Advertisment

ഈ മിടുമിടുക്കനെ മാതൃകയാക്കട്ടെ നമ്മുടെ പുതിയതലമുറ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

"മരച്ചില്ലകളിലിരിക്കുന്ന പക്ഷികൾ കാറ്റടിച്ചാലോ ചില്ലകളുലഞ്ഞാലോ പതറാറില്ല, കാരണം അവരിരിക്കുന്ന മരച്ചില്ലകളേക്കാൾ അവർക്കു വിശ്വാസം സ്വന്തം ചിറകുകളിലാണ്.."

Advertisment

ബീഹാറിലെ പൂർണ്ണിയ സ്വദേശിയായ 22 കാരൻ ആദിത്യ സിദ്ധാന്ത്‌ ഒരു ബുദ്ധിജീവിയാണ്. അതുകൊണ്ടു തന്നെയാണ് മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ആമസോൺ മുതലായ ലോകോത്തര കമ്പനികൾ അവനു വേണ്ടി വലവിരിച്ചത്.  പക്ഷേ അവൻ കൈപിടിച്ചത് ഗൂഗിളിനെയാണ്. വാർഷിക ശമ്പളം കേട്ടാൽ ആരും അമ്പരന്നുപോകും.. 2 കോടി 30 ലക്ഷം രൂപ. മാസം ഏകദേശം 20 ലക്ഷം രൂപ.

publive-image

ആദിത്യ, തിങ്കളാഴ്ച (04/02/2019) ഗൂഗിളിന്റെ കാലിഫോർണിയയിലെ ഹെഡ് ക്വാർട്ടറിൽ ജോലിക്കു ജോയിൻ ചെയ്തു. (ഇന്നലെയെടുത്ത ഫോട്ടോയാണിത്.)

ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന ആദിത്യയുടെ പഠനം പ്ലസ് 2 വരെ പൂർണിയയിലെ സർക്കാർ സ്‌കൂളിലായിരുന്നു. അച്ഛൻ നന്ദ് കിഷോർ സാഹ താലൂക്ക് ഓഫീസിലായിരുന്നു ജോലി. അമ്മ ശശി രേഖ ഗൃഹണിയും. എന്നാൽ ഒന്നുണ്ടായിരുന്നു. സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദത്തിൽ റാങ്കുജേതാവാ യിരുന്നു ശശിരേഖ.

ജോലിക്കുപോകാതെ മക്കളെ നോക്കി വളർത്താനുള്ള ശശിരേഖയുടെ തീരുമാനത്തെ ഭർത്താവ് നന്ദ് കിഷോർ പിന്തുണയ്ക്കുകയായിരുന്നു. സ്‌കൂൾ , കോളേജുകളിൽ നിന്ന് വന്ന ജോലിക്കുള്ള പല ഓഫറുകളും അവർ നിരസിച്ചു. ശശിരേഖ മക്കൾക്ക് നല്ല ശിക്ഷണവും പരിശീലനവും നൽകി. അവർക്കു രണ്ടു മക്കളാണ് ഇളയവൾ കോളേജിൽ പഠിക്കുന്നു.

പഠനത്തിൽ മിടുക്കനായ ആദിത്യനെ ഐ എ എസ് ആക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. എന്നാൽ അവന്റെ ലക്‌ഷ്യം മറ്റൊന്നായിരുന്നു. അവന്റെ തീരുമാനമായിരുന്നു ശരിയായ ലക്ഷ്യമെന്ന് കാലം തെളിയിക്കുകയും ചെയ്തു.

പ്ലസ് 2 പാസ്സായശേഷം ഐഐടി ഗുവാഹാട്ടിയിൽനിന്നു ബി.ടെക്ക് ( കമ്പ്യുട്ടർ സയൻസ് ) കരസ്ഥമാക്കി. IIT യുടെ പ്രധാന എൻട്രൻസ് പരീക്ഷയിൽ ഫിസിക്സിന് 120 ൽ 120 മാർക്കും ആദിത്യ നേടുകയുണ്ടായി. അതിനുശേഷം പീറ്റസ്ബർഗിലെ മെലോൺ യൂണിവേഴ്സിറ്റിയിൽ (CMU) നിന്ന് മാസ്റ്റർ ഡിഗ്രി കരസ്ഥമാക്കി.

ആദിത്യ ഇതിനിടെ നിരവധി അവാർഡുകളും കരസ്ഥമാകാവുകയുണ്ടായി. നേത്രാലാൻഡ്‌സിലും ജപ്പാനിലും തന്റെ റിസേർച് വർക്കുകളിലൂടെ ആദിത്യ വളരെ പ്രശസ്തനാണ്. കഴിഞ്ഞവർഷം അമേരിക്കയിലെ എക്സ്‌പ്രസ് അനാലിസിസ് അവാർഡ് കരസ്ഥമാക്കിയ ആദിത്യക്ക്‌ 2018 ൽ തന്നെ മൈക്രോസോഫ്റ്റ് റിസേർച് അവാർഡും ലഭിക്കുകയുണ്ടായി.പുരസ്‌ക്കാരത്തുക 12000 യു.എസ് ഡോളറായിരുന്നു.

കമ്പ്യൂട്ടർ സയൻസിൽ ലോകത്തു ഭാരതത്തിന്റെ യശസ്സുയർത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ആദിത്യ ഉറപ്പിച്ചു പറയുന്നു. തികഞ്ഞ ആത്മവിശ്വസവും അർപ്പണബോധവുമാണ് ആദിത്യയെ ഇത്ര ചെറുപ്രായത്തിൽ ഉന്നതശ്രേണിയിലെത്തിച്ച ഘടകങ്ങൾ. വരും തലമുറ ഈ യുവ ജീനിയസ്സിനെ മാതൃകയാക്കുകതന്നെ വേണം.

ഒരു മഹദ്‌വചനം ഈ സന്ദർഭത്തിൽ സ്മരിക്കാതെ വയ്യ....

" മരച്ചില്ലകളിലിരിക്കുന്ന പക്ഷികൾ കാറ്റടിച്ചാലോ ചില്ലകളുലഞ്ഞാലോ പതറാറില്ല, കാരണം അവരിരിക്കുന്ന മരച്ചില്ലകളേക്കാൾ അവർക്കു വിശ്വാസം സ്വന്തം ചിറകുകളിലാണ്.."

Advertisment