Advertisment

ഇന്നത്തെ ആസ്‌ത്രേലിയൻ പത്രങ്ങളുടെ മുൻപിലെ പേജ് മുഴുവൻ കറുപ്പ് പൂശിയിരിക്കുന്നു...!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ത്യപൂർവ്വമായ ഒരു പ്രതിഷേധമാണിത്. ആസ്‌ത്രേലിയൻ സർക്കാർ, പത്രസ്വാതന്ത്ര്യത്തിനു തുരങ്കം വയ്ക്കുന്നു എന്ന ആരോപണവുമായി ആസ്‌ത്രേലിയയിലെ നിന്നിറങ്ങിയ എല്ലാ പത്രങ്ങളും അതിന്റെ പ്രധാന പേജിലെ വാർത്തകളെല്ലാം കറുത്ത ചായം പൂശി മറയ്ക്കുകയും പേജിനു മുകളിൽ SECRET എന്ന് രേഖപ്പെ ടുത്തിയ ചുവന്ന വൃത്തമുള്ള ഒരു സീൽ പതിക്കുകയും ചെയ്തിട്ടുണ്ട്.

Advertisment

publive-image

കഴിഞ്ഞ രണ്ടു വർഷമായി ആസ്‌ത്രേലിയൻ സർക്കാർ പത്രമാധ്യമരംഗത്ത് കാതലായ ചില നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുകയാണ്.

സർക്കാരിന്റെ രഹസ്യരേഖകൾ ചോരുന്നതും, സർക്കാരിനുലഭിക്കുന്ന ചില രഹസ്യവിവരങ്ങൾ അടിസ്ഥാനമാക്കി കൈക്കൊള്ളുന്ന നടപടികളുടെ വിശദശാംശങ്ങളും പത്രങ്ങൾ ചോർ ത്തി നൽകുന്നതിനെതിരേയാണ് സർക്കാരിന്റെ പുതിയ നീക്കം..

publive-image

ചില പത്രപ്രവർത്തകരുടെ വീടുകളിൽ അടുത്തടുത്ത് പോലീസ് നടത്തിയ റെയ്‌ഡുകളും മാദ്ധ്യമങ്ങളെ പ്രകോപിതരാക്കിയിരിക്കുകയാണ്. അന്വേഷണാത്മക പത്രപ്രവർത്തനം അതിരുവിടുന്നു എന്നാണു സർക്കാർ നിലപാട്.

മാദ്ധ്യമങ്ങൾക്ക് മതിയായ നിയന്ത്രണം ആവശ്യമാണെന്ന് സർക്കാർ പറയുമ്പോൾ എല്ലാമേഖലകളിലും രഹസ്യങ്ങളുടെ സംസ്കാരമാണ് സർക്കാർ നടപ്പാക്കുന്നതെന്നും പത്രസ്വാതന്ത്ര്യം ആസ്‌ത്രേലിയയിൽ പൂർണ്ണമായും ഹനിക്കപ്പെടുകയാണെന്നും ABC യും ന്യൂസ് കോർപ്പറേഷൻ ആസ്‌ത്രേ ലിയയും ആരോപിക്കുന്നു.

publive-image

അടുത്തവർഷം മാദ്ധ്യമങ്ങളുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒരു ബൃഹത്തായ അന്വേഷണറിപ്പോർട്ട് ആസ്‌ത്രേലിയൻ പാർലമെന്റിൽ വരാൻ പോകുകയുമാണ്.

ലോകത്തെ ഏറ്റവും നിഗൂഢമായ ജനാധിപത്യരാജ്യമായി ആസ്‌ത്രേലിയ മാറപ്പെടുന്നുവെന്ന് മാദ്ധ്യമങ്ങൾ ആരോപിക്കുമ്പോൾ മാധ്യമസ്വാതന്ത്ര്യം സർവോപരിയാണെന്നും എന്നാൽ നിയമത്തിനതീതരായി ആരുമി ല്ലെന്നും സർക്കാർ വൃത്തങ്ങളും ഓർമ്മിപ്പിക്കുന്നു..

Advertisment