്നും പുൽവാമയിലേക്കുള്ള ദൂരം കുറച്ചല്ല എന്ന് ബോധിപ്പിച്ചുകൊണ്ട് സഖാവ് ദാസനും

ശശി തരൂരിനെ യോഗത്തിന് ക്ഷണിക്കില്ലെന്ന വാശിയോടെ വിജയച്ചനും

Advertisment